അൽ ബഖറ
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ രണ്ടാമത്തെ അദ്ധ്യായമാണ് അൽ ബഖറ (അറബി: سورة البقرة).വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ അദ്ധ്യായമാണിത്. ആയത്തുൽ കുർസീ എന്നറിയപ്പെടുന്ന പ്രത്യേക സൂക്തവും (സൂക്തം 255), ഖുർആനിലെ ഏറ്റവും വലിയ സൂക്തവും (സൂക്തം 282) ഉൾക്കൊള്ളുന്നത് ഈ അദ്ധ്യായത്തിലാണ്.
വർഗ്ഗീകരണം | മദീനിയൻ |
---|---|
വെളിപ്പെട്ട സമയം | പ്രവാചകന്റെ ആദ്യവർഷങ്ങൾ |
സ്ഥിതിവിവരങ്ങൾ | |
സൂറ സംഖ്യ | 2 |
ആയത്തുകളുടെ എണ്ണം | 286 |
അദ്ധ്യായത്തിന്റെ പേര്
തിരുത്തുകഈ അദ്ധ്യായത്തിലെ 67 മുതൽ 73വരെയുള്ള സൂക്തങ്ങളിൽ മൂസാ നബി ഇസ്രായീല്യരോട് ഒരു പശുവിനെ അറുക്കാൻ കല്പിച്ച സംഭവം സൂചിപ്പിക്കുന്നതിനാലാണ് ഈ പേര് വന്നത്.
അവതരണ കാലം
തിരുത്തുകഈ അദ്ധ്യായത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും മുഹമ്മദ് നബിയുടെ മദീനയിലെ ജീവിതത്തിനിടയ്ക്ക് വെളിപ്പെട്ടതാണ്; ചുരുക്കം ചില വചനങ്ങൾ അവസാനകാലത്ത് മക്കയിലും.
ആയത്തുൽ കുർസീ
തിരുത്തുകഅൽ ബഖറ അദ്ധ്യായത്തിലെ 255-മത്തെ സൂക്തത്തെ ആയത്തുൽ കുർസീ എന്നു വിളിക്കുന്നു. അല്ലാഹുവിന്റെ രാജപീഠം (കുർസിയ്യ് ) പരാമർശിക്കപ്പെടുന്നതു കൊണ്ടാണ് സൂക്തത്തിന് ഈ പേര് വന്നത്. അല്ലാഹുവിന്റെ പല നാമങ്ങളും ഗുണങ്ങളും ഈ സൂക്തത്തിൽ പരാമർശിക്കുന്നു. അതിനാൽ ഖുർആനിലെ ഏറ്റവും പ്രാധാന്യമുള്ള സൂക്തമായി ആയത്തുൽ കുർസീ കണക്കാക്കപ്പെടുന്നു.
മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് മുഹമ്മദ് നബി ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
ആയത്തുൽ കുർസീയുടെ പരിഭാഷ
തിരുത്തുക“ | അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവൻറെയടുക്കൽ ശുപാർശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ. | ” |
— ഖുർആൻ (മലയാളവിവിർത്തനം ), അൽ ബഖറ 2:255 |
ഖുർആനിലെ ഏറ്റവും വലിയ ആയത്ത്
തിരുത്തുകഈ സൂറത്തിലെ 282-മത്തെ ആയത്താണ് ഖുർആനിലെ ഏറ്റവും വലിയ ആയത്ത്. ഈ ആയത്തിൽ കടം ഇടപാടുകൾ എഴുതി വെക്കുന്നതിനെ കുറിച്ച് പ്രതിപാതിക്കുന്നു. ഈ ആയത്തിനെ ആയത്തു ദൈൻ (കടത്തെ കറിച്ചുള്ള ആയത്ത്) എന്നും അറിയപ്പെടുന്നു.
മുൻപുള്ള സൂറ: അൽ ഫാത്തിഹ |
ഖുർആൻ | അടുത്ത സൂറ: ആലു ഇംറാൻ |
സൂറത്ത് (അദ്ധ്യായം) 2 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |
കൂടുതൽ അറിവിന്
തിരുത്തുക- അൽ ബഖറ(വിക്കിസോഴ്സ്)
- തഫ്സീർ അഥവാ വിവരണം (tafsir.com) Archived 2008-05-13 at the Wayback Machine.
- ഈ അദ്ധ്യായത്തിന്റെ യൂണികോഡിലുള്ള മലയാളം പരിഭാഷ
- അൽ ബഖറ (അറബി) - Altafsir.com
- അദ്ധ്യായം 2, അൽ ബഖറ
- ആയതുൽ കുർസി പഠനം (mounthira.com)
- അൽ ബഖറ - അറബിയും വിവിധ ഭാഷകളിലുള്ള ലിപ്യന്തരീകരണവും
- ഖുർആൻ പാരായണം (readquran.blogspot.com)