പിക്സാർ
പിക്സാർ ആനിമേഷൻ സ്റ്റുഡിയോസ്, കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ സ്റ്റുഡിയോ ആണ്. പ്രശസ്ത ഹോളിവുഡ് സിനിമ നിർമ്മാണ കമ്പനി ആയ ലൂക്കാസ് ഫിലിമിന്റെ കംപ്യൂട്ടർ വിഭാഗം ആയി 1979 - ഇൽ പ്രവർത്തനം തുടങ്ങിയ പിക്‌സാർ പിന്നീട് ആപ്പിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്‌സ് മുഖ്യ നിക്ഷേപകൻ ആയ ശേഷം ഒരു കോർപ്പറേഷൻ ആയി വളർന്നു. 2006 -ഇൽ വാൾട്ട് ഡിസ്‌നി കമ്പനി 7.4 ബില്യൺ ഡോളറിന് ഏറ്റെടുത്തു.
വാൾട്ട് ഡിസ്നി കമ്പനിയുടെ അനുബന്ധ സ്ഥാപനം | |
വ്യവസായം |
|
മുൻഗാമിs |
|
സ്ഥാപിതം | ഫെബ്രുവരി 3, 1986 |
സ്ഥാപകൻs | |
ആസ്ഥാനം | , California, U.S. |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ |
|
മാതൃ കമ്പനി |
|
അനുബന്ധ സ്ഥാപനങ്ങൾ | പിക്സാർ കാനഡ (ഇപ്പോൾ നിലവിലില്ല) |
വെബ്സൈറ്റ് | www |
1995 -ഇൽ പുറത്തിറങ്ങിയ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമായ ടോയ് സ്റ്റോറി തുടങ്ങി, 2015 -ഇൽ പുറത്തിറങ്ങിയ ദ ഗുഡ് ഡൈനൊസോർ വരെ പതിനാറ് ആനിമേഷൻ പതിനാറ് ചിത്രങ്ങൾ പിക്‌സാർ നിർമിച്ചു. ഫൈൻഡിങ് നീമോ (2003), ടോയ് സ്റ്റോറി 3 (2010), ഇൻസൈഡ് ഔട്ട് (2015) എന്നീ ചിത്രങ്ങൾ എക്കാലത്തെയും അമ്പത് പണം വാരി ചിത്രങ്ങളിൽ ഒന്നായി. ഇന്ന് വരെ പുറത്തിറക്കിയ പതിനാറു ചിത്രങ്ങളിൽ പതിമൂന്നും ഏറ്റവും കളക്ഷൻ നേടിയ അമ്പത് ആനിമേഷൻ ചിത്രങ്ങളിൽ പെടുന്നു.
പിക്‌സാർ ഇതുവരെ പതിനഞ്ച് അക്കാദമി അവാർഡുകളും, ഏഴ് ഗോൾഡൻ ഗ്ലോബ് അവാർഡുകളും, പതിനൊന്ന് ഗ്രാമി അവാർഡുകളും നേടി. 2001 മുതൽ ഇങ്ങോട്ട് ഏതാണ്ട് എല്ലാവർഷവും പിക്സറിന്റെ ചിത്രങ്ങൾ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ എട്ട് തവണ വിജയിക്കുകയും ചെയ്തു. ഫൈൻഡിങ് നീമോ (2003), ടോയ് സ്റ്റോറി 3 (2010), ഇൻസൈഡ് ഔട്ട് (2015) എന്നിവ കൂടാതെ ദ ഇൻക്രെഡിബിൾസ് (2004), റാറ്ററ്റൂയി (2007), വാൾ-ഇ (2008), അപ്പ് (2009), ബ്രേവ് (2012) എന്നിവയും ആ പട്ടികയിൽപ്പെടും. മോൺസ്റ്റേഴ്‌സ്, ഇൻക് (2001), കാർസ് (2006) എന്നിവ മാത്രമാണ് മികച്ച ആനിമേഷൻ ചിത്രമായി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ട് അവാർഡ് ലഭിക്കാതെ പോയ ചിത്രങ്ങൾ. മോൺസ്റ്റേഴ്‌സ് യൂണിവേഴ്സിറ്റി (2013), ദ ഗുഡ് ഡൈനൊസോർ (2015) മാത്രമാണ് ഒരു ഇനത്തിലും അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കാതെ പോയ പിക്‌സാർ ചിത്രങ്ങൾ.
പിക്‌സാർ ചിത്രങ്ങളുടെ പട്ടിക
തിരുത്തുക# | ചിത്രം | റിലീസ് തീയതി | സംവിധായകൻ | എഴുത്തുകാരൻ | നിർമ്മാണം | സംഗീതം | |
---|---|---|---|---|---|---|---|
കഥ | തിരക്കഥ | ||||||
1 | ടോയ് സ്റ്റോറി | നവംബർ 22, 1995 | ജോൺ ലാസെറ്റർ | ജോൺ ലാസെറ്റർ, Pete Docter, Andrew Stanton and Joe Ranft | Joss Whedon, Andrew Stanton, Joel Cohen and Alec Sokolow | Ralph Guggenheim and Bonnie Arnold | Randy Newman |
2 | എ ബഗ്‌സ് ലൈഫ് | നവംബർ 25, 1998 | ജോൺ ലാസെറ്റർ Co-Director: Andrew Stanton |
ജോൺ ലാസെറ്റർ, Andrew Stanton and Joe Ranft | Andrew Stanton, Donald McEnery and Bob Shaw | Darla K. Anderson and Kevin Reher | |
3 | ടോയ് സ്റ്റോറി 2 | നവംബർ 24, 1999 | ജോൺ ലാസെറ്റർ Co-Directors: Lee Unkrich and Ash Brannon |
ജോൺ ലാസെറ്റർ, Pete Docter, Ash Brannon and Andrew Stanton | Andrew Stanton, Rita Hsiao, Doug Chamberlin and Chris Webb | Helene Plotkin and Karen Robert Jackson | |
4 | മോൺസ്റ്റേഴ്‌സ്, ഇൻക് | നവംബർ 2, 2001 | Pete Docter Co-Directors: Lee Unkrich and David Silverman |
Pete Docter, Jill Culton, Jeff Pidgeon and Ralph Eggleston | Andrew Stanton and Dan Gerson | Darla K. Anderson | |
5 | ഫൈൻഡിങ് നീമോ | മെയ് 30, 2003 | Andrew Stanton Co-Director: Lee Unkrich |
Andrew Stanton | Andrew Stanton, Bob Peterson and David Reynolds | Graham Walters | Thomas Newman |
6 | ദ ഇൻക്രെഡിബിൾസ് | നവംബർ 5, 2004 | Brad Bird | John Walker | Michael Giacchino | ||
7 | കാർസ് | ജൂൺ 9, 2006 | ജോൺ ലാസെറ്റർ Co-Director: Joe Ranft |
ജോൺ ലാസെറ്റർ, Joe Ranft and Jorgen Klubien | Dan Fogelman, John Lasseter, Joe Ranft, Kiel Murray, Phil Lorin and Jorgen Klubien | Darla K. Anderson | Randy Newman |
8 | റാറ്ററ്റൂയി | ജൂൺ 29, 2007 | Brad Bird Co-Director: Jan Pinkava |
Jan Pinkava, Jim Capobianco and Brad Bird | Brad Bird | Brad Lewis | Michael Giacchino |
9 | വാൾ-ഇ | ജൂൺ 27, 2008 | Andrew Stanton | Andrew Stanton and Pete Docter | Andrew Stanton and Jim Reardon | Jim Morris | Thomas Newman |
10 | അപ്പ് | മെയ് 29, 2009 | Pete Docter Co-Director: Bob Peterson |
Pete Docter, Bob Peterson and Tom McCarthy | Bob Peterson and Pete Docter | Jonas Rivera | Michael Giacchino |
11 | ടോയ് സ്റ്റോറി 3 | ജൂൺ 18, 2010 | Lee Unkrich | ജോൺ ലാസെറ്റർ, Andrew Stanton and Lee Unkrich | Michael Arndt | Darla K. Anderson | Randy Newman |
12 | കാർസ് 2 | ജൂൺ 24, 2011 | ജോൺ ലാസെറ്റർ Co-Director: Brad Lewis |
ജോൺ ലാസെറ്റർ, Brad Lewis and Dan Fogelman | Ben Queen | Denise Ream | Michael Giacchino |
13 | ബ്രേവ് | ജൂൺ 22, 2012 | Mark Andrews and Brenda Chapman Co-Director: Steve Purcell |
Brenda Chapman | Mark Andrews, Steve Purcell, Brenda Chapman and Irene Mecchi | Katherine Sarafian | Patrick Doyle |
14 | മോൺസ്റ്റേഴ്‌സ് യൂണിവേഴ്സിറ്റി | ജൂൺ 21, 2013 | Dan Scanlon | Dan Scanlon, Dan Gerson and Robert L. Baird | Kori Rae | Randy Newman | |
15 | ഇൻസൈഡ് ഔട്ട് | ജൂൺ 19, 2015 | Pete Docter Co-Director: Ronnie del Carmen |
Pete Docter and Ronnie del Carmen | Pete Docter, Meg LeFauve and Josh Cooley | Jonas Rivera | Michael Giacchino |
16 | ദ ഗുഡ് ഡൈനൊസോർ | നവംബർ 25, 2015 | Peter Sohn | Peter Sohn, Erik Benson, Meg LeFauve, Kelsey Mann and Bob Peterson | Meg LeFauve | Denise Ream | Mychael and Jeff Danna |
17 | ഫൈൻഡിങ് ഡോറി | ജൂൺ 17, 2016 | Andrew Stanton Co-Director: Angus MacLane |
Andrew Stanton | Andrew Stanton and Victoria Strouse | Lindsey Collins | Thomas Newman |
അവലംബം
തിരുത്തുക- Pixar Founding Documents Archived 2016-04-09 at the Wayback Machine. Alvy Pixar History Page
- Disney buys Pixar CNN Money
- Disney Agrees to Acquire Pixar in a $7.4 Billion Deal The New York Times
- Pixar Movies at the Box Office[പ്രവർത്തിക്കാത്ത കണ്ണി] Box Office Mojo
- ↑ Smith, Alvy Ray. "Pixar Founding Documents". Alvy Ray Smith Homepage. Archived from the original on April 27, 2005. Retrieved January 11, 2011.
- ↑ Smith, Alvy Ray. "Proof of Pixar Cofounders" (PDF).
- ↑ 3.0 3.1 Graser, Marc (November 18, 2014). "Walt Disney Animation, Pixar Promote Andrew Millstein, Jim Morris to President". Variety. Penske Business Media. Archived from the original on November 21, 2014. Retrieved November 18, 2014.