സി. ശരത്ചന്ദ്രൻ
കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്നു സി. ശരത്ചന്ദ്രൻ(ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010).
സി. ശരത്ചന്ദ്രൻ | |
---|---|
ജനനം | 16 ഫെബ്രുവരി 1958 |
മരണം | 1 ഏപ്രിൽ 2010 | (പ്രായം 52)
തൊഴിൽ | ഡോക്യുമെന്ററി സംവിധായകൻ, പരിസ്ഥിതി പ്രവർത്തകൻ |
സജീവ കാലം | 1958–2010 |
വെബ്സൈറ്റ് | http://thirdeyefilms.org/ |
ജീവിതരേഖ
തിരുത്തുക1958 ഫെബ്രുവരി 16-നു് ജനിച്ചു. തിരുവനന്തപുരത്തെ എം.ജി കോളേജിലും തലശ്ശേരിയിലെ ധർമ്മടത്തുമായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥിജീവിതകാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘സംക്രമണം’ മാസികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. VIBGYOR ചലച്ചിത്രമേളയുടെ പ്രാരംഭപ്രവർത്തകരിലൊരാളും സംഘാടകനുമാണിദ്ദേഹം. പ്ലാച്ചിമടയെക്കുറിച്ച് ആയിരം ദിനങ്ങളും ഒരു സ്വപ്നവും (1000 days and a Dream) എന്ന പേരിൽ പി ബാബുരാജിനോടൊപ്പം ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. 2010 ഏപ്രിൽ 1-ന് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.[1][2]
പ്രവർത്തനമേഖലകൾ
തിരുത്തുകസൈലന്റ്വാലിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ഹൈഡ്രോ ഇലൿട്രിക്കൽ പദ്ധതി ഉണ്ടാക്കുവാൻ ഇടയുള്ള പാരിസ്ഥിതികനാശം ചൂണ്ടിക്കാട്ടി നടന്ന സമരങ്ങളിൽ ശരത്ചന്ദ്രൻ സജീവപങ്കാളിത്തം വഹിച്ചു. ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരായ സംവിധായകർ ജി. അരവിന്ദൻ, ജോൺ അബ്രഹാം എന്നിവരുടെ ചലച്ചിത്രനിർമ്മാണങ്ങളിൽ സഹായിയായി പങ്കെടുത്തു. ജോൺ അബ്രഹാമിന്റെ നേതൃത്വത്തിൽ വാണിജ്യപരമായ ചലച്ചിത്രനിർമ്മാണത്തിനെതിരെ ജനകീയസിനിമാ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ ഒഡേസ്സ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡയറക്ട് സിനിമ എന്ന സങ്കല്പം അടിസ്ഥാനമാക്കി സിനിമകളുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. 1998-ൽ വിഎച്ച്എസ് ക്യാമറയും വീഡിയോ പ്രൊജക്ടറുമായി പ്രവർത്തനം ആരംഭിച്ചു. അഞ്ച് വീഡിയോ ഡോക്യുമെന്ററികൾ നിർമ്മിക്കുകയും അവയുമായി ഗ്രാമങ്ങളിലും നഗരങ്ങളിലും കോളേജ് ക്യാമ്പസുകളിലും സ്വന്തം പ്രൊജക്ടറുമായി പ്രദർശനം നടത്തി. പരിസ്ഥിതി, പൗരാവകാശം, സാമൂഹികപ്രശ്നങ്ങൾ എന്നിവയിൽ കേരളീയസമൂഹത്തിൽ അവബോധം വ്യാപകമാക്കുന്നതിൽ ശരത്ചന്ദ്രന്റെ ചലച്ചിത്രങ്ങളും അവയുടെ പ്രദർശനങ്ങളും നിർണ്ണായകമായ പങ്ക് വഹിച്ചു. പി. ബാബുരാജുമായി ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററികൾ അന്തർദ്ദേശീയശ്രദ്ധനേടിയിട്ടുണ്ട്.
പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ
തിരുത്തുകനമ്പർ | പേരു് | വർഷം | സമയം | നിർമ്മാണം | സംവിധാനം | ചെറു വിവരണം |
---|---|---|---|---|---|---|
1 | 1000 ദിനങ്ങളും ഒരു സ്വപ്നവും(1000 days and a dream) | 2006 | 60 മിനുട്ടുകൾ | തേർഡ് ഐ ഫിലിംസ് | സി ശരത്ചന്ദ്രൻ , പി ബാബുരാജ് | പ്ലാച്ചിമട സമരപ്രവർത്തകരുടെ ഊർജ്ജവും സ്വപ്നങ്ങളും നാലര വർഷത്തെ സമര ചരിത്രവും പ്രധാന പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രം |
2 | ഒരു മഴുവിന്റെ ദൂരം മാത്രം (Only an axe away) | 2004 | 40 മിനിറ്റ് | തേർഡ് ഐ ഫിലിംസ് | സി.ശരത്ചന്ദ്രൻ, പി.ബാബുരാജ് | സൈലന്റ് വാലി സമരത്തിന്റെ ചരിത്രവും പാത്രക്കടവ് ജലവൈദ്യുതപദ്ധതി തുടങ്ങാനുള്ള ശ്രങ്ങൾക്കെതിരെയുള്ള ജനകീയ സമരവുമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം . മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള 2005 ലെ ജീവൻ ടിവി അവാർഡ് ലഭിച്ചു . 2004 ലെ മികച്ച വിദ്യാഭ്യാസ , പ്രചോദന ചിത്രത്തിനുള്ള ദേശീയ ഫിലിം അവാർഡ് ഈ സിനിമയ്ക്ക് പ്രഖ്യാപിച്ചെങ്കിലും , അത് ഗുമസ്തപിശകാണെന്നു പറഞ്ഞ് പിന്നീട് തിരുത്തി |
3 | ഭൂമിക്കുവേണ്ടി അവസാനത്തെ ബലി (To die for land – the ultimate sacrifice) | 2009 | 30 മിനുട്ടുകൾ | തേർഡ് ഐ ഫിലിംസ് , പെഡസ്ട്രിയൻ പിക്ചേഴ്സ് | സി ശരത്ചന്ദ്രൻ | ചെങ്ങറയിലെ ദളിത് ഭൂസമരവും അതിന്റെ രാഷ്ട്രീയവും പ്രമേയമാകുന്നു. |
4 | കയ്പ്പുനീർ ( The Bitter Drink) | 2003 | 23 മിനുട്ടുകൾ | തേർഡ് ഐ ഫിലിംസ് | സി.ശരത്ചന്ദ്രൻ, പി. ബാബുരാജ് | കൊക്കക്കോള കമ്പനിക്കെതിരെ 2002 തദ്ദേശീയരായ ആദിവാസികൾ തുടങ്ങിയ പ്ലാച്ചിമട സമരം ഉയർത്തുന്ന വിഷയങ്ങൾ പ്രമേയമാവുന്നു , |
5 | കനവ്(Dream) | 2001 | 35 മിനുട്ടുകൾ | സുധ ശരത്ചന്ദ്രൻ | സി. ശരത്ചന്ദ്രൻ | കേരളത്തിലെ ആദിവാസികളുടെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കനവ് സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി |
6 | ബാക്കിപത്രം (Chaliyar - The Final Struggle) | 1999 | 35 മിനുട്ടുകൾ | തേർഡ് ഐ ഫിലിംസ് | സി ശരത്ചന്ദ്രൻ, പി. ബാബുരാജ് | ചാലിയാറിനെ മലിനമാക്കിക്കൊണ്ടിരുന്ന ഗ്രാസിം ഫാക്ടറിക്കെതിരായ ജനകീയ സമരവും വികസനകാഴ്ചപ്പാടും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . 2000 ലെ മുംബൈ അന്തർദേശിയ ചലചിത്രമേളയിൽ പ്രത്യേക പരാമർശവും 2002 ലെ വാതാവരൺ ചലചിത്രമേളയിൽ ബ്രോൺസ് ട്രീ അവാർഡും നേടിയ ചിത്രം |
7 | നിങ്ങളുടെ സ്വന്തം ജോൺ(Yours truly John) | 2008 | 100 മിനുട്ടുകൾ | സി.ശരത്ചന്ദ്രൻ | സി. ശരത്ചന്ദ്രൻ | അന്തരിച്ച പ്രമുഖ സംവിധായകൻ ജോൺ എബ്രഹാമിനെക്കുറിച്ചുള്ള അനുസ്മരണ ചിത്രം |
8 | Save the Western Ghats March: The Kerala Experience' | 1987 | സി .ശരത്ചന്ദ്രൻ | |||
9 | ‘No to Dams A Pooyamkutty Tale' | 1988 | സി. ശരത്ചന്ദ്രൻ | |||
10 | എല്ലാം അസ്തമിക്കും മുമ്പേ | 1989 | സി. ശരത്ചന്ദ്രൻ | |||
11 | വരാനിരിക്കുന്ന വസന്തം | 2010 | 35 മിനിട്ടുകൾ | തേർഡ് ഐ ഫിലിംസ് | സി.ശരത്ചന്ദ്രൻ , പി. ബാബുരാജ് | കാതികുടത്തെ നീറ്റാ ജലാറ്റിൻ ഫാക്റ്ററിക്കെതിരെയുള്ള ജനകീയ സമരം പ്രമേയമാക്കിയ ഈ ഡോക്യുമെന്ററി ശരത്ചന്ദ്രനു പൂർത്തിയാക്കാനായില്ല. പി . ബാബുരാജാണ് അതു പൂർത്തിയാക്കിയതു് . |
12 | നീതിയിൽ നിന്നു കുടിയൊഴിക്കപ്പെട്ടവർ ( Evicted from Justice: a video report on Muthanga massacre' ) | 2003 | 23 മിനുട്ടുകൾ | തേർഡ് ഐ ഫിലിംസ് | സി ശരത്ചന്ദ്രൻ | മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയവും അതിനെതിരായ പോലീസ് നടപടിയും വെടിവെപ്പും പ്രമേയമാകുന്ന വീഡിയോ റിപ്പോർട്ട് |
അവലംബം
തിരുത്തുക- [https://www.thehindu.com/features/cinema/memories-on-celluloid/article3262428.ece
- [https://www.deccanherald.com/content/61562/documentary-maker-sarathchandran-passes-away.html
- [https://www.dnaindia.com/entertainment/report-documentary-filmmaker-sarathchandran-dies-in-rail-mishap-1366201
- [https://www.newindianexpress.com/cities/thiruvananthapuram/2012/mar/30/remembering-c-saratchandran-353886.html
- [https://www.imdb.com/title/tt3039272/
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ശരത്ചന്ദ്രന്റെ ചില ഡോക്യുമെന്ററികൾ Archived 2012-09-17 at the Wayback Machine.
- മനുഷ്യസ്നേഹിയായ ചലച്ചിത്രകാരൻ Archived 2012-04-24 at the Wayback Machine.
- ↑ "സി. ശരത്ചന്ദ്രനും സുഹൃത്തും ട്രെയിനിൽ നിന്ന് വീണുമരിച്ചു". മാതൃഭൂമി. 01 Apr 2010. Archived from the original on 2010-06-09. Retrieved 2012-03-30.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "സി ശരത്ചന്ദ്രൻ ട്രെയിൻ അപകടത്തിൽ മരിച്ചു". ജനയുഗം. 2010-04-01.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി]