പ്രധാന മെനു തുറക്കുക

സുൽത്താൻ ബത്തേരി മുൻ എം.എൽ.എ.യാണ് പി കൃഷ്ണപ്രസാദ്.എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ബി.എസ്.സി ബിരുദം നേടി.2006 ൽ നടന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.[1] ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രശ്നവും എന്ന പുസ്തകം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്.[2] സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് കുട്ടികൃഷ്ണൻ നായർ.മാതാവ് ദേവകി അമ്മ. ഭാര്യ പാലാ സ്വദേശിനി എ.ആർ. സിന്ദു സി.ഐ.റ്റി.യു. അഖിലേന്ത്യാ കൗൺസിൽ അംഗമാണ്.

പി. കൃഷ്ണപ്രസാദ്
മുൻ കേരള നിയമസഭാംഗം.
ജനനം (1967-05-25) മേയ് 25, 1967 (പ്രായം 52 വയസ്സ്)
സുൽത്താൻ ബത്തേരി
ജീവിത പങ്കാളി(കൾ)എ.ആർ.സിന്ദു
മാതാപിതാക്കൾപിതാവ്-കുട്ടികൃഷ്ണൻ നായർ
മാതാവ്- ദേവകി അമ്മ

സ്ഥാനങ്ങൾതിരുത്തുക


ക്യൂബ, ഇറ്റലി, ഫ്രാൻസ്, നേപ്പാൾ, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക



"https://ml.wikipedia.org/w/index.php?title=പി._കൃഷ്ണപ്രസാദ്&oldid=2787130" എന്ന താളിൽനിന്ന് ശേഖരിച്ചത്