ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011)[7]. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും ജെഫ് റാസ്കിനും ചേർന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.

സ്റ്റീവ് ജോബ്സ്
Steve Jobs Headshot 2010-CROP.jpg
2010ലെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽവച്ച് ജോബ്സ് ഐഫോൺ 4 പിടിച്ചിരിക്കുന്നു
ജനനം(1955-02-24)24 ഫെബ്രുവരി 1955 [1]
മരണം5 ഒക്ടോബർ 2011(2011-10-05) (പ്രായം 56)
തൊഴിൽആപ്പിളിന്റെ ചെയർമാനും സി.ഇ.ഓ.യും[2]
ആസ്തിGreen Arrow Up Darker.svgUS$5.7 ശതകോടി (2007) [3]
ജീവിതപങ്കാളി(കൾ)ലൗറീൻ പവൽ (1991-മരണംവരെ)
കുട്ടികൾ4

2011 ഓഗസ്റ്റ് 24-നു് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ കത്തിൽ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിൻഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാനായി നിയമിച്ചു.[8][9][10][11][12]

പാൻക്രിയാറ്റിക് അർബുദബാധ മൂലം ആറാഴ്ചകൾ കൂടി മാത്രമേ സ്റ്റീവ് ജീവിച്ചിരിക്കുകയുള്ളുവെന്ന് 2011 ഫെബ്രുവരി 18-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[13] 2011 ഒക്ടോബർ 5-ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ പാലൊ ആൾട്ടോയിൽ വച്ച് സ്റ്റീവ് അന്തരിച്ചു[14].

ജീവിതരേഖതിരുത്തുക

ജനനം,കുട്ടിക്കാലംതിരുത്തുക

സാൻഫ്രാൻസിസ്കോയിൽ 1955 ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം.സിറിയൻ സ്വദേശി ആയിരുന്ന അബ്ദുൾഫത്താഹ് ജൻഡാലിന്റെയും ജോആൻ സിംപ്സണിന്റേയും മകനായി ജനിച്ചു. ബിരുദ വിദ്യാർഥി ആയിരിക്കെയാണ് ജോബ്സിന്റെ അമ്മ ജോആൻ ഗർഭിണി ആകുന്നത്. എന്നാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന അവർ സ്റ്റീവിനെ മക്കളില്ലാതിരുന്ന കാലിഫോർണിയൻ ദമ്പതികൾ ആയ പോൾ ജോബ്സ് - ക്ലാരാ ദമ്പതികൾക്കു നല്കി. സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നും നല്ല നിലയിൽ സ്റ്റീവ് എത്തണമെന്നും സ്റ്റീവിന്റെ അമ്മ ആഗ്രഹിച്ചിരുന്നു. അതിനാൽ കോളേജിലയച്ച് പഠിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സ്റ്റീവിനെ പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു കൈമാറിയത്. ജോബ്സിന്റെ ജനനത്തിന് ശേഷം അമ്മയുടെ വിവാഹം നടന്നു. ഇതിൽ മോന സിംപ്സൺ എന്നൊരു പെൺകുട്ടി ഉണ്ട്. ഈ അനിയത്തിയെക്കുറിച്ച് സ്റ്റീവ് അറിയുന്നത് വളരെ കാലത്തിനു ശേഷം ആണ്

കോളേജിലേക്ക്തിരുത്തുക

പതിനേഴാം വയസിലാണ് സ്റ്റീവ് പോർട്ട്ലാൻഡിലെ റീഡ്കോളേജിൽ ബിരുദപഠനത്തിനായി ചേരുന്നത്. ഫിനാൻസ് കമ്പനിയിൽ ജോലി ഉണ്ടായിരുന്ന വളർത്തച്ചന്റെ വരുമാനം ആ കുടും ബത്തിന് ജീവിക്കാൻ മതിയായിരുന്നില്ല. എന്നാലും അവർ സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിച്ചു. എന്നാൽ പിതാവിന്റെ പ്രയാസം കണ്ട സ്റ്റീവ് കോളേജ് പഠനം മതിയാക്കി. ഇന്ത്യയിൽ നിന്ന് സ്വരാജ്യത്തെത്തിയ സ്റ്റീവ് ജോബ്സ് മുണ്ഡനം ചെയ്തും ബുദ്ധമത അനുയായിയായും മാറിക്കഴിഞ്ഞിരുന്നു.

തൊഴിൽതിരുത്തുക

1976 ൽ സ്റ്റീവ് വോസ്നിയാക്കിനും റൊണാൾഡ് വെയിനുമൊപ്പം ആപ്പിൾ സാങ്കേതികവിദ്യയ്ക്കുതുടക്കമിട്ടു. 1980 കളിൽ സ്റ്റീവ് മൌസിന്റെ മൂല്യം മനസ്സിലാക്കി ആപ്പിൾ ലിസയും പിന്നെ മാക്കിന്റൊഷും അവതരിപ്പിച്ചു [15] 1983ൽ അദ്ദേഹം പ്രശസ്തമായ പെപ്സി യുടെ സി.ഇ.ഒ ആയിരുന്ന ജോൺ സ്കുള്ളീ ഇനെ "നിങ്ങള്ക്ക് താങ്ങളുടെ ബാക്കി ജീവിതം പഞ്ചസാര വെള്ളം വിറ്റ്‌ ജീവിക്കണോ അതോ എന്റെ കൂടെ വന്ൻ ലോകം മാറ്റണോ" എന്ന് ചോദിച്ചു അപ്പ്ലിലോട്ടു വരുത്തി. എന്നാൽ ഇതേ സ്കുള്ളീ തന്നെ ജോബ്സിനെ 1985 ൽ ആപ്പിളിൽ നിന്ന് പുറത്താക്കി. എന്നാൽ ജോബ്സ് നിരാശനായില്ല . അദ്ദേഹം നെക്സ്റ്റ് കമ്പുറെര്സ് എന്ന കമ്പനി തുടങ്ങി. 1986 ൽ ജോബ്സ് പിക്സാർ എന്ന കമ്പനിക്കും തുടക്കമിട്ടു. ടോയ് സ്റ്റോറി മുതലായ പല പ്രശസ്ത സിനിമകൽ നിർമിച്ച കമ്പന്യാണ് ഇത്. 1996 ൽ ആപ്പിൾ നെക്സ്റ്റ്നെ വാങ്ങിയപ്പോൾ ജോബ്സ് അപ്പ്ളിൽ തിരിച്ചെത്തി. 2001 ൽ ആപ്പിൾ ഐപോഡ് അവതരിപിച്ചു. ഇത് പാട്ടിന്റെ വ്യവസായത്തെ അട്ടിമറിച്ചു. [16] തുടക്കത്തിലുണ്ടായ പരാജയങ്ങളിൽ പതറാതെ 2003 ൽ ഐ ട്യൂൺസിന്റെ വരെ വാണിജ്യ വിജയങ്ങൾ അദ്ദേഹം അനുഭവിച്ചറിഞ്ഞു.[17] 2007 ൽ ആപ്പിൾ ഐഫോൺ അവതരിപ്പിച്ചു.

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 "Smithsonian Oral and Video Histories: Steve Jobs". Smithsonian Institution. 1995-04-20. ശേഖരിച്ചത് 2006-09-20. Check date values in: |date= (help)
 2. "Apple - Press Info - Bios - Steve Jobs". Apple Inc. 2006. ശേഖരിച്ചത് 2006-09-20. Unknown parameter |month= ignored (help)
 3. "Forbes 400 Richest Americans". Forbes. 2007-03-30. ശേഖരിച്ചത് 2007-03-30. Check date values in: |date= (help)
 4. "Putting Pay for Performance to the Test". New York Times. 2007-04-08. Check date values in: |date= (help)
 5. "Apple again pays Jobs $1 salary". CNET News.com. 2006-03-13. Check date values in: |date= (help)
 6. "Jobs's salary remained at $1 in 2005". AppleInsider. 2006-03-14. Check date values in: |date= (help)
 7. http://www.msnbc.msn.com/id/44794300/ns/business-us_business/t/apple-says-co-founder-steve-jobs-has-died/?gt1=43001
 8. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-26.
 9. "Steve Jobs resigns as Apple CEO". The Guardian. 25 August 2011.
 10. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-11-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-26.
 11. http://www.apple.com/pr/library/2011/08/24Letter-from-Steve-Jobs.html. Missing or empty |title= (help)
 12. http://www.apple.com/pr/library/2011/08/24Steve-Jobs-Resigns-as-CEO-of-Apple.html. Missing or empty |title= (help)
 13. "മനോരമ ഓൺലൈൻ 2011 ഫെബ്രുവരി 18". മൂലതാളിൽ നിന്നും 2011-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-18.
 14. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-06.
 15. http://www.cultofmac.com/95614/how-steve-jobs-invented-the-computer-mouse-by-stealing-it-from-xerox/
 16. https://www.apple.com/pr/products/ipodhistory/
 17. മാതൃഭൂമി തൊഴിൽവാർത്ത, ഹരിശ്രീ 2011 നവംബർ 05, പേജ് 02
"https://ml.wikipedia.org/w/index.php?title=സ്റ്റീവ്_ജോബ്സ്&oldid=3657936" എന്ന താളിൽനിന്ന് ശേഖരിച്ചത്