സൂസൻ പീറ്റേഴ്‌സ്
സൂസൻ പീറ്റേഴ്‌സ് (ജനനം: സൂസൻ കാർനഹാൻ; ജൂലൈ 3, 1921 - ഒക്ടോബർ 23, 1952) ഒരു ദശാബ്ദക്കാലത്തോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ ഇരുപതിലധികം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു അമേരിക്കൻ നടിയായിരുന്നു. അംഗീകാരമില്ലാത്ത വേഷങ്ങളിലൂടെ, ഒരു നിഷ്കളങ്കയായ നാടൻ പെൺകുട്ടിയെന്ന പ്രതിഛായ സൃഷ്ടിച്ചുകൊണ്ടാണ് സൂസൻ പീറ്റേർസ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും, 1940-കളുടെ മധ്യത്തിൽ ഗൗരവതരമായ വേഷങ്ങളിലൂടെ ഒരു ഇരുത്തംവന്ന നടിയായി അവർ സ്വയം പ്രഖ്യാപിച്ചു. വാഷിംഗ്ടണിലെ സ്‌പോക്കെയ്‌നിൽ ജനിച്ച സൂസൻ പീറ്റേഴ്‌സ് ഒറിഗണിലെ പോർട്ട്‌ലാൻഡിലും പിന്നീട് ലോസ് ഏഞ്ചൽസിലും വിധവയായ മാതാവിൻറെ സംരക്ഷണയിൽ വളർന്നു. ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, ഓസ്ട്രിയൻ നാടക സംവിധായകൻ മാക്സ് റെയ്ൻഹാർഡിൽനിന്ന് അഭിനയ കല പരിശീലിക്കുകയും വാർണർ ബ്രദേഴ്സ് പിക്ചേഴ്സുമായി കരാർ ഒപ്പിടുകയും ചെയ്തു. സാന്റാ ഫേ ട്രെയിലിൽ (1940) ഒരു ചെറിയ സഹകഥാപാത്രത്തിൻറെ വേഷം നേടുന്നതിന് മുമ്പ് അവർ നിരവധി ബിറ്റ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1942-ൽ വാർണർ ബ്രദേഴ്‌സ് നിർമ്മിച്ച് ഹംഫ്രി ബൊഗാർട്ടിനും റിച്ചാർഡ് ട്രാവിസിനും ഒപ്പം അഭിനയിച്ച ദി ബിഗ് ഷോട്ട് എന്ന അവസാന ചിത്രത്തിൻറെ റിലീസിന് ശേഷം, വാർണർ സൂസൻ പീറ്റേർസുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
സൂസൻ പീറ്റേഴ്‌സ് | |
---|---|
ജനനം | സൂസൻ കാർനഹാൻ ജൂലൈ 3, 1921 സ്‌പോക്കെയ്ൻ, വാഷിംഗ്ടൺ, യു.എസ്. |
മരണം | ഒക്ടോബർ 23, 1952 വിസാലിയ, കാലിഫോർണിയ, യു.എസ്. | (പ്രായം 31)
മരണ കാരണം | Pyelonephritis and pneumonia induced by starvation[a] |
അന്ത്യ വിശ്രമം | Forest Lawn Memorial Park, Glendale, California, U.S. |
തൊഴിൽ | നടി |
സജീവ കാലം | 1940–1952 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
1942-ൽ, പീറ്റേഴ്സ് ടിഷ് എന്ന ചിത്രത്തിൽ ഒരു സഹകഥാപാത്രമായി പ്രത്യക്ഷപ്പെട്ടത് മെട്രോ-ഗോൾഡ്വിൻ-മേയറുമായി (MGM) ഒരു കരാർ ഒപ്പിടുന്നതിന് കാരണമായി. അതേ വർഷം, മെർവിൻ ലെറോയ് സംവിധാനം ചെയ്ത റാൻഡം ഹാർവെസ്റ്റ് എന്ന നാടകീയ ചിത്രത്തിലെ പ്രധാന വേഷം അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിക്കൊടുക്കുകയും ഗൗരവ പ്രധാനമായ വേഷങ്ങൾ അവതരിപ്പിക്കുന്ന ഒരു നടിയായി മാറുകയും ചെയ്തു. യംഗ് ഐഡിയാസ് (1943) എന്ന റൊമാന്റിക് കോമഡി, അസൈൻമെന്റ് ഇൻ ബ്രിട്ടാനി (1943), സോംഗ് ഓഫ് റഷ്യ (1944), കീപ് യുവർ പൗഡർ ഡ്രൈ (1945) തുടങ്ങിയ നിരവധി യുദ്ധ ചിത്രങ്ങൾ ഉൾപ്പെടെ എംജിഎമ്മിനായി പീറ്റേഴ്‌സ് നിരവധി സിനിമകളിൽ നായികയായി പ്രത്യക്ഷപ്പെട്ടു.
1945 ലെ പുതുവത്സര ദിനത്തിൽ, ആകസ്മികമായി വെടിയേറ്റ പീറ്റേഴ്‌സിന്റെ സുഷുമ്‌നാ നാഡിക്ക് തകരാറുകൾ സംഭവിക്കുകയും ഇത് അവരെ സ്ഥിരമായി പക്ഷാഘാതത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. ദി സൈൻ ഓഫ് ദ റാം (1948) എന്ന സിനിമയിൽ വീൽചെയർ ഉപയോഗിക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സിനിമയിലേക്ക് മടങ്ങിയെത്തി. പീറ്റേഴ്‌സ് പിന്നീട് നാടകാഭിനയത്തിലേയ്ക്ക് തിരിയുകയും, 1949-ൽ ടെന്നസി വില്യംസിന്റെ ദി ഗ്ലാസ് മെനഗറി എന്ന നിരൂപക പ്രശംസ നേടിയ ഒരു നാടകത്തിൽ ലോറ വിംഗ്‌ഫീൽഡ് എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു. ഈ നാടകത്തിൽ വീൽചെയർ ഉപയോഗിക്കുന്ന കഥാപാത്രമായി അഭിനയിക്കാൻ ഈ കഥാപാത്രത്തിന് ചെറിയ മാറ്റം വരുത്തിയിരുന്നു. ഇതിനെ തുടർന്ന് ദി ബാരറ്റ്‌സ് ഓഫ് വിംപോൾ സ്ട്രീറ്റ് എന്ന നാടകത്തിൽ ശാരീരിക വൈകല്യമുള്ള കവയിത്രി എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങിനെ അവതരിപ്പിച്ചു.എന്നിരുന്നാലും, വിവാഹബന്ധം വേർപെടുത്തിയതും പരിമിതമായ തൊഴിൽ സാഹചര്യങ്ങലും കാരണം പീറ്റേഴ്‌സ് വർഷങ്ങളായി ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിച്ചിരുന്നു. 1952-ന്റെ അവസാനത്തിൽ, അവർ സ്വയം പട്ടിണി കിടക്കാൻ തുടങ്ങിയതോടെ പക്ഷാഘാതത്തോടൊപ്പം വിട്ടുമാറാത്ത വൃക്കയിലെ അണുബാധകൾക്കും ന്യുമോണിയയ്ക്കും കാരണമായി. ആ വർഷം 31-ാം വയസ്സിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് അവൾ അന്തരിച്ചു.
ജീവിതരേഖ
തിരുത്തുക1921–1939: ആദ്യകാല ജീവിതം
തിരുത്തുക1921 ജൂലൈ 3-ന് വാഷിംഗ്ടണിലെ സ്‌പോക്കെയ്ൻ നഗരത്തിൽ റോബർട്ട്, ആബി കാർനഹാൻ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവളായി സുസെയ്ൻ കാർനഹാൻ എന്ന പേരിൽ പീറ്റേർസ് ജനിച്ചു. പിതാവ് ഐറിഷ് വംശജനായ ഒരു സിവിൽ എഞ്ചിനീയറും മാതാവ് ഫ്രഞ്ച് വംശജയും റോബർട്ട് ഇ. ലീയുടെ പരമ്പരയിലെ മരുമകളുമായിരുന്നു. പീറ്റേഴ്‌സിന് 1923-ൽ ജനിച്ച റോബർട്ട് ജൂനിയർ എന്ന ഒരു ഇളയ സഹോദരനുംകൂടിയുണ്ടായിരുന്നു. പീറ്റേഴ്സിൻറെ ജനനത്തിനു തൊട്ടുപിന്നാലെ, കാർനഹാൻ കുടുംബം ഒറിഗണിലെ പോർട്ട്‌ലാൻഡിലേക്ക് താമസം മാറി. 1928-ൽ, പിതാവ് പോർട്ട്‌ലാൻഡിൽവച്ചു നടന്ന ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിനുശേഷം വാഷിംഗ്ടണിലെ സിയാറ്റിലിലേക്കും പിന്നീട് ലോസ് ഏഞ്ചൽസിലേക്കും താമസം മാറിയ കുടുംബം പീറ്റേഴ്‌സിന്റെ ഫ്രാൻസിൽ ജനിച്ച് മാതൃ മുത്തശ്ശിയും ഡെർമറ്റോളജിസ്റ്റുമായ മരിയ പാറ്റേനോഡിനൊപ്പം താമസിച്ചു.
ലെയർഡ് ഹാൾ വനിതാ വിദ്യാലയം, കാലിഫോർണിയയിലെ അസൂസയിലെ ലാറ്യൂ സ്കൂൾ, ലോസ് ആഞ്ചെലെസിലെ ഫ്ലിൻട്രിഡ്ജ് സേക്രഡ് ഹാർട്ട് അക്കാദമി എന്നിവിടങ്ങളിലാണ് പീറ്റേഴ്സ് പഠനം നടത്തിയത്. ഹൈസ്കൂൾ വർഷങ്ങളിൽ, മാതാവിനേയും സഹോദരനെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അവൾ ലോസ് ആഞ്ചെലസിലെ ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ സ്കൂൾ സമയത്തിനുശേഷമുള്ള സമയം ജോലി ചെയ്തുകൊണ്ട് പണം സമ്പാദിച്ചു. ഒരു ജവുളിക്കടയിൽ ജോലി ചെയ്തും ഒരു അപ്പാർട്ട്മെന്റ് കെട്ടിടം കൈകാര്യം ചെയ്തും പീറ്റേഴ്സിന്റെ മാതാവും രണ്ട് മക്കളും നിത്യവൃത്തി കഴിച്ചുവന്നു. "ഞങ്ങൾ ദരിദ്രരായിരുന്നു, പക്ഷേ ഞങ്ങൾ മോശമല്ലാത്ത രീതിയിൽ ജീവിക്കുകയും ഒപ്പം ജീവിതം ആസ്വദിക്കുകയു ചെയ്തു, എന്ന് പീറ്റേഴ്സ് അവളുടെ ബാല്യകാല ശിക്ഷണത്തെക്കുറിച്ച് അനുസ്മരിച്ചു. ഒരു നീന്തൽ താരവും ടെന്നീസ് കളിക്കാരിയുമായിരുന്നതൊടൊപ്പം കുതിര സവാരിയും ചെയ്തു വളർന്ന അവൾ; ഒരു കുതിരസവാരിക്കാരി എന്ന നിലയിലുള്ള തൻറെ കഴിവ് ഉപയോഗിച്ച് മറ്റുള്ളവരുടെ കുതിരകളെ മത്സരങ്ങളിൽ തോൽപ്പിക്കുകയും കുടുംബത്തിനായി അധിക വരുമാനം നേടുകയും ചെയ്തു.
ഉന്നത പഠനകാലത്ത് ഹോളിവുഡ് ഹൈസ്‌കൂളിലേക്ക് മാറിയ അവൾ നാടക ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങുകയും, പാചക കോഴ്‌സുകൾക്ക് പകരം നാടക കോഴ്സിന് എൻറോൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. "കുക്കിംഗ് കോഴ്‌സിന് പകരം ഞാൻ ഒരു നാടക കോഴ്‌സ് തെരഞ്ഞെടുത്തു, കാരണം ഇത് എളുപ്പമാണെന്ന് ഞാൻ കരുതി," പീറ്റേഴ്‌സ് പറഞ്ഞു. "അഭിനയം എന്നാൽ പണമാണ്, എന്റെ കുടുംബത്തിന് പണം ആവശ്യമായിരുന്നു." ഹൈസ്കൂൾ പഠനകാലത്ത് അവൾ ഒരു ടാലന്റ് ഏജന്റുമായി കരാർ ഒപ്പുവച്ചിരുന്നു. ജേസൺ റോബാർഡ്‌സ്, ഷീല റയാൻ, ഡൊറോത്തി മോറിസ് എന്നിവർക്കൊപ്പം 1939 ജൂണിൽ ഹോളിവുഡ് ഹൈസ്‌കൂളിൽ നിന്ന് അവൾ ബിരുദം നേടി. അഭിനയത്തോടുള്ള ഒരു പുതിയ താൽപ്പര്യം മാക്‌സ് റെയ്‌ൻഹാർഡ് സ്‌കൂൾ ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ നിന്ന് സ്‌കോളർഷിപ്പ് നേടാൻ പീറ്റേഴ്സിനെ സഹായിച്ചു. റെയ്ൻഹാർഡ് സ്കൂളിൽ ഫിലിപ്പ് ബാരിയുടെ ഹോളിഡേയുടെ ഒരു ഷോകേസ് പ്രൊഡക്ഷനിൽ പ്രകടനം നടത്തവേ, മെട്രോ-ഗോൾഡ്വിൻ-മേയറിന്റെ (എംജിഎം) ഒരു ടാലന്റ് സ്കൗട്ട്, പീറ്റേഴ്സിൻറെ കഴിവുകൾ കണ്ടെത്തുകയും ജോർജ്ജ് കുക്കോറിന്റെ സൂസൻ ആൻഡ് ഗോഡ് (1940) എന്ന സിനിമയിൽ അവൾക്ക് ഒരു ചെറിയ റോൾ നൽകുകയും ചെയ്തു. ഷൂട്ടിംഗിനിടെ, വളരെ പരിഭ്രാന്തയായ പീറ്റേഴ്സിന് ക്യാമറയ്ക്ക് മുന്നിൽ മോഹാലസ്യമുണ്ടായി. സെറ്റിൽ ഭയാശങ്കയാകുന്ന പീറ്റേഴ്‌സിന് കുക്കോർ ഒരു രക്ഷാധികാരിയായിത്തീരുകയും നാടക പരിശീലകനായ ഗെർട്രൂഡ് വോഗ്‌ലറിൽനിന്ന് സ്വകാര്യ അഭിനയ പാഠങ്ങൾ പഠിക്കാൻ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. പീറ്റേഴ്സിന് ഒരു താരമാകാനുള്ള സാധ്യതയുണ്ടെന്ന് കുക്കോർ വിശ്വസിച്ചു. യുവതിയായ കാതറിൻ ഹെപ്‌ബേണിനെ അവൾ ഓർമ്മിപ്പിച്ചതായി അദ്ദേഹം പിന്നീട് അനുസ്മരിച്ചു.
1940–1941: വാർണർ ബ്രദേഴ്സുമായുള്ള കരാർ.
തിരുത്തുക1940-ന്റെ പ്രാരംഭത്തിൽ, വാർണർ ബ്രോസ് പിക്‌ചേഴ്‌സിനായി സൂസൻ പീറ്റേഴ്‌സ് സ്‌ക്രീൻ ടെസ്റ്റ് നടത്തിയതോടെ, പിന്നീട് അവർക്ക് ഒരു കരാർ വാഗ്ദാനം ചെയ്യപ്പെട്ടു. പിന്നീട് ജന്മനാമമായ സുസെയ്ൻ കാർനഹാൻ എന്ന പേരിൽ ക്രെഡിറ്റ് ചെയ്യപ്പെട്ട പീറ്റേഴ്‌സ്, റിവേഴ്‌സ് എൻഡ്, ദ മാൻ ഹു ടോക്ക്ഡ് ടൂ മച്ച്, മണി ആൻഡ് ദി വുമൺ, ഓൾവേസ് എ ബ്രൈഡ് (എല്ലാം 1940-ൽ പുറത്തിറങ്ങി) എന്നിവ പോലെയുള്ള വാർണർ ബ്രോസ് സിനിമകളിൽ വിവിധങ്ങളായ ചെറു വേഷങ്ങളിൽ അഭിനയിച്ചു. അവയിൽ പലതും അംഗീകാരമില്ലാത്ത ബിറ്റ് ഭാഗങ്ങളോ മിന്നിമറയുന്ന വേഷങ്ങളോ ആയിരുന്നു. ബിഗ്-ബജറ്റ് പടിഞ്ഞാറൻ ചിത്രമായ സാന്താ ഫെ ട്രെയിലിൽ (1940) എറോൾ ഫ്‌ലിൻ, ഒലിവിയ ഡി ഹാവില്ലാൻഡ് എന്നിവർക്കൊപ്പം അവൾക്ക് ആദ്യമായി ഒരു ഒരു അംഗീകാരമുള്ള വേഷം ലഭിച്ചു. കാൻസസിലെ സൈനിക ഉദ്യോഗസ്ഥനുമായി പ്രണയത്തിലായ ബോസ്റ്റണിൽ നിന്നുള്ള ഒരു യുവതിയെ ഈ ചിത്രത്തിൽ പീറ്റേഴ്സ് അവതരിപ്പിച്ചു.
സാന്താ ഫെ ട്രെയിൽ എന്ന ചിത്രത്തിന് ശേഷം, പീറ്റേഴ്‌സിന് ദി സ്ട്രോബെറി ബ്ലോണ്ട്, മീറ്റ് ജോൺ ഡോ, ഹിയർ കംസ് ഹാപ്പിനസ് (1941), സ്കാറ്റർഗുഡ് പുൾസ് ദ സ്ട്രിംഗ്സ് (എല്ലാം 1941) എന്നീ ചിത്രങ്ങളിലെ ചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവയിൽ അവസാനത്തേത് അവർക്ക് അനുകൂലമായ അവലോകനങ്ങൾ നേടിക്കൊടുത്തു. തുടർന്ന് ത്രീ സൺസ് ഓ ഗൺസ് (1941) എന്ന ഹാസ്യചിത്രത്തിലെ പ്രധാന വേഷം ചെയ്തതിനേത്തുടർന്ന് റിച്ചാർഡ് ട്രാവിസ്, ഹംഫ്രി ബൊഗാർട്ട് എന്നിവർക്കൊപ്പം ദി ബിഗ് ഷോട്ട് (1942) എന്ന ചിത്രത്തിലെ കുറ്റവാളിയുടെ കാമുകിയായി ഒരു നാടകീയമായ ഒരു വേഷം അവതരിപ്പിച്ചു. യംഗ് അമേരിക്ക ഫ്ലൈസ് (1940), സോക്കറോ (1941) തുടങ്ങിയ ചിത്രങ്ങളിലും അവർക്ക് ഹ്രസ്വ വേഷങ്ങൾ ഉണ്ടായിരുന്നു. സ്റ്റുഡിയോയുടെ നിർബന്ധത്തിനു വഴങ്ങി (ആദ്യം പേര് ഷാരോൺ ഒകീഫ് എന്ന് മാറ്റാൻ സ്റ്റുഡിയോ നിർദ്ദേശിച്ചു), തന്റെ ജന്മനാമം ഉപേക്ഷിച്ച അവർ സൂസൻ പീറ്റേഴ്സ് എന്ന അരങ്ങിലെ പേര് സ്വീകരിച്ചു. എന്നിരുന്നാലും, 1942-ഓടെ, വാർണർ ബ്രോസ് അവളുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
1942-1944: എംജിഎം. കരാറും നിർണായക വിജയങ്ങളും
തിരുത്തുകവാർണർ ബ്രദേഴ്‌സിൽനിന്ന് പുറത്തായി ഏതാനും മാസങ്ങൾക്ക് ശേഷം, മേരി റോബർട്ട്‌സ് റൈൻഹാർട്ടിന്റെ മിശ്രിത കഥകളിൽനിന്നുള്ള അവലംബമായ ടിഷ് (1942) എന്ന സിനിമയിലെ ഒരു സഹകഥാപാത്രത്തെ പരീക്ഷിക്കാൻ എംജിഎം സ്റ്റുഡിയോ പീറ്റേഴ്‌സുമായി ബന്ധപ്പെട്ടു. ആ വേഷത്തിനുവേണ്ടി തെരഞ്ഞെുക്കപ്പെട്ട അവർ സ്റ്റുഡിയോയുമായി ഒരു കരാറിലേർപ്പെടുന്നതിൽ വിജയിച്ചു. അക്കാലത്ത്, ഹോളിവുഡിലെ ഏറ്റവും കൂടുതൽ സ്‌ക്രീൻ ടെസ്റ്റ് ചെയ്യപ്പെട്ട നടിമാരിൽ ഒരാളായിരുന്നു പീറ്റേഴ്‌സ്. ടിഷിന്റെ ചിത്രീകരണ വേളയിൽ, പീറ്റേഴ്‌സ് തൻറെ ഭാവി ഭർത്താവും നടനുമായ റിച്ചാർഡ് ക്വിനെ കണ്ടുമുട്ടി. എംജിഎമ്മിലെ തന്റെ രണ്ടാമത്തെ ചിത്രമായ ഡോ. ഗില്ലസ്പീസ് ന്യൂ അസിസ്റ്റന്റിൽ (1942) അദ്ദേഹത്തോടൊപ്പവും വാൻ ജോൺസണൊപ്പവും അവർ അഭിനയിച്ചു. 1943 നവംബർ 7-ന് പടിഞ്ഞാറൻ ലോസ് ആഞ്ചലസിലെ വെസ്റ്റ്വുഡ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് ക്വീനും പീറ്റേഴ്സും വിവാഹിതരായി.
മിക്കി റൂണിക്കൊപ്പം അവസാന രംഗത്ത് വളരെച്ചെറിയ ഒര വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആൻഡി ഹാർഡീസ് ഡബിൾ ലൈഫ് (1942) എന്ന ചിത്രത്തിന്റെ പൂർത്തീകരണത്തിന് ശേഷം, പീറ്റേർസിനെ മെർവിൻ ലെറോയ്, റാൻഡം ഹാർവെസ്റ്റ് (1942) എന്ന ചിത്രത്തിനുവേണ്ടി കരാർ ചെയ്തു. ഈ ചിത്രത്തിൽ പ്രണയിനിയായ യുവതിയെ അവൾ അവതരിപ്പിച്ചു. ആ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ 25 ചിത്രങ്ങളിൽ ഒന്നായിരുന്ന ഇതിലെ, പീറ്റേഴ്സിന്റെ പ്രകടനം നിരൂപക പ്രശംസയോടൊപ്പം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശവും ലഭിക്കുന്നതിനുമിടയാക്കി.
റാൻഡം ഹാർവെസ്റ്റിന്റെ വിജയം, ഒരു ഫ്രഞ്ച് കർഷക പെൺകുട്ടിയെ അവതരിപ്പിച്ച അസൈൻമെന്റ് ഇൻ ബ്രിട്ടാനി (1943) പോലുള്ള മറ്റ് പ്രധാന ചിത്രങ്ങളിൽ പീറ്റേഴ്സിന് പ്രധാന വേഷങ്ങൾ നൽകാൻ എംജിഎമ്മിനെ പ്രേരിപ്പിച്ചു. ജൂൾസ് ഡാസിൻ സംവിധാനം ചെയ്ത യംഗ് ഐഡിയാസ് (1943) എന്ന ഹാസ്യചിത്രത്തിൽ ഹെർബർട്ട് മാർഷലിനും മേരി ആസ്റ്ററിനുമൊപ്പം ചെറുതും എന്നാൽ ശ്രദ്ധിക്കപ്പെടുന്നതുമായ വേഷം ലഭിച്ചു. പിന്നീട് സോംഗ് ഓഫ് റഷ്യയിൽ (1943) റോബർട്ട് ടെയ്‌ലറിനൊപ്പം നായികയായി അഭിനയിക്കുകയും നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തോടെ പീറ്റേർസ് കൂടുൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള അതിലെ ചിത്രീകരണം ചിത്രത്തിന് ഒരു കമ്മ്യൂണിസ്റ്റ് അനുകൂല നിലപാടുള്ളതായി ചില പ്രേക്ഷകരും നിരൂപകരും വ്യാഖ്യാനിച്ചതിനാൽ ചിത്രം വിവാദപരമായിരുന്നു.
1944-ന്റെ തുടക്കത്തിൽ, എസ്തർ വില്യംസ്, ലാറൈൻ ഡേ, കാത്രിൻ ഗ്രേസൺ, വാൻ ജോൺസൺ, മാർഗരറ്റ് ഒബ്രിയൻ, ജിന്നി സിംസ്, റോബർട്ട് വാക്കർ, ജീൻ കെല്ലി, ജോർജ്ജ് മർഫി എന്നിവരോടൊപ്പം പരീക്ഷണ ഘട്ടത്തിലെ അഭിനേതാക്കളുടെ പദവിയിൽ നിന്ന് സ്റ്റുഡിയോയുടെ ഔദ്യോഗിക താര പരിവേഷ മുള്ള അഭിനേതാക്കളുടെ വിഭാഗത്തിലേക്ക് ഉയർത്തപ്പെട്ട പത്തുപേരിൽ ഒരാളായിരുന്നു പീറ്റേഴ്‌സ്. ഈ കാലയളവിൽ എംജിഎമ്മുമായി കരാറിലേർപ്പെട്ട കളിക്കാരുടെ ഒരു ഔദ്യോഗിക ഛായാചിത്രത്തിൽ പീറ്റേഴ്‌സ് സ്റ്റുഡിയോയുടെ തലവനായിരുന്ന ലൂയിസ് ബി മേയറുമായും അതുപോലെതന്ന ജെയിംസ് സ്റ്റുവർട്ട്, മിക്കി റൂണി, മാർഗരറ്റ് സുള്ളവൻ, കാതറിൻ ഹെപ്‌ബേൺ, ഹെഡി ലാമർ, ഗ്രീർ ഗാർസൺ തുടങ്ങിയ പ്രമുഖ അഭിനേതാക്കൾക്കുമൊപ്പം മുൻ നിരയിൽത്തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. 1944-ന്റെ അവസാനത്തിൽ, പീറ്റേഴ്‌സ് ലാന ടേണറും ലാറൈൻ ഡേയ്ക്കുമൊപ്പം കീപ് യുവർ പൗഡർ ഡ്രൈ എന്ന യുദ്ധചിത്രത്തിൽ ഒരു സൈനികന്റെ വിനയാന്വിതയായ ഭാര്യയെ അവതരിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ferrero
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;hr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Garnier, Philippe (August 6, 2008). "Richard Quine: Dying Is Easy". LA Weekly. Retrieved August 5, 2017.
കുറിപ്പുകൾ
തിരുത്തുക- ↑ A 1952 article on Peters's death notes that her chronic kidney infection and pneumonia was complicated by dehydration and starvation, as she had "lost the will to live" in the final weeks of her life, and thus refused to eat.[1] Articles published in 2008 and 2014 by LA Weekly and The Hollywood Reporter, respectively, both class her death as a suicide induced by her self-starvation.[2][3]