സർക്കാർ (ചലച്ചിത്രം)

2018 - ല്‍ എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്ത ചലച്ചിത്രം


സർക്കാർ
ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംഎ.ആർ. മുരുകദോസ്
നിർമ്മാണംകലാനിധി മാരൻ
രചനഎ.ആർ. മുരുകദോസ്
ബി. ജയമോഹൻ
അഭിനേതാക്കൾവിജയ്
കീർത്തി സുരേഷ്
വരലക്ഷ്മി ശരത്‌കുമാർ
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോസൺ പിക്ചേഴ്സ്
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 6 നവംബർ 2018 (2018-11-06)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്₹110 കോടി
സമയദൈർഘ്യം164 മിനിറ്റ്
ആകെ₹250 കോടി
എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ - ത്രില്ലർ ചലച്ചിത്രമാണ് സർക്കാർ (lit. Authority). വിജയ്, കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാനാണ്. 2018 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച സർക്കാർ, 2018 നവംബർ 7-ന് ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യ്തു. [1]

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

തുപ്പാക്കി, കത്തി (ചലച്ചിത്രം), സ്പൈഡർ (ചലച്ചിത്രം) എന്നീ ചലച്ചിത്രങ്ങൾക്കുശേഷം എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സർക്കാർ. അവസാനം പുറത്തിറങ്ങിയ രണ്ട് ചലച്ചിത്രങ്ങളിലും വിജയ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. വിജയുടെ 62-ാമത്തെ ചലച്ചിത്രമാണിത്. വിജയ് 62 എന്നാണ് ആദ്യം ചലച്ചിത്രത്തിന് പേരിട്ടിരുന്നത്. [4][5]

ഏകദേശം 3 മാസങ്ങൾ നീണ്ട പ്രീ - പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കുശേഷം 2018 ജനുവരിയിലാണ് ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. [6] കലി, അങ്കമാലി ഡയറീസ്, സോളോ എന്നീ ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന ഗിരീഷ് ഗംഗാധരനാണ് സർക്കാരിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. [7]

2017 നവംബറിൽ യോഗി ബാബു, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. [8] ഇതിനോടൊപ്പം തന്നെ എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവ്വഹിക്കുമെന്നും അറിയിച്ചിരുന്നു. [9]. ആദ്യം നയൻതാരയെയായിരുന്നു കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരുന്നത്. [10] ഇതിനുമുൻപ് തുപ്പാക്കി, കത്തി എന്നീ ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിർവ്വഹിച്ച എ. ശ്രീകർ പ്രസാദാണ് സർക്കാരിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ളത്. [11]

2017 ഡിസംബർ ആദ്യത്തിൽ ടി. സന്താനത്തെ ചലച്ചിത്രത്തിന്റെ കലാസംവിധായകനായി തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് സൺ പിക്ചേഴ്സായിരിക്കും ചിത്രം നിർമ്മിക്കുകയെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. [12] 2018 ജൂൺ 21-ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിനു മുൻപ്[13] ദളപതി 62 എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയിരുന്നത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [14][15] [16] ബി. ജയമോഹനാണ് ചിത്രത്തിന്റെ കഥാകൃത്ത്. 2018 ജനുവരിയിൽ സർക്കാരിന്റെ ചിത്രീകരണം ആരംഭിക്കുകയുണ്ടായി. ഒന്ന്, രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ ഷെഡ്യൂൾ അമേരിക്കൻ ഐക്യനാടുകളിൽ വച്ചാണ് ആരംഭിച്ചത്. [2][17][18][19]

ശബ്ദട്രാക്ക്

തിരുത്തുക

എ.ആർ. റഹ്‌മാനാണ് ചിത്രത്തിന്റെ ശബ്‌ദട്രാക്കിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. [16] തമിഴ് ഗാനരചയിതാവായ വിവേക് ആണ് എല്ലാ ഗാനങ്ങളുടെയും വരികൾ രചിച്ചിരിക്കുന്നത്. [20]

ഗാനങ്ങളുടെ പട്ടിക

2018 നവംബർ 6 നു സർക്കാർ റിലീസ് ചെയ്യ്തു. [16]

കുറിപ്പുകൾ

തിരുത്തുക
  1. "When is Diwali in 2018?". 1 January 2018.
  2. 2.0 2.1 "'Yogi Babu Plays an Important Role in Thalapathy 62'". Sify. 21 January 2018. Retrieved 21 January 2018. {{cite news}}: Cite has empty unknown parameter: |dead-url= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Sify On Board" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "Thalapathy 62: Radha Ravi and Pala Karuppiah joins Vijay's next with AR Murugadoss". India Today. 3 March 2018.
  4. "Vijay 62 directed by AR Muragadoss will not be produced by Lyca Productions". 17 May 2017.
  5. "Sun Pictures to produce Thalapathy 62?".
  6. "Thalapathy 62 might release for Diwali 2018". 20 September 2017.
  7. "Girish Gangadharan will be the cinematographer of Vijay's next Thalapathy 62". 25 October 2017.
  8. "Yogi Babu in talks to act in Thalapathy 62". 25 November 2017.
  9. "விஜய்யின் 62வது படம்- படப்பிடிப்பு எப்போது, இசையமைப்பாளர் யார்?".[പ്രവർത്തിക്കാത്ത കണ്ണി]
  10. "Vijay and Nayanthara For Vijay 62? - AR Murugadoss - TamilTwist". 16 November 2017.
  11. "Sreekar Prasad roped in for Thalapathy 62". 27 November 2017.
  12. MovieBuzz (7 April 2018). "Thalapathy 62 is a political action thriller!". Sify. Retrieved 8 April 2018.
  13. Upadhyaya, Prakash. "Thalapathy 62 title: Sarkar is the name of Vijay's next movie with Murugadoss [First look poster]". International Business Times, India Edition. Retrieved 2018-06-21.
  14. "'Sarkar': Varalaxmi Sarathkumar plays CM's daughter in Vijay's film? - Times of India".
  15. "'Sarkar': Varalaxmi Sarathkumar has her fan-moment with Vijay - Times of India".
  16. 16.0 16.1 16.2 "Vijay's next kickstarts". The New Indian Express. 19 January 2018. Retrieved 21 January 2018.
  17. "'Thalapathy 62' team to head to the United States". 16 February 2018. Retrieved 17 February 2018.
  18. "Team 'Thalapathy 62' successfully complete Kolkata schedule". 15 February 2018. Retrieved 15 February 2018.
  19. "Tamil writer Jeyamohan on board for Thalapathy 62". The Times of India. 22 January 2018. Retrieved 22 January 2018.
  20. "Vivek to pen all the songs for AR Rahman in 'Sarkar'". Sify (in ഇംഗ്ലീഷ്). Retrieved 2018-07-26.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സർക്കാർ_(ചലച്ചിത്രം)&oldid=3798378" എന്ന താളിൽനിന്ന് ശേഖരിച്ചത്