സൂഫിയും സുജാതയും

മലയാള ചലച്ചിത്രം

നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ മലയാള ചിത്രമാണ് സുഫിയും സുജാതയും. ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് നിർമിച്ചിട്ടുള്ളത്. പ്രണയസാന്ദ്രമായ ഈ സിനിമയുടെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് നിർവഹിച്ചിട്ടുള്ളത്. കോവിഡ്-19 പകർച്ച വ്യാധി കാരണം, ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിലൂടെ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു. ഓവർ ദി ടോപ്പ്​ (ഒ.ടി.ടി) പ്ലാറ്റ്​ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള ചിത്രമാണ് ഇത്.[1][2][3][4]

സൂഫിയും സുജാതയും
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംനരണിപുഴ ഷാനവാസ്
നിർമ്മാണംവിജയ് ബാബു
രചനനരണിപുഴ ഷാനവാസ്
അഭിനേതാക്കൾജയസൂര്യ
അദിതി റാവു ഹൈദരി
ദേവ് മോഹൻ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഅനു മൂത്തേടത്ത്
ചിത്രസംയോജനംദീപു ജോസഫ്
സ്റ്റുഡിയോഫ്രൈഡേ ഫിലിം ഹൌസ്
വിതരണംആമസോൺ പ്രൈം വിഡിയോ
റിലീസിങ് തീയതി
  • 3 ജൂലൈ 2020 (2020-07-03)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം122 മിനിറ്റ്

കഥാസംഗ്രഹം തിരുത്തുക

സംസാര ശേഷി നഷ്ടപ്പെട്ട സുജാത അവളുടെ അയൽവാസിയായ സൂഫി പുരോഹിതനുമായി പ്രണയത്തിലാണ്, പക്ഷേ അവളുടെ പിതാവ് അവളെ ദുബായിലെ ഒരു നല്ല എൻആർഐയുമായി വിവാഹം കഴിപ്പിച്ചു. പത്ത് വർഷം കഴിഞ്ഞു, ആ പ്രണയം തന്റെ ഭൂതകാലത്തിൽ ഉപേക്ഷിച്ചുവെന്ന് അവൾ കരുതുന്നു - ഒരു ദിവസം, അവൾക്ക് ഒരു കോൾ വരുന്നത് വരെ. അവളുടെ ഭർത്താവ് രാജീവ് അവളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ, ഒരു സംഗീത പ്രണയകഥയായി ഈ ചലച്ചിത്രം കാണിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ് ചിത്രം നിർമ്മിച്ചത്. ഒരു സംഗീതാത്മക ത്രില്ലർ പ്രണയകഥത്രില്ലർ എന്നാണ് ബാബു ചിത്രത്തെ വിശേഷിപ്പിച്ചത്, "കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തന്നെ ഏറ്റവും ആവേശം കൊള്ളിച്ച കഥയാണിതെന്നും" പ്രൊഡ്യൂസർ അഭിപ്രായപ്പെട്ടു . 2019 സെപ്റ്റംബർ 20 നാണ് ചിത്രീകരണം ആരംഭിച്ചത്. ഈ കഥയിലെ നടിയെ കണ്ടുപിടിക്കുന്നത് കാരണമാണ് ഈ സിനിമ നേരം വൈകിയെതെന്നും, ശേഷം കഥക് അറിയുന്ന ഒരു നടിയെ കണ്ടുപിടിച്ച് അദിതി റാവു ഹൈദരിയെ നായികയായി പരിഗണിച്ചു[5].

റിലീസ് തിരുത്തുക

സൂഫിയും സുജാതയും ആമസോൺ പ്രൈം വീഡിയോയിലാണ് 2020 ജൂലൈ 3 ന് ആണ് റിലീസ് ചെയ്തത്[6]. തീയറ്റർ റിലീസിനായി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ്-19 പകർച്ച വ്യാധി കാരണം ഇത് നടക്കില്ലെന്ന മനസിലായ നിർമ്മാതാക്കൾ നേരിട്ട് ഒരു ഒ.ടി.ടി റിലീസിലേക്ക് പോയി. നേരത്തെ നിശ്ചയിച്ച അതെ ദിവസം തന്നെ റിലീസ് ചെയ്യുകയും ചെയ്തു[7].

അവലംബം തിരുത്തുക

  1. "സൂഫിയും സുജാതയും; പ്രണയവീഞ്ഞുകളുടെ പുതിയ കുപ്പികൾ". Retrieved 2020-07-06.
  2. "'സൂഫിയും സുജാതയും' തുടക്കമാവുമോ? ഒടിടിയിൽ റിലീസ് സിനിമ കാണുംമുൻപ്". Retrieved 2020-07-06.
  3. "'സൂഫിയും സുജാതയും' ; ജയസൂര്യ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി". Retrieved 2020-07-06.
  4. "സൂഫിയും സുജാതയും ഓൺലൈനിൽ പുറത്തിറങ്ങി". 2020-07-03. Archived from the original on 2020-07-06. Retrieved 2020-07-06.
  5. "Jayasurya to act with Aditi Rao Hydari in Sufiyum Sujatayum". Retrieved 03/07/2020. {{cite web}}: Check date values in: |access-date= (help)
  6. "https://indianexpress.com/article/entertainment/malayalam/sufiyum-sujatayum-amazon-prime-video-july-3-6471014/". Retrieved 03/07/2020. {{cite web}}: Check date values in: |access-date= (help); External link in |title= (help)
  7. "Aditi Rao Hydari and Jayasurya's 'Sufiyum Sujatayum' becomes first Malayalam release to get OTT release". Retrieved 03/07/2020. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=സൂഫിയും_സുജാതയും&oldid=3966554" എന്ന താളിൽനിന്ന് ശേഖരിച്ചത്