ചെങ്ങറ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

9°15′10″N 76°50′52″E / 9.25278°N 76.84778°E / 9.25278; 76.84778

ചെങ്ങറ
Map of India showing location of Kerala
Location of ചെങ്ങറ
ചെങ്ങറ
Location of ചെങ്ങറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട ജില്ല
ഏറ്റവും അടുത്ത നഗരം എറണാകുളം
ലോകസഭാ മണ്ഡലം പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം
സമയമേഖല IST (UTC+5:30)
കോഡുകൾ

പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്‌ ചെങ്ങറ. അടുത്ത പട്ടണങ്ങളായ കോന്നിയും പത്തനംതിട്ടയും യഥാക്രമം ആറും പതിനൊന്നും കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു.

ചെങ്ങറയുടെ നാലു അതിർത്തികളിൽ മൂന്നും ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന റബ്ബർ പ്ലാന്റ്റേഷൻ കമ്പനിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചെങ്ങറയിലുള്ള ഏക വിദ്യാഭാസസ്ഥാപനം G.C.S.L.P വിദ്യാലയം ആണ്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ട്. ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ചെങ്ങറ സർവീസ് സഹകരണ ബാങ്കിനാണ്. ചെങ്ങറയിലെ ജനങ്ങളിലേറെയും ഹൈന്ദവരും ക്രൈസ്തവരുമാണ്. ബെഥേൽ മാർത്തോമ്മ പള്ളി, സെന്റ് ജോർജ് ഓർത്തഡോക്സ്‌‍ പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ.

ചെങ്ങറയിൽ നിന്നും 3 കിലോമീറ്റർ അകലെ അതുമ്പുംകുളം അതിർത്തിയിലായി ഹാരിസൺ പ്ലാന്റേഷന്റെ സ്ഥലത്ത് സാധുജന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരം നടന്നിരുന്നത് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ നേടിയിരുന്നു. ഭൂമി അനുവദിച്ചു കിട്ടാനായി ഭൂരഹിതരായ അയ്യായിരത്തോളം ആളുകൾ 2007 മുതൽ[1] 2009 വരെ[2] കുടിൽ കെട്ടി നടത്തിയ സമരം ചെങ്ങറ ഭൂസമരം എന്ന പേരിൽ അറിയപ്പെടുന്നു. ളാഹ ഗോപാലനും സലീന പ്രക്കാനവും ആയിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ചെങ്ങറയിൽ കുടിൽ കെട്ടി താമസിച്ചവരെ "റബ്ബർ കള്ളന്മാർ" എന്നു വി വിഎസ് അച്യുതാനന്ദൻ വിളിച്ചത് ഏറെ വിവാദം സൃഷിടിചിരുന്നു.

അവലംബം തിരുത്തുക

  1. "ചെങ്ങറ ഭൂസമരം മൂന്നാം വയസിലേക്ക്". Malayalam.webdunia. Retrieved 2009-08-04.
  2. "ചെങ്ങറ സമരം ഒത്തുതീർന്നു". Mathrubhumi. Archived from the original on 2009-10-08. Retrieved 2009-10-05.

ചെങ്ങറ: സമര പുസ്‌തകം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ഘടകം പുറത്തിറക്കിയത്.എഡിറ്റ് ചെയ്തത് ടി മുഹമ്മദ് വേളം.

"https://ml.wikipedia.org/w/index.php?title=ചെങ്ങറ&oldid=3631379" എന്ന താളിൽനിന്ന് ശേഖരിച്ചത്