കാൻസസ്

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം
കാൻസസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാൻസസ് (വിവക്ഷകൾ) എന്ന താൾ കാണുക. കാൻസസ് (വിവക്ഷകൾ)

കാൻസസ് അമേരിക്കൻ ഐക്യനാടുകളുടെ മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്.[10]  ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാൻസസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെടുത്തത്.[11]  ഈ തദ്ദേശീയ ഗോത്രവർഗത്തിൻറെ പേര് (തദ്ദേശീയമായി: kką:ze) സിയു ഭാഷയിലെ കാൻസസ് എന്ന 'തെക്കൻ കാറ്റിന്റെ ജനത' എന്നർത്ഥം വരുന്നതാണ്. ഇത് ഒരുപക്ഷേ ആ പദത്തിന്റെ യഥാർത്ഥ അർത്ഥം ആയിരിക്കണമെന്നില്ല.[12][13] ആയിരക്കണക്കിന് വർഷങ്ങളായി, ഇപ്പോൾ കാൻസസ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിരവധി വൈവിധ്യമാർന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ സാധാരണയായി നദീതടങ്ങളിലുള്ള ഗ്രാമങ്ങളിലാണു വസിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗ്ഗക്കാർ അർദ്ധ നാടോടികളായിരുന്നു. അവർ വലിയ കൂട്ടം അമേരിക്കൻ കാട്ടുപോത്തുകളെ വേട്ടയാടി ജീവിച്ചിരുന്നു. ‍

State of Kansas
Flag of Kansas State seal of Kansas
Flag ചിഹ്നം
വിളിപ്പേരുകൾ: The Sunflower State (official);
The Wheat State;
The Free State[1]
ആപ്തവാക്യം: Ad astra per aspera (Latin for To the stars through difficulties)
ദേശീയഗാനം: Home on the Range
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Kansas അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Kansas അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ English[2]
നാട്ടുകാരുടെ വിളിപ്പേര് Kansan
തലസ്ഥാനം Topeka
ഏറ്റവും വലിയ നഗരം Wichita
വിസ്തീർണ്ണം  യു.എസിൽ 15th സ്ഥാനം
 - മൊത്തം 82,278[3] ച. മൈൽ
(213,100 ച.കി.മീ.)
 - വീതി 410[4] മൈൽ (660 കി.മീ.)
 - നീളം 213[4] മൈൽ (343 കി.മീ.)
 - % വെള്ളം 0.6[5]
 - അക്ഷാംശം 37° N to 40° N
 - രേഖാംശം 94° 35′ W to 102° 3′ W
ജനസംഖ്യ  യു.എസിൽ 35th സ്ഥാനം
 - മൊത്തം 2,907,289 (2016 est.)[6]
 - സാന്ദ്രത 35.1/ച. മൈൽ  (13.5/ച.കി.മീ.)
യു.എസിൽ 40th സ്ഥാനം
 - ശരാശരി കുടുംബവരുമാനം  $54,865[7] (30th)
ഉന്നതി  
 - ഏറ്റവും ഉയർന്ന സ്ഥലം Mount Sunflower[8][9]
4,041 അടി (1232 മീ.)
 - ശരാശരി 2,000 അടി  (610 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലം Verdigris River at Oklahoma border[8][9]
679 അടി (207 മീ.)
രൂപീകരണം  January 29, 1861

Kansas Day (34th)

ഗവർണ്ണർ Sam Brownback (R)
ലെഫ്റ്റനന്റ് ഗവർണർ Jeff Colyer (R)
നിയമനിർമ്മാണസഭ Kansas Legislature
 - ഉപരിസഭ Senate
 - അധോസഭ House of Representatives
യു.എസ്. സെനറ്റർമാർ Pat Roberts (R)
Jerry Moran (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ Roger Marshall (R)
Lynn Jenkins (R)
Kevin Yoder (R)
Ron Estes (R) (പട്ടിക)
സമയമേഖലകൾ  
 - Primary Central: UTC −6/−5
 - Hamilton, Greeley, Wallace, and Sherman counties Mountain: UTC −7/−6
ചുരുക്കെഴുത്തുകൾ KS Kan., Kans. US-KS
വെബ്സൈറ്റ് www.kansas.gov

1812 ൽ കാൻസാസിലെ ഇപ്പോൾ ബോണർ സ്പ്രിംഗ്‍സ് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ആദ്യ കുടിയേറ്റം നടത്തിയത് യൂറോപ്യൻ അമേരിക്കക്കാരാണ്. എന്നാൽ കുടിയേറ്റങ്ങളുടെ വേഗത കുത്തനെ ഉയർന്നത് 1850 കളിൽ അടിമത്ത പ്രശ്നത്തിൽ രാഷ്ട്രീയ യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിക്കുന്നതിനു മധ്യേയുള്ള കാലത്തായിരുന്നു. 1854 ൽ കാൻസസ്-നെബ്രാസ്ക ആക്ടനുസരിച്ച് യുഎസ് ഗവൺമെന്റ് ഈ പ്രദേശം കുടിയേറ്റത്തിനായി ഔദ്യോഗകമായി തുറന്നുകൊടുത്തു. ന്യൂ ഇംഗ്ലണ്ടിൽനിന്ന് കുടിയേറ്റക്കാരായ അടിമത്ത വിരുദ്ധ ഫ്രീ സ്റ്റേറ്റുകാരും സമീപ സംസ്ഥാനമായ മിസൌറിയിൽനിന്നുള്ള അടിമത്ത വ്യവസ്ഥയെ അനുകൂലിക്കുന്ന കുടിയേറ്റക്കാരും കാൻസസ് ഒരു സ്വതന്ത്ര സ്റ്റേറ്റാകുമോ അടിമ സംസ്ഥാനമാകുമോ എന്നു തീരുമാനിക്കാൻ പ്രദേശത്തേയ്ക്ക് തിരക്കിട്ട് എത്തി കുടിയേറി. അങ്ങനെ ഈ പ്രദേശം ആദ്യകാലത്ത് ഈ രണ്ടു വിഭാഗക്കാർ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിൽ ഒരു സംഘർഷഭൂമിയായി മാറി. അക്കാലത്ത് ഈ പ്രദേശം 'ബ്ലീഡിംഗ് കാൻസസ്' എന്ന് അറിയപ്പെട്ടു.

അടിമത്ത വിരുദ്ധ പ്രവർത്തകർ മേൽക്കൈ നേടുകയും 1861 ജനുവരി 29 ന് കാൻസസ് സ്വതന്ത്ര സംസ്ഥാനമായി യൂണിയനിൽ അംഗമാകുകയും ചെയ്തു. കുടിയേറ്റക്കാർ പുൽമേടുകളെ കൃഷിക്കളങ്ങളാക്കി മാറ്റിയപ്പോൽ മാറിയപ്പോൾ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള കാലങ്ങളിൽ കാൻസസിലെ ജനസംഖ്യ അതിവേഗം വളർന്നു.

2015 ഓടെ കാൻസാസ്, ഏറ്റവും കൂടുതൽ ഉൽപ്പാദനമുള്ള കർഷിക സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. ഗോതമ്പ്, ചോളം, സോർഘം, സോയാബീൻ എന്നിവ ഉയർന്ന അളവിൽ ഇവിടെ ഉല്പാദിപ്പിക്കുന്നു.[14]  കൻസാസിലെ താമസക്കാർ "കൻസാൻസ്" എന്നു വിളിക്കപ്പെടുന്നു. 4,041 അടി (1,232 മീറ്റർ) ഉയരമുള്ള മൗണ്ട് സൺഫ്ലവർ ആണ് കൻസാസിലെ എറ്റവും ഉയർന്ന ഭാഗം.

അമേരിക്കയുടെ ഹൃദയഭൂമി എന്നുവിശേഷിക്കാവുന്ന പ്രദേശത്താണ് കൻസാസിന്റെ സ്ഥാനം. കിഴക്ക് മിസോറി, പടിഞ്ഞാറ് കൊളറാഡോ, തെക്ക് ഒൿലഹോമ, പടിഞ്ഞാറ് നെബ്രാസ്ക എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ. 82,278 square miles (213,100 km2) വിസ്തീർണ്ണമുള്ള കാൻസസ് മേഖല, അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത്തെ ഏറ്റവും വലിയ സംസ്ഥാനവും 2,911,641 ജനസംഖ്യയുള്ള ഇത് ആകെയുള്ള 50 സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ 34-ാം സ്ഥാനത്തുമാണ്.

തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗങ്ങൾ ഏറെയുള്ള കാൻസസ് കാർഷിക സംസ്ഥാനമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ ദേശീയ ശരാശരിയേക്കാൾ പിറകിലാണ് കൻസാസിന്റെ സ്ഥാനം. ടൊപീകയാണ് തലസ്ഥാനം. വിചറ്റ ഏറ്റവും വലിയ നഗരവും.

ചരിത്രം

തിരുത്തുക

ഒരു സഹസ്രാബ്ദകാലത്തോളം ഇപ്പോൾ കാൻസസ് എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാർ വസിച്ചിരുന്നു. ഇന്നത്തെ കൻസാസിൽ കാൽ കുത്തിയ ആദ്യ യൂറോപ്യൻ, 1541 ൽ ഈ പ്രദേശത്തു പര്യവേക്ഷണം നടത്തിയിരുന്ന ഫ്രാൻസിസ്കോ വാസ്കേസ് ദെ കൊറോണാഡോ ആയിരുന്നു. 1803-ൽ ആധുനിക കാൻസസ് പ്രദേശത്തിൻറെ ഭൂരിഭാഗവും ലൂയിസിയാന പർച്ചേസിൻറെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തു. എന്നിരുന്നാലും തെക്കുപടിഞ്ഞാറൻ കാൻസസ് അപ്പോഴും സ്പെയിൻ, മെക്സിക്കോ, റിപ്പബ്ലിക്ക് ഓഫ് ടെക്സാസ് എന്നിവയുടെ ഭാഗങ്ങളായിരുന്നു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിച്ചപ്പോൾ ഈ ഭൂപ്രദേശങ്ങൾ അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1812 മുതൽ 1821 വരെയുള്ള കാലഘട്ടത്തിൽ കാൻസസ്, മിസ്സോറി ടെറിട്ടറിയുടെ ഭാഗമായിരുന്നു.

1821 മുതൽ 1880 വരെയുള്ള കാലത്ത് സാന്താ ഫെ വഴിത്താര, കാൻസസ് മുറിച്ചു കടന്ന് മിസൗറിയിൽ നിന്നു നിർമ്മിച്ച സാധനങ്ങളും വെളളി, രോമം എന്നിവ സന്താ ഫേ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിൽനിന്ന് കടത്തുകയും ചെയ്തിരുന്നു.

1827 ൽ ഫോർട്ട് ലീവെൻവർത്ത് ഭാവി സംസ്ഥാനത്തിലെ വെളുത്ത അമേരിക്കക്കാരുടെ ആദ്യത്തെ സ്ഥിരമായ കുടിയേറ്റ കേന്ദ്രമായി. 1854 മേയ് 30-ന് കാൻസസ്-നെബ്രാസ്ക നിയമം നിലവിൽ വരികയും, ഇത് നെബ്രാസ്ക ടെറിട്ടറിയിലും കാൻസസ് ടെറിട്ടറിയിലും പ്രയോഗത്തിൽ വരുകയും വെള്ളക്കാരുടെ കുടിയേറ്റം വിശാലമായ രീതിയിൽ ആരംഭിക്കുകയും ചെയ്തു. കാൻസസ് ടെറിട്ടറി, കോണ്ടിനെന്റൽ വിഭജനരേഖയുടെ (ഗ്രേറ്റ് ഡിവൈഡ്) എല്ലാ ഭാഗത്തേയ്ക്കും വ്യാപിക്കുകയും നിലവിലെ ഡെൻവർ, കൊളറാഡോ സ്പ്രിങ്ങ്സ്, പ്യൂബ്ലോ എന്നീ പ്രദേശങ്ങളും ഉൾപ്പെടുകയും ചെയ്തിരുന്നു. മിസ്സൌറി, അർക്കാൻസസ് എന്നിവ കുടിയേറ്റക്കാരെ കൻസാസിൻറെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ പ്രോത്സാഹിപ്പിച്ചു. ഈ കുടിയേറ്റക്കാർ അടിമത്ത വ്യവസ്ഥയ്ക്ക് അനുകൂലമായ വോട്ടു സ്വാധീനിപ്പിക്കാനാണ് ശ്രമിച്ചത്. കാൻസസ് ടെറിട്ടറിയിലെ അമേരിക്കയുടെ ഉപ കുടിയേറ്റകേന്ദ്രം മസ്സാചുസെറ്റ്, മറ്റു ഫ്രീ സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള അടിമത്ത വിരുദ്ധ മനസ്ഥിതിയുള്ളവർക്കു ഭൂരിപക്ഷമുള്ളതായിരുന്നു. അവർ സമീപത്തെ മിസ്സൌറിയിൽ നിന്നുള്ള അടിമത്തത്തിൻറ വ്യാപനത്തെ തടയാൻ തങ്ങളാലാവതു ശ്രമിച്ചു.

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലേയ്ക്കുള്ള നിമിത്തമെന്നതുപോല ഈ രണ്ടു ശക്തികളും തമ്മിൽ പലപ്പോഴും കൂട്ടിമുട്ടുകയും നിരന്തരമായി കശപിശകളിലേർപ്പെടുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് ബ്ലീഡിംഗ് കാൻസസ് എന്ന പേരു ചാർത്തപ്പെട്ടു.

1861 ജനുവരി 29 ന് കാൻസസ് ഒരു സ്വതന്ത്ര സംസ്ഥാനമെന്ന നിലയിൽ യൂണിയനിലെ അംഗമായിത്തീരുകയും, യൂണിയനിൽ ചേരുന്ന 34 ആമത്തെ സംസ്ഥാനമായി മാറുകയും ചെയ്തു.

അക്കാലത്ത് കൻസാസിലെ പ്രക്ഷോഭം വലിയ തോതിൽ താഴ്ന്നിരുന്നു. എന്നാൽ ആഭ്യന്തരയുദ്ധസമയത്ത് 1863 ഓഗസ്റ്റ് 21-ൽ വില്യം ക്വാൻട്രിൽ നൂറുകണക്കിനു ആളുകളെ അങ്ങോട്ടു നയിക്കുകയും നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കുകയും 200 നടുത്ത് ആളുകളെ വധിക്കുകയും ചെയ്തു.

പരമ്പരാഗതവാദികളായ കോൺഫെഡറേറ്റ് മിലിട്ടറിയും മിസൌറി നിയമനിർമ്മാണ സഭയുടെ പിന്തുണയുള്ള വിപ്ലവകാരികളും ഒരുപോലെ അദ്ദേഹത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിനു മുൻപുള്ള ക്രിമിനൽ റെക്കോർഡ് കാരണമായി, ഒരു അന്വേഷണക്കമ്മീഷനുവേണ്ടി അദ്ദേഹം നൽകിയ അപേക്ഷ തള്ളിക്കളയപ്പെട്ടു.

ആഭ്യന്തരയുദ്ധത്തിനുശേഷം, നിരവധി മുൻ സൈനികർ കാൻസസ് മേഖലയിൽ സ്ഥിരതാമസമാക്കാനുള്ള നടപടികൾ തുടങ്ങി. പല ആഫ്രിക്കൻ അമേരിക്കക്കാരും മുൻ അടിമയായിരുന്ന ബെഞ്ചമിൻ "പാപ്" സിംഗിൾടൺ (1809-1892) പോലെയുള്ളവരാൽ നയിക്കപ്പെട്ട്, ജോൺ ബ്രൌണിന്റെ (ജീവിതകാലം : മേയ് 9, 1800 - ഡിസംബർ 2, 1859; അമേരിക്കയെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു സായുധവിപ്ലവം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ആൾ) ജന്മദേശമായിരുന്ന കൻസാസിലെത്തുകയും സംസ്ഥാനത്ത് കറുത്ത കോളനികൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. കൻസാസിലെ ആഫ്രിക്കൻ അമേരിക്കൻ കുടിയേറ്റത്തെ സഹായിക്കുന്നതിൽ ബെഞ്ചമിൻ “പാപ്” സിംഗിൾടൺ മുഖ്യപങ്കു വഹിച്ചിരുന്നു. വിവേചനം അധികരിച്ചതോടെ 1870-കളുടെ അവസാനത്തിൽ തെക്കൻ സംസ്ഥാനങ്ങൾ വിട്ട് “എക്സോഡസ്റ്റേർസ്” എന്നു വിളിക്കപ്പെട്ട അനേകം പേർ കൻസാസിലെത്തി. ഇതേകാലത്തുതന്നെ, ‘ചിസ്ഹോം വഴിത്താര’ തുറക്കപ്പെടുകയും കൻസാസിൽ ‘വൈൽഡ് വെസ്റ്റ്’ യുഗം ആരംഭിക്കുകയും ചെയ്തു.

വൈൽഡ് ബിൽ ഹിക്കോക്ക് (മെയ് 27, 1837 – ആഗസ്റ്റ് 2, 1876) ഫോർട്ട് റിലേയിലെ ഡെപ്യൂട്ടി മാർഷലും ഹെയ്സ്, അബിലീൻ എന്നിവിടങ്ങളിലെ മാർഷലും ആയിരുന്നു. അക്കാലത്ത് ഡോഡ്ജ് സിറ്റി മറ്റൊരു കൌബോയ് ടൌണായിരുന്നു. ബാറ്റ് മാസ്റ്റർസൺ (നവംബർ 26, 1853 – ഒക്ടോബർ 25, 1921), വ്യാറ്റ് ഈർപ്പ്  (March 19, 1848 – January 13, 1929) എന്നിവർ ഈ പട്ടണത്തിലെ നിയജ്ഞരായി പ്രവർത്തിച്ചിരുന്നു. ഒരു വർഷത്തിനകം, ടെക്സസിൽ നിന്നും എട്ട് ദശലക്ഷം കന്നുകാലിക്കൂട്ടങ്ങൾ‌ ട്രെയിനിൽ കിഴക്കൻ അതിർത്തിയിലുള്ള ഡോഡ്ജ് സിറ്റിയിൽ എത്തുകയും, ഡോഡ്ജ് പട്ടണത്തിന് "ക്യൂൻ ഓഫ് കൌടൌൺ" എന്ന വിളിപ്പേര് ലഭിക്കുകയും ചെയ്തു.

മെതഡിസ്റ്റുകളുടേയും മറ്റു സുവിശേഷക പ്രൊട്ടസ്റ്റന്റുകളുടേയും ആവശ്യങ്ങളിൽ പ്രതികരിച്ചുകൊണ്ട്, 1881-ൽ കാൻസസ് സംസ്ഥാനം എല്ലാ ലഹരിപാനീയങ്ങളും നിരോധിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി നടപ്പാക്കുന്ന ഐക്യനാടുകളിലെ ആദ്യ സംസ്ഥാനമാകുകയും 1948 ൽ ഈ ഭരണഘടനാഭേദഗതി അസാധുവാക്കപ്പെടുകയും ചെയ്തു.

ഭൂമിശാസ്ത്രം

തിരുത്തുക

കൻസാസിനു വടക്കുവശത്ത് നെബ്രാസ്ക അതിർത്തിയും കിഴക്ക് മിസൌറി, തെക്ക് ഒക്ലഹോമ; പടിഞ്ഞാറ് കൊളറാഡോ എന്നിങ്ങനെയാണ് അതിർത്തികൾ. സംസ്ഥാനം 628 നഗരങ്ങളുൾക്കൊള്ളുന്ന 105 കൌണ്ടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾ ഇവിടെനിന്നു തുല്യദൂരത്തിൽ സ്ഥിതിചെയ്യുന്നു. 48 സംസ്ഥാനങ്ങളുടെ തുടർച്ചയായുളള ഭൂമിശാസ്ത്രപരമായ കേന്ദ്രം ലെബനോനു സമീപമുള്ള സ്മിത്ത് കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. 1989 വരെ, ഓസ്ബോൺ കൗണ്ടിയിലെ ‘മീഡ്സ് റാഞ്ച് ട്രയാംഗ്ലേഷൻ സ്റ്റേഷൻ’ വടക്കേ അമേരിക്കയുടെ ജിയോഡെറ്റിക് സെന്റർ ആയിരുന്നു: (വടക്കേ അമേരിക്കയുടെ എല്ലാ ഭൂപടങ്ങളുടേയും കേന്ദ്ര റഫറൻസ് പോയിന്റ്). കൻസാസിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രം ബാർട്ടൺ കൗണ്ടിയിലാണ്.

ഭൂഗർഭശാസ്‌ത്രം

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ദേശീയ പാർക്കുകൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ

തിരുത്തുക

നാഷണൽ പാർക്ക് സർവ്വീസിൻറെ സംരക്ഷണത്തിൻ കീഴിലുള്ള മേഖലകൾ ഇവയാണ്:

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1861 ജനുവരി 29ന് പ്രവേശനം നൽകി (34ആം)
പിൻഗാമി
 1. "Free-Staters of Kansas". legendsofkansas.com.
 2. "Governor's Signature Makes English the Official Language of Kansas". US English. May 11, 2007. Archived from the original on July 10, 2007. Retrieved August 6, 2008.
 3. Geography, US Census Bureau. "State Area Measurements and Internal Point Coordinates".
 4. 4.0 4.1 "Kansas Geography from NETSTATE".
 5. USGS, Howard Perlman,. "Area of each state that is water".{{cite web}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
 6. "Population and Housing Unit Estimates". U.S. Census Bureau. June 21, 2017. Retrieved June 21, 2017.
 7. "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
 8. 8.0 8.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on October 15, 2011. Retrieved October 21, 2011.
 9. 9.0 9.1 Elevation adjusted to North American Vertical Datum of 1988.
 10. "Current Lists of Metropolitan and Micropolitan Statistical Areas and Delineations".
 11. John Koontz, p.c.
 12. Rankin, Robert. 2005. "Quapaw". In Native Languages of the Southeastern United States, eds. Heather K. Hardy and Janine Scancarelli. Lincoln: University of Nebraska Press, p. 492.
 13. Connelley, William E. 1918. "Indians Archived February 11, 2007, at the Wayback Machine.". A Standard History of Kansas and Kansans, ch. 10, vol. 1.
 14. "Kansas Agriculture". Kansas Department of Agriculture. Archived from the original on 2015-09-20. Retrieved September 14, 2015.
"https://ml.wikipedia.org/w/index.php?title=കാൻസസ്&oldid=4090832" എന്ന താളിൽനിന്ന് ശേഖരിച്ചത്