സുരിൻ, തായ്‌ലാന്റ്
ബാങ്കോക്കിന്റെ കിഴക്ക്-വടക്കുകിഴക്ക് 431 കിലോമീറ്റർ അകലെയുള്ള സുരിൻ പ്രവിശ്യയുടെ തലസ്ഥാനമായ തായ്‌ലൻഡിലെ ഒരു പട്ടണമാണ് സുരിൻ (തായ്: สุรินทร์, ഉച്ചരിക്കുന്നത് [sù.rīn]). എല്ലാ വർഷവും സുരിൻ പ്രവിശ്യയിൽ നടക്കുന്ന ഒരു സാംസ്കാരിക ഉത്സവമായ സുരിൻ എലിഫന്റ് റൗണ്ട്-അപ്പിന്റെ സ്ഥാനമാണിത്. 2019-ലെ കണക്കനുസരിച്ച് സുരിൻ ജനസംഖ്യ 39,179 ആണ്. [1]
സുരിൻ สุรินทร์ | ||
---|---|---|
เทศบาลเมืองสุรินทร์ | ||
ഫയാ സുരിൻ ഫക്ഡി സി നരോംഗ് ചാങ്‌വാങ്ങിന്റെ സ്മാരകം | ||
| ||
Location in Thailand | ||
Coordinates: 14°53′6″N 103°29′16.8″E / 14.88500°N 103.488000°E | ||
Country | Thailand | |
Province | Surin | |
District | Mueang Surin | |
• മേയർ | വാട്ടാനിംഗ് ടാങ്‌ടിവിസിറ്റ് | |
• ആകെ | 11.39 ച.കി.മീ.(4.40 ച മൈ) | |
ഉയരം | 150 മീ(490 അടി) | |
(2000) | ||
• ആകെ | 39,179 (est) | |
സമയമേഖല | UTC+7 (ICT) | |
Area code | (+66) 44 | |
വെബ്സൈറ്റ് | www |
പദോല്പത്തി
തിരുത്തുകസുര് എന്ന പേരിന്റെ ആദ്യ ഭാഗം ഉത്ഭവിച്ചത് "ദൈവം" (cf. അസുര) എന്നർത്ഥമുള്ള സൂറ (ദേവനാഗരി: सुर) എന്ന സംസ്കൃത പദത്തിൽ നിന്നാണ്. കൂടാതെ രണ്ടാം ഭാഗം ഇൻ ഉത്ഭവിച്ചത് (താര) "ഇന്ദ്രൻ" (ദേവനാഗരി: इन्द्र) എന്നർത്ഥമുള്ള സംസ്കൃതപദത്തിൽ നിന്നാണ്. അതിനാൽ പ്രവിശ്യയുടെ പേരിന്റെ അർത്ഥം ദേവൻ ഇന്ദ്രൻ എന്നാണ്.
ഭൂമിശാസ്ത്രം
തിരുത്തുകപ്രവിശ്യയുടെ വടക്ക് ഭാഗത്ത് മെകോങ്ങിന്റെ കൈവഴിയായ മുൻ നദിയുടെ താഴ്വരയുണ്ട്. പ്രവിശ്യയുടെ തെക്ക് ഭാഗത്ത് ഡോംഗ്രെക്ക് പർവ്വത ശൃംഖലയുണ്ട്. ഇത് കമ്പോഡിയയുടെ അതിർത്തിയാണ്. പ്രവിശ്യയുടെ മധ്യ, വടക്കൻ ഭാഗങ്ങൾ വെള്ളപ്പൊക്ക സമതലങ്ങൾ ആണ്.
കാലാവസ്ഥ
തിരുത്തുകസുരിനിൽ ഉഷ്ണമേഖലാ സവന്ന കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം Aw) കാണപ്പെടുന്നത്. ശൈത്യകാലം വരണ്ടതും ഊഷ്മളവുമാണ്. ഏപ്രിൽ വരെ താപനില ഉയരുന്നു. ഇത് ശരാശരി പരമാവധി ദൈനംദിനം 35.9 °C (96.6 ° F) ആണ്. മഴക്കാലം ഏപ്രിൽ അവസാനം മുതൽ ഒക്ടോബർ ആദ്യം വരെയാണ്. കനത്ത മഴയും പകൽ കുറച്ച് തണുപ്പും അനുഭവപ്പെടുന്നു, എന്നിരുന്നാലും രാത്രികൾ ഊഷ്മളമായി തുടരുന്നു.
Surin (1981–2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 37.0 (98.6) |
38.9 (102) |
40.4 (104.7) |
41.6 (106.9) |
39.5 (103.1) |
38.0 (100.4) |
38.2 (100.8) |
36.9 (98.4) |
35.7 (96.3) |
35.1 (95.2) |
36.0 (96.8) |
34.8 (94.6) |
41.6 (106.9) |
ശരാശരി കൂടിയ °C (°F) | 31.2 (88.2) |
33.5 (92.3) |
35.4 (95.7) |
36.0 (96.8) |
34.5 (94.1) |
33.4 (92.1) |
32.7 (90.9) |
32.2 (90) |
31.7 (89.1) |
31.1 (88) |
30.8 (87.4) |
30.0 (86) |
32.7 (90.9) |
പ്രതിദിന മാധ്യം °C (°F) | 24.1 (75.4) |
26.6 (79.9) |
28.7 (83.7) |
29.8 (85.6) |
28.8 (83.8) |
28.3 (82.9) |
27.9 (82.2) |
27.6 (81.7) |
27.3 (81.1) |
26.7 (80.1) |
25.3 (77.5) |
23.6 (74.5) |
27.1 (80.8) |
ശരാശരി താഴ്ന്ന °C (°F) | 18.1 (64.6) |
20.6 (69.1) |
23.0 (73.4) |
24.9 (76.8) |
24.9 (76.8) |
24.9 (76.8) |
24.6 (76.3) |
24.4 (75.9) |
24.2 (75.6) |
23.3 (73.9) |
20.8 (69.4) |
18.1 (64.6) |
22.7 (72.9) |
താഴ്ന്ന റെക്കോർഡ് °C (°F) | 9.4 (48.9) |
11.6 (52.9) |
12.0 (53.6) |
18.8 (65.8) |
21.3 (70.3) |
21.5 (70.7) |
21.0 (69.8) |
21.0 (69.8) |
20.8 (69.4) |
16.5 (61.7) |
13.3 (55.9) |
8.3 (46.9) |
8.3 (46.9) |
വർഷപാതം mm (inches) | 5.6 (0.22) |
11.5 (0.453) |
45.6 (1.795) |
93.3 (3.673) |
179.8 (7.079) |
204.7 (8.059) |
221.3 (8.713) |
256.2 (10.087) |
255.4 (10.055) |
128.2 (5.047) |
28.7 (1.13) |
1.9 (0.075) |
1,432.2 (56.386) |
ശരാ. മഴ ദിവസങ്ങൾ | 0.8 | 2.2 | 4.0 | 8.2 | 16.0 | 16.3 | 18.0 | 19.7 | 18.3 | 12.0 | 3.8 | 0.6 | 119.9 |
% ആർദ്രത | 65 | 63 | 63 | 67 | 76 | 79 | 80 | 82 | 84 | 81 | 73 | 68 | 73 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 263.5 | 245.8 | 238.7 | 204.0 | 155.0 | 153.0 | 117.8 | 117.8 | 144.0 | 182.9 | 219.0 | 260.4 | 2,301.9 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 8.5 | 8.7 | 7.7 | 6.8 | 5.0 | 5.1 | 3.8 | 3.8 | 4.8 | 5.9 | 7.3 | 8.4 | 6.3 |
Source #1: Thai Meteorological Department[2] | |||||||||||||
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[3] |
ചരിത്രം
തിരുത്തുകചരിത്രാതീതകാലം
തിരുത്തുകഈ പ്രദേശത്തെ ആദ്യകാല താമസക്കാർ വേട്ടക്കാർ ആയിരുന്നു. ക്രി.മു. 2,500 മുതൽ 1,500 വർഷം വരെ നിയോലിത്തിക്ക് കാലഘട്ടത്തിൽ കൃഷി ആരംഭിച്ചു. വെങ്കലയുഗം ക്രി.മു. 1,500-500 വരെയും ഇരുമ്പുയുഗം ക്രി.മു. 500 മുതൽ ക്രി.വർഷം 500 വരെയുമാണ്. അറിയപ്പെടുന്ന അറുപതോളം ഇരുമ്പുയുഗ സൈറ്റുകളുള്ള പ്രവിശ്യയിൽ മനുഷ്യവാസത്തിന്റെ ആദ്യ തെളിവുകൾ പുറത്തുവരുന്നത് ഇരുമ്പുയുഗത്തിലാണ്.
ചരിത്ര കാലഘട്ടം
തിരുത്തുകചരിത്രപരമായ ആദ്യകാല കാലഘട്ടം ദ്വാരാവതിയാണ്. ഇന്ത്യൻ അധിഷ്ഠിത സംസ്കാരമായിരുന്ന ഇത് തായ്‌ലാൻഡിന്റെ വടക്കുകിഴക്കൻ മേഖലയിലൂടെ വ്യാപിക്കുകയുണ്ടായി. എ.ഡി ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലുള്ള ഈ സംസ്കാരത്തിന്റെ തെളിവുകൾ സുരിൻ മേഖലയിൽ കാണപ്പെടുന്നു. ഈ കാലഘട്ടത്തിലാണ് ബുദ്ധമതം ഈ പ്രദേശത്തെ പ്രധാന മതമായി മാറിയത്.
ദ്വാരാവതി കാലഘട്ടത്തെത്തുടർന്ന്, ശക്തരായ ഖമർ സാമ്രാജ്യം തായ്‌ലാൻഡിന്റെ തെക്കൻ ഇസാൻ മേഖലയിലുടനീളം അതിന്റെ സ്വാധീനം വിപുലീകരിച്ചു. ഈ കാലഘട്ടം എ.ഡി 7 മുതൽ 13 വരെ നൂറ്റാണ്ടുകൾ ഉൾക്കൊള്ളുന്നു. പുരാതന ഖമർ സാമ്രാജ്യത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു സുരിൻ. ക്ഷേത്ര അവശിഷ്ടങ്ങളും ഗണ്യമായ വംശീയ ഖമർ ന്യൂനപക്ഷവും സുരിന്റെ ഭാഗമാണ്. അടുത്ത നിരവധി നൂറ്റാണ്ടുകളിൽ പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന ഖമർ സ്ഥാനങ്ങൾ പ്രത്യേകിച്ച് പ്രസാത് സിഖോറാഫം നിർമ്മിക്കപ്പെട്ടു. ഈ സ്ഥാനങ്ങൾ പ്രസാത് ഫനോം റംഗ് കേന്ദ്രീകരിച്ച് ഖമർ ഇൻഫ്രാസ്ട്രക്ചറിന്റെ ശൃംഖലയുടെ ഭാഗമാകുമായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ഖമർ സാമ്രാജ്യത്തിന്റെ തകർച്ചയോടെ സുരിൻ പ്രവിശ്യ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോയി. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് വീണ്ടും ഉയർന്നുവരുന്നത്. ഈ സമയത്ത് ചിയാങ്‌പം എന്ന കുവേ പ്രാദേശിക നേതാവ് ഈ പ്രദേശത്തിന്റെ രാജകീയമായി നിയമിതനായ ഭരണാധികാരിയായി. ഐതിഹ്യം അനുസരിച്ച്, ഭാവി രാജാവായ രാമ ഒന്നാമനായ ചാവോ ഫയാ ചക്രിക്ക് അദ്ദേഹം അപൂർവ്വമായ വെളുത്ത ആനയെ സമ്മാനിച്ചു. ഉപകാരസ്‌മരണയായി, ചിയാങ്‌പൂമിന് ലുവാങ് സുരിൻ ഫക്ഡി എന്ന രാജകീയ പദവി നൽകി ഗ്രാമത്തലവനായി നിയമിച്ചു. രാമ ഒന്നാമൻ തായ് രാജാവായി മാറിയപ്പോൾ അദ്ദേഹം ലുവാങ് സുരിൻ ഫക്ദിയെ പ്രവിശ്യയുടെ ഗവർണറായി നിയമിച്ചു. 1763-ൽ ഈ ഗ്രാമം ആധുനിക നഗരമായ സുരിന്റെ സ്ഥലത്തേക്ക് മാറ്റി മുവാങ് പ്രതായ് സമൻ എന്ന പേരിൽ ഒരു നഗരമായി ഉയർത്തപ്പെട്ടു. പുതിയ സ്ഥലത്തിലെ മെച്ചപ്പെട്ട ജലവിതരണമാണ് ഈ നീക്കത്തിന് കാരണമെന്ന് ഒരു പ്രാദേശിക ഐതിഹ്യം ഉണ്ട്. കൂടാതെ, നഗരത്തിന്റെ യഥാർത്ഥ സ്ഥാനം ആധുനിക നഗരത്തിന്റെ കിഴക്ക് ഏകദേശം പതിനഞ്ച് കിലോമീറ്റർ അകലെ മുവാങ് തിയിലായിരുന്നു. 1786-ൽ നഗരത്തിന്റെ പേര് ഗവർണറുടെ ബഹുമാനാർത്ഥം സുരിൻ എന്ന് മാറ്റി.
അവലംബം
തിരുത്തുക- ↑ "Thailand: Regions, Major Cities & Municipalities". CityPopulation.de. Retrieved 5 February 2013.
- ↑ "Climatological Data for the Period 1981–2010". Thai Meteorological Department. p. 13. Retrieved 1 August 2016.
- ↑ "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in Thai). Office of Water Management and Hydrology, Royal Irrigation Department. p. 62. Retrieved 1 August 2016.
{{cite web}}
: CS1 maint: unrecognized language (link)