സീതാറാം യെച്ചൂരി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Sitaram Yechury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമാണ് സീതാറാം യെച്ചൂരി (ജനനം: ഓഗസ്റ്റ് 12 1952 - മരണം : സെപ്റ്റംബർ 12, 2024 [1]) . ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ഇദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി, 2015 ൽ പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു.[2] പാർട്ടിയുടെ പാർലമെന്ററി ഗ്രൂപ്പ് നേതാവു കൂടിയാണ്‌. 2024 സെപ്റ്റംബർ 12 നു അന്തരിച്ചു

Sitaram Yechury
Yechury in 2013
General Secretary of the Communist Party of India (Marxist)
ഓഫീസിൽ
19 April 2015 – 12 September 2024
മുൻഗാമിPrakash Karat
Member of the Politburo of the Communist Party of India (Marxist)
ഓഫീസിൽ
10 January 1992 – 12 September 2024
Member of Parliament, Rajya Sabha
ഓഫീസിൽ
19 August 2005 – 18 August 2017
മുൻഗാമിAbani Roy
പിൻഗാമിShanta Chhetri
മണ്ഡലംWest Bengal
വ്യക്തിഗത വിവരങ്ങൾ
ജനനം(1952-08-12)12 ഓഗസ്റ്റ് 1952
Madras, Madras State, India
(present-day Chennai, Tamil Nadu, India)
മരണം12 സെപ്റ്റംബർ 2024(2024-09-12) (പ്രായം 72)
New Delhi, India
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിSeema Chishti
RelationsMohan Kanda (Maternal Uncle)
അൽമ മേറ്റർJawaharlal Nehru University (MA)
St. Stephen's College (BA)

ജീവിതരേഖ

തിരുത്തുക

1952 ആഗസ്റ്റ് 12-ന് തെളുഗു സംസാരിക്കുന്ന ആന്ധ്ര ബ്രാഹ്മണദമ്പതികളായ. സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ചു. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ സർക്കാർ സർവീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും അദ്ദേഹം ഡിഗ്രി കരസ്ഥമാക്കി. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് യച്ചൂരിയുടെ ഇപ്പോഴത്തെ ഭാര്യ. പ്രശസ്ത വനിതാവകാശപ്രവർത്തക വീണ മജുംദാറിന്റെ പുത്രിയായിരുന്നു ആദ്യ്ആ ഭാര്യ[3].ആ വിവാഹത്തിൽ യച്ചൂരിക്ക് ഒരു മകനും മകളും ഉണ്ട്.യെച്ചൂരി-സീമ ദമ്പതികൾക്ക് ഒരു മകനുണ്ട്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1974-ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ എൻ യു വിലെ അദ്ദേഹത്തിന്റെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ട്രേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യച്ചൂരിയെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.

അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടി ആണ് യെച്ചൂരി. വാഗ്മിയും നയതന്ത്രജ്ഞനും ആയ യച്ചൂരി, നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനായി ഒരു മധ്യസ്ഥൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രശംസാർഹമായിരുന്നു. നേപ്പാളിലെ പ്രമുഖ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടറായി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു യെച്ചൂരിക്ക്. [4]

ആഗോളവൽക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി രചനകൾ സീതാറാം യൊച്ചൂരി നടത്തിയിട്ടുണ്ട്. 'ആഗോളവൽക്കരണ കാലത്തെ സോഷ്യലിസം' എന്ന പുസ്തകം ഇതിനു മികച്ച ഉദാഹരണമാണ്. യു പി എ ഭരണത്തിൽ ഇന്ത്യയിൽ ഉയർന്നു വന്ന ഹിമാലയൻ അഴിമതികളിൽ പലതും ആദ്യമേ തന്നെ പാർലമെന്റിൽ ഉയർത്തി[അവലംബം ആവശ്യമാണ്] കൊണ്ടു വന്നതിലും യെച്ചൂരി വഹിച്ച പങ്ക് വളരെ നിർണായകമായിരുന്നു. ഇന്ത്യയിലെ മികച്ച പാർലമെന്റെറിയനായും സീതാറാം യെച്ചൂരി കണക്കാപ്പെടുന്നു.[അവലംബം ആവശ്യമാണ്]

  1. https://www.deshabhimani.com/news/national/sitaram-yechury-passes-away/1137306
  2. "യെച്ചൂരി സെക്രട്ടറി; 16 അംഗ പിബി". www.deshabhimani.com. Retrieved 19 ഏപ്രിൽ 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-10. Retrieved 2018-04-23.
  4. "ന്യൂജെൻ കമ്മ്യൂണിസ്റ്റ്‌". www.mathrubhumi.com. Archived from the original on 2015-04-23. Retrieved 19 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=സീതാറാം_യെച്ചൂരി&oldid=4113512" എന്ന താളിൽനിന്ന് ശേഖരിച്ചത്