സൂസൻ ആൻഡ് ഗോഡ്
സൂസൻ ആൻഡ് ഗോഡ് ജോർജ് കുക്കോറിൻറെ സംവിധാനത്തിൻകീഴിൽ ജോവാൻ ക്രോഫോർഡും ഫ്രെഡ്രിക് മാർച്ചും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് മെട്രോ-ഗോൾഡ്വിൻ-മേയർ 1940-ൽ പുറത്തിറക്കിയ ഒരു അമേരിക്കൻ കോമഡി-നാടക ചലച്ചിത്രമാണ്. 1937-ലെ റേച്ചൽ ക്രോതേഴ്‌സിന്റെ ഒരു നാടകത്തെ ആസ്പദമാക്കി അനിത ലൂസ് ആണ് ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചത്. റിത ഹെയ്‌വർത്ത്, നൈജൽ ബ്രൂസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന സഹ അഭിനേതാക്കൾ.
സൂസൻ ആൻഡ് ഗോഡ് | |
---|---|
സംവിധാനം | ജോർജ് കുക്കോർ |
നിർമ്മാണം | ഹണ്ട് സ്ട്രോംബർഗ് |
തിരക്കഥ | അനിതാ ലൂസ് |
അഭിനേതാക്കൾ | ജോവാൻ ക്രോഫോർഡ് ഫ്രെഡ്രിക് മാർച്ച് |
സംഗീതം | ഹെർബർട്ട് സ്റ്റോത്താർട്ട് |
ഛായാഗ്രഹണം | റോബർട്ട് എച്ച്. പ്ലാങ്ക് |
ചിത്രസംയോജനം | വില്യം എച്ച്. ടെർഹുനെ |
സ്റ്റുഡിയോ | മെട്രോ-ഗോൾഡ്വിൻ-മേയർ |
വിതരണം | Loew's Inc. |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $1,103,000[1] |
സമയദൈർഘ്യം | 117 മിനിട്ട് |
ആകെ | $1,096,000[1] |