കെ.കെ. രാഗേഷ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2025 ഏപ്രിൽ 15 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരുന്ന കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗവും മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.കെ.രാഗേഷ്(13 മെയ് 1970) എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ രാഗേഷ് സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറിയായും അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3] [4]

കെ.കെ.രാഗേഷ്
സിപിഎം, കണ്ണൂർ ജില്ലാ സെക്രട്ടറി
ഓഫീസിൽ
2025-തുടരുന്നു
മുൻഗാമിഎം.വി.ജയരാജൻ
രാജ്യസഭാംഗം
ഓഫീസിൽ
2015 - 2021
മണ്ഡലംകേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1970-05-13) 13 മേയ് 1970 (age 55) വയസ്സ്)
കാഞ്ഞിരോട്, കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിപ്രിയ വർഗീസ്
കുട്ടികൾ2 daughters
As of 15 ഏപ്രിൽ, 2025
ഉറവിടം: രാജ്യസഭ അംഗങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ എടക്കാട് താലൂക്കിലെ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനായി 1970 മെയ് 13ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കേരള ലോ അക്കാദമിയിൽ നിന്നും തിരുവനന്തപുരം ലോ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയാണ്. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിൻറ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച രാഗേഷ് 2003 മുതൽ 2005 വരെ സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനായും 2005 മുതൽ 2008 വരെ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

2008 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്ന രാഗേഷ് 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മാർക്സിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐയുടെ മാസികയായ സ്റ്റുഡൻസ് സ്ട്രഗിളിൻ്റെയും കാർഷിക വിഭാഗമായ അഖിലേന്ത്യ കിസാൻ സഭയുടെ മാസികയായ കർഷക നാദത്തിൻ്റെയും മുൻ എഡിറ്ററായിരുന്നു.

2015 മുതൽ 2021 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും 2021 മുതൽ 2025 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ കിസാൻ സഭ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറിയാണ്.

24-മത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി 2025 മാർച്ചിൽ നടന്ന കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്ന് 2025 ഏപ്രിൽ 15ന് മാർക്സിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.[5]

  • "സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും'
  1. കെ.കെ.രാഗേഷ് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി
  2. കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറി
  3. കണ്ണൂരിലെ പാർട്ടിയിൽ തലമുറ മാറ്റം
  4. "വയലാർ രവി, വഹാബ്, രാഗേഷ് വിജയിച്ചു". http://www.mathrubhumi.com/story.php?id=540034. {{cite web}}: |access-date= requires |url= (help); External link in |publisher= (help); Missing or empty |url= (help)
  5. "കെ കെ രാഗേഷ് രാജ്യസഭാ സ്ഥാനാർഥി". www.deshabhimani.com. Retrieved 20 ഏപ്രിൽ 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ.കെ._രാഗേഷ്&oldid=4517640" എന്ന താളിൽനിന്ന് ശേഖരിച്ചത്