ലാന ടേണർ

അമേരിക്കന്‍ ചലചിത്ര നടന്‍

ലാന ടേണർ അമേരിക്കൻ ചലച്ചിത്രനടിയായിരുന്നു. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവർ. 1921 ഫെബ്രുവരി 8-ന് ഇഡഹോയിലെ വാലസിൽ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങൾ പരിശീലിച്ചുതുടങ്ങി. കൗമാരത്തിൽ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസിൽ താമസിക്കവേ സംവിധായകനായ മെർവിൻ ലീ റോയിയുമായി പരിചയപ്പെടാൻ അവസരമുണ്ടായി.

ലാന ടേണർ
Turner in Mr. Imperium (1951)
ജനനം
Julia Jean Turner

(1921-02-08)ഫെബ്രുവരി 8, 1921
മരണംജൂൺ 29, 1995(1995-06-29) (പ്രായം 74)
തൊഴിൽActress
സജീവ കാലം1937–1991
ജീവിതപങ്കാളി(കൾ)Artie Shaw
(divorced: 1940)
Joseph Stephen Crane
(annulled: 1942–43, divorced: 1943–44)
Henry J. Topping
(divorced: 1948–52)
Lex Barker
(divorced: 1953–57)
Fred May
(divorced: 1960–62)
Robert Eaton
(divorced: 1965–69)
Ronald Dante
(divorced: 1969–72)

ചലച്ചിത്രനടി തിരുത്തുക

 
1941 ഇറങ്ങിയ് ഹണിടോങ്ക് എന്ന ചിത്രത്തിലെ ഒരു രംഗം

അങ്ങനെ 1937-ൽ ദെ വോണ്ട് ഫർഗറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതിൽ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് സ്വെറ്റർ ഗേൾ എന്ന ഓമനപ്പേർ ഇവർക്കു നേടിക്കൊടുത്തു.

  • ലവ് ഫൈൻഡ്സ് ആൻഡ് ഹാർഡി (1938)
  • ദീസ് ഗ്ലാമർ ഗേൾസ് (1939)
  • സീഗ്ഫീൽഡ് ഗേൾ
  • സംവെയർ ഐ വിൽ ഫൈൻഡ് യു

തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകർ രണ്ടാംലോകയുദ്ധകാലത്ത് സ്വീറ്റർ ഗേൾ ഒഫ് വേൾഡ്വാർ കക എന്ന പേരു നൽകി.

  • ദ് പോസ്റ്റ്മാൻ ആൾവെയ്സ് റിങ്ക്സ് ട്വൈസ് (1946),
  • ദ് ബാഡ് ആൻഡ് ദ് ബ്യൂട്ടിഫുൾ (1952)

എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു.

  • 1957-ലെ പെയ്റ്റൺ പ്ലേസിലെ

ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണർ അക്കാദമി നോമിനേഷൻ നേടിയെടുത്തു.

  • വി ഹൂ ആർ യങ് (1940)

എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം.

  • ബിറ്റർ സ്വീറ്റ് ലവ് (1976)

ആണ് ടേണറുടെ അവസാന ചിത്രം.

വിവാദജീവിതം തിരുത്തുക

തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവർ പുലർത്തിയ മോശമായ വിശാലമനസ്കത വിവാദങ്ങളുയർത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളിൽ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങൾ (ഓപ്പറ) നിർമ്മിക്കുന്നതിൽ ഉത്സുകയായി. 1982 മുതൽ 83 വരെ ഫാൽക്കൻ ക്രെസ്റ്റ് എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ൽ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂൺ 29-ന് കാലിഫോർണിയയിലെ സെഞ്ച്വറി സിറ്റിയിൽ നിര്യാതയായി.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടേണർ, ലാന (1920 - 95) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലാന_ടേണർ&oldid=3643694" എന്ന താളിൽനിന്ന് ശേഖരിച്ചത്