കത്തി (ചലച്ചിത്രം)
എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കത്തി. വിജയ്, സാമന്ത റുത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ നീൽ നിതിൻ മുകേഷ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കത്തി | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | ഏ.ആർ. മുരുകദോസ് |
രചന | ഏ.ആർ. മുരുകദോസ് |
അഭിനേതാക്കൾ |
|
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | ജോർജ്.സി വില്ല്യംസ് |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹70 കോടി |
സമയദൈർഘ്യം | 156 മിനിറ്റ് |
ആകെ | est. ₹130 കോടി[1] |
കോർപ്പറേറ്റ് കമ്പനികൾക്കെതിരെ കർഷകർ അടങ്ങുന്ന ഒരു ഗ്രാമത്തിലെ ആളുകൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കഥതിരുത്തുക
കതിരേശൻ(വിജയ്) ഒരു തടവ് പുള്ളിയാണ്. ഒരു നാൾ ജയിൽ ചാടിയ കതിരേശൻ, തൻറെ അതെ സാദ്രശ്യത്തിലുള്ള ജീവാനന്ദം എന്ന യുവാവിനെ കണ്ടുമുട്ടുന്നു. തുടർന്നു ജീവാനന്ദം നടത്തുന്ന പോരാട്ടങ്ങളേയും, കഷ്ടപാടുകളേയും കുറിച്ചു അറിയുവാനിടയാകുന്ന കതിരേശൻ, ഒരു സഹായമായി അവതരിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.
അഭിനേതാക്കൾതിരുത്തുക
- വിജയ് - കതിരേശൻ/ജീവാനന്ദം
- സാമന്ത റുത്ത് പ്രഭു - അങ്കിത
- നീൽ നിതിൻ മുകേഷ് - ചിരാഗ്
- ടോട്ട റോയ് ചൗധരി - വിവേക് ബാനർജി
- സതീഷ് - രവി
- രമ - ജീവയുടെ അമ്മ
- യുവിന പാർത്ഥവി - അങ്കിതയുടെ മരുമകൾ
- ജീവ രവി - കളക്ടർ
- സുദീപ് മുഖർജി - കൊൽക്കത്ത പോലീസ് ഇൻസ്പെക്ടർ
- തമിക്കോ ബ്രൗൺലി - ജെന്നിഫർ
- എലിസബത്ത് പി. കാർപെന്റർ - കാതറിൻ
- രൂപേഷ് ഗുപ്ത
- വീര സന്താനം - ഒരു പഴയ ഗ്രാമീണർ
- നളിനികാന്ത് - ഒരു പഴയ ഗ്രാമീണർ
- ആർ. എസ്. ജി. ചെല്ലദുരൈ - ഒരു പഴയ ഗ്രാമീണർ
- ഉദയഭാനു - ഒരു പഴയ ഗ്രാമീണർ
- മാത്യു വർഗ്ഗീസ് - കോർപ്പറേറ്റ് തലവൻ
- AR മുരുകദോസ് - അതിഥി വേഷം
റീമേക്ക്തിരുത്തുക
കത്തി എന്ന ചിത്രം തെലുങ്ക് ഭാഷയിൽ ഖൈദി നമ്പർ 150 എന്ന പേരിൽ 2017-ൽ റീമേക്ക് ചെയ്യപെട്ടു. വി.വി വിനായക് സംവിധാനം ചെയ്ത ചിത്രത്തിൽ ചിരഞ്ജീവിയായിരുന്നു നായകനായെത്തിയത്, ഇത് ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമാണ്.
അവലംബംതിരുത്തുക
- ↑ Box Office: Rajini's 'Lingaa' Enters 25th Day; Vijay's 'Kaththi' Completes 75 Days. Ibtimes.co.in (5 January 2015). Retrieved on 2017-10-19.