എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും ചിന്തകനും എഴുത്തുകാരനുമായിരുന്നു സി.ഭാസ്‌കരൻ (ജ. 1945 ഡിസംബർ 15 - മ. 2011 ഏപ്രിൽ 9) . കെ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസ്‌കരൻ എസ്.എഫ്.ഐയുടെ രൂപീകരണത്തിൽ നിർണായകപങ്കു വഹിച്ചു. 1970ൽ എസ്.എഫ്.ഐ രൂപീകരിച്ചപ്പോൾ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ ആദ്യ എഡിറ്ററായിരുന്നു. 15 വർഷം ചിന്ത വാരികയുടെ പത്രാധിപസമിതി അംഗം, കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.[1]

സി.ഭാസ്കരൻ

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ വേങ്ങാട് കിഴക്കേത്തെരുവ് ചേമ്പൻ വീട്ടിൽ ശങ്കരന്റെയും അലോക്കൽ കുഞ്ഞിയുടെയും മകനായിരുന്ന സി. ഭാസ്കരൻ വേങ്ങാട് എൽ. പി. സ്‌കൂൾ, വട്ടിപ്രം യു.പി. സ്‌കൂൾ, പാതിരിയാട് ഹൈസ്‌കൂൾ, എന്നിവടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും കണ്ണൂർ എസ്. എൻ. കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് നിയമ ബിരുവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാര്യ തുളസി ഭാസ്കരൻ എഴുത്തുകാരിയാണ്.

സംഘടനാരംഗം തിരുത്തുക

കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ (കെ.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ 1970 - ൽ എസ്.എഫ്.ഐ. രൂപീകരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു. അതിന്റെ ആദ്യ ദേശീയ പ്രസിഡന്റായിരുന്ന അദ്ദേഹം 1974 വരെ ആ സ്ഥാനത്ത് തുടർന്നു. അനവധി സമരങ്ങളിൽ നേതൃത്വം നൽകുകയും മർദ്ദനങ്ങളേറ്റുവാങ്ങുകയും ചെയ്തു. ചിന്ത പബ്ലിഷേഴ്സിന്റെ മാനേജർ എന്ന പദവി വഹിച്ചുകൊണ്ട് ചിന്തയെ കേരളത്തെ പ്രമുഖ പുസ്തക പ്രസാധനശാലകളിലൊന്നാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. കേരളത്തിലെ ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയും ചരിത്രവും രേഖപ്പെടുത്തുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രമുഖ വിവർത്തകനുമായിരുന്നു സി. ഭാസ്കരൻ. [2]

കൃതികൾ തിരുത്തുക

 • ത്രിപുരയ്ക്കുമേൽ ചുവപ്പുതാരം,
 • യുവാക്കളും വിപ്ലവവും
 • കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: പ്രസക്തി, പ്രാധാന്യം
 • വിദ്യാഭ്യാസരംഗത്തെ വരേണ്യപക്ഷപാതം
 • സ്ത്രീവിമോചനം
 • കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനം
 • ക്യൂബൻ വിപ്ലവത്തിന്റ കഥ ക്യൂബയുടെയും
 • ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യ പഥികർ
 • ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനം: ആദ്യ പഥികർ
 • കേരളത്തിലെ അധ്യാപക പ്രസ്ഥാനചരിത്രം


അവലംബം തിരുത്തുക

 1. http://deshabhimani.co.in/periodicalContent7.php?id=155[പ്രവർത്തിക്കാത്ത കണ്ണി]
 2. സി. ഭാസ്കരന് അഭിവാദ്യങ്ങൾ: വി.പി. ഉണ്ണികൃഷ്ണൻ, ജനയുഗം. 2011 ഏപ്രിൽ 10

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സി._ഭാസ്കരൻ&oldid=3681942" എന്ന താളിൽനിന്ന് ശേഖരിച്ചത്