അൽ ഫാത്തിഹ

(സൂറത്തുൽ ഫാത്തിഹ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ആദ്യം വായിക്കപ്പെടുന്നതും ഇസ്ലാം മതവിശ്വാസികൾ അധികമായും ആവർത്തിച്ചും പാരായണം ചെയ്യുന്നതുമായ അധ്യായമാണ്‌ അൽ ഫാത്തിഹ (അറബി:الفاتحة) വിശുദ്ധ ഖുർആന്റെ പ്രാരംഭമായതിനാൽ അൽ ഫാത്തിഹ എന്ന പേര് ഈ അദ്ധ്യായത്തിനു ലഭിച്ചു. എല്ലാ ദിവസങ്ങളിലുമുള്ള 5 സമയങ്ങളിലെ നമസ്കാരത്തിൽ എല്ലാ റക്കഅകളിലും ഈ അദ്ധ്യായം പാരായണം ചെയ്യൽ നിർബന്ധമായി കണക്കാക്കുന്നു. ഒരു ദിവസം 5 നമസ്കാരങ്ങളിൽ ഈ അധ്യായം 17 തവണ ആവർത്തിക്കപ്പടുന്നു.

അൽ ഫാത്തിഹ
الفاتحة
അൽ ഫാത്തിഹ
വർഗ്ഗീകരണംമക്കി
മറ്റു പേരുകൾഉമ്മുൽ കിതാബ്
ഉമ്മുൽ ഖുർആൻ
താ‍ക്കോൽ
സൂര അൽ-ഹംദ്
വെളിപ്പെട്ട സമയംമുഹമ്മദ്(സ) നബിയുടെ ജീവിതത്തിലെ ആദ്യകാലം
സ്ഥിതിവിവരങ്ങൾ
ആയത്തുകളുടെ എണ്ണം7
വാക്കുകൾ25
അക്ഷരങ്ങൾ130
ഹർഫ്-ഇ-മുകത്തത്ത് (തുടങ്ങുന്നത്)ഇല്ല
പ്രത്യേക വിഷയങ്ങളിൽ ഉള്ള ആയത്തുകളുടെ എണ്ണംദൈവ സ്തുതി: 3
സ്രഷ്ടാവും സൃഷ്ടികളുമായി ഉള്ള ബന്ധം: 1
മനുഷ്യരാശിക്കുവേണ്ടിയുള്ള പ്രാർത്ഥന: 3
ٱلۡفَاتِحَةِ

മറ്റു പേരുകൾ തിരുത്തുക

  • ഫാത്തിഹത്തുൽ കിതാബ് - വേദഗ്രന്ഥത്തിന്റെ പ്രാരംഭം
  • ഉമ്മുൽ ഖുർ‌ആൻ, ഉമ്മുൽ കിതാബ് - ഖുർ‌ആന്റെ മാതാവ്, ഗ്രന്ഥത്തിന്റെ മാതാവ് അഥവാ കേന്ദ്രം എന്ന അർത്ഥത്തിൽ
  • അസാസുൽ ഖുർ‌ആൻ - ഖുർ‌ആന്റെ അസ്ഥിവാരം
  • കാഫിയ - ഖുർ‌ആൻ വിശദമായി പഠിക്കുന്നവർക്ക് തുടക്കമിടാൻ ഈ അദ്ധ്യായം ധാരാളം (മതിയായത്) എന്ന അർത്ഥത്തിൽ
  • കൻസു - നിക്ഷേപം - വിജ്ഞാനമൂല്യങ്ങളുടെ നിക്ഷേപം എന്ന അർത്ഥത്തിൽ
  • സൂറത്തുൽ ഹംദ് - സ്തുതികീർത്തനത്തിന്റെ അദ്ധ്യായം (ദൈവത്തെ സ്തുതിക്കുന്നതിനാൽ)
  • സൂറത്തുൽ ദുആ - പ്രാർത്ഥനയുടെ അദ്ധ്യായം (അദ്ധ്യായത്തിന്റെ അവസാനം പ്രാർത്ഥനയുടെ രൂപമായതിനാൽ)
  • സൂറത്തുൽ സ്വലാ - നമസ്കാരത്തിന്റെ അദ്ധ്യായം (നമസ്കാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതിനാൽ)

ഖുർആൻ/ഹദീസുകളിൽ നിന്ന് തിരുത്തുക

"തീർച്ചയായും ആവർത്തിത വചനങ്ങളിൽ പെട്ട ഏഴെണ്ണവും മഹത്തായ ഖുർആനും നിനക്ക് നാം നൽകിയിരിക്കുന്നു."വി. ഖു. അൽഹിജിറ് :87

അവതരണം തിരുത്തുക

ഇത് മക്കയിൽ അവതീർണ്ണമായ ഒരു അദ്ധ്യായമാണ്. ഏഴ് സൂക്തങ്ങൾ അടങ്ങിയതാണ് ഈ അദ്ധ്യായം. പൂർണ്ണരൂപത്തിൽ ആദ്യമായി മുഹമ്മദ് നബിക്ക് അവതീർണ്ണമായ അദ്ധ്യായമാകുന്നു ഇത്. ഇതിനു മുൻപ് അൽ അലഖ്, അൽ മുസ്സമ്മിൽ, അൽ മുദ്ദഥിർ എന്നീ അദ്ധ്യായങ്ങളിലെ കേവലം ചില സൂക്തങ്ങൾ മാത്രമമെ അവതീർണ്ണമായിരുന്നുള്ളൂ.

പ്രതിപാദ്യവിഷയം തിരുത്തുക

ദൈവത്തിനുള്ള സ്തുതിയും, പ്രാർത്ഥനയും, സഹായ അഭ്യർഥനയുമാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യം.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അൽ ഫാത്തിഹ എന്ന താളിലുണ്ട്.

നമസ്കാരത്തിൽ തിരുത്തുക

ഫാത്തിഹ പാരായണം ചെയ്യാതെയുള്ള നമസ്കാരം അപൂർണ്ണമാണെന്ന് സഹീഹ് ബുഹാരി, സഹീഹ് മുസ്ലിം എന്നീ ഹദീഥുകളിൽ പറയുന്നുണ്ട്.

അറബി സൂക്തങ്ങളും അവയുടെ ലിപ്യാന്തരവും പരിഭാഷയും തിരുത്തുക

  • 1:1 بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

Bismillāhi r-raḥmāni r-raḥīm
ബിസ്മില്ലാഹി റഹ്മാനി റഹീം
In the name of God, the Most Beneficent, the Most Merciful:
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.

  • 1:2 الْحَمْدُ للّهِ رَبِّ الْعَالَمِين

Al ḥamdu lillāhi rabbi l-'ālamīn
അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ
Praise be to God, the Lord of the Universe.
സ്തുതി സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.

  • 1:3 الرَّحْمـنِ الرَّحِيم

Ar raḥmāni r-raḥīm
അറ്‌റഹ്മാനി റഹീം
The Most Merciful, the Ever Merciful.
പരമകാരുണികനും കരുണാനിധിയും.

  • 1:4 مَـالِكِ يَوْمِ الدِّين

മാലികി യൌമുദ്ദീൻ
Māliki yawmi d-dīn
King of the Day of Judgment.
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.

  • 1:5 إِيَّاك نَعْبُدُ وإِيَّاكَ نَسْتَعِين

ഇയ്യാക്കനൌബുദു വ ഇയ്യാക്കനസ്ഥഈം\
Iyyāka na'budu wa iyyāka nasta'īn
You alone we worship, and You alone we ask for help
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുന്നു.

  • 1:6 اهدِنَــــا الصِّرَاطَ المُستَقِيمَ

ഇഹ്ദിന സിറാത്തൽ മുസ്ഥഖീം
Ihdinā ṣ-ṣirāṭ al mustaqīm
Guide us to the straight path;
ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ.

  • 1:7 صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّين

സിറാത്തല്ലതീന അൻ അംത അലൈഹിം ഗൈരിൽ മഗ്‌ളൂബി അലൈഹിം വലള്ളാല്ലീൻ
Ṣirāṭ al-laḏīna an'amta 'alayhim ġayril maġḍūbi 'alayhim walāḍ ḍāllīn
The path of those whom you have blessed, not of those who have deserved anger, nor of those who stray.
നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ . കോപത്തിന്ന്‌ ഇരയായവരുടെ മാർഗ്ഗത്തിലല്ല . പിഴച്ചുപോയവരുടെ മാർഗ്ഗത്തിലുമല്ല.

നിർബന്ധമില്ലെങ്കിലും സാധാരണയായി ഫാത്തിഹക്ക് അവസാനം “ആമീൻ” (ഈ പ്രാർഥന സ്വീകരിക്കേണമേ) എന്ന് ചൊല്ലാറുണ്ട്.

അൽ ഫാത്തിഹ സൂറ കേൾക്കുക തിരുത്തുക

കൂടുതൽ അറിവിന് തിരുത്തുക

മുൻപുള്ള സൂറ:
ഖുർആൻ അടുത്ത സൂറ:
അൽ ബഖറ
സൂറത്ത് (അദ്ധ്യായം) 1

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=അൽ_ഫാത്തിഹ&oldid=3995749" എന്ന താളിൽനിന്ന് ശേഖരിച്ചത്