സി. ഗോവിന്ദപ്പണിക്കർ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.ജി. പണിക്കർ എന്ന സി. ഗോവിന്ദപ്പണിക്കർ (ജീവിതകാലം: 1928 - 09 മേയ് 2004)[1]. ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1928-ൽ ജനിച്ചു, കെ.പി. പാറുക്കുട്ടി പിഷാരസ്യാർ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു.
സി. ഗോവിന്ദപ്പണിക്കർ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – മാർച്ച് 22 1977 | |
പിൻഗാമി | കെ. സുകുമാരനുണ്ണി |
മണ്ഡലം | ശ്രീകൃഷ്ണപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1928 |
മരണം | മേയ് 9, 2004 | (പ്രായം 75–76)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
കുട്ടികൾ | 1 മകൾ |
As of ഡിസംബർ 28, 2020 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകവിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ച സി. ഗോവിന്ദപ്പണിക്കർ 1949ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. 1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ഉറച്ച് നിൽക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം മണ്ഡലം രൂപംകൊണ്ടതിനു ശേഷം 1965-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം. നാരായണാക്കുറുപ്പിനെ പരാജയപ്പെടുത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച് മൂന്നും നാലും നിയമസഭകളിൽ അംഗമായി[2]. 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ. സുകുമാരനുണ്ണിയോട് പരാജയപ്പെട്ടു. കാർഷിക മേഖല തന്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുത്ത അദ്ദേഹം കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരം കാണാനും ശ്രദ്ധിച്ചിരുന്നു[3]. സി.പി.എം. പാലക്കാട് ജില്ലാക്കമ്മറ്റിയംഗം, വെള്ളിനേഴി പഞ്ചായത്തംഗം, കർഷക സംഘം പാലക്കട് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1986-ൽ സി.എം.പി. രൂപീകരിച്ചപ്പോൾ സി.പി.എം. വിട്ട് അദ്ദേഹം സി.എം.പി.യിൽ ചേർന്നു. തന്റെ അവസാന നാളുകളിൽ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന അദ്ദേഹം പ്രായാധിക്യവും അതിനോടനുബന്ധിച്ച അസുഖങ്ങളും കാരണം 2004 മേയ് മാസം ഒൻപതാം തീയതി പാലക്കാട് വച്ച് അന്തരിച്ചു[4].
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1977[5] | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | കെ. സുകുമാരനുണ്ണി | കോൺഗ്രസ് | 32,071 | 3,935 | സി. ഗോവിന്ദപ്പണിക്കർ | സി.പി.ഐ.എം. | 28,136 |
2 | 1970[6] | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | സി. ഗോവിന്ദപ്പണിക്കർ | സി.പി.ഐ.എം. | 21,647 | 2,533 | കെ. സുകുമാരനുണ്ണി | കോൺഗ്രസ് | 19,114 |
3 | 1967[7] | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | സി. ഗോവിന്ദപ്പണിക്കർ | സി.പി.ഐ.എം. | 18,762 | 9,252 | കെ.ആർ. നായർ | കോൺഗ്രസ് | 9,510 |
4 | 1965[8] | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | സി. ഗോവിന്ദപ്പണിക്കർ | സി.പി.ഐ.എം. | 16,571 | 6,908 | എം. നാരായണക്കുറുപ്പ് | കോൺഗ്രസ് | 9,663 |
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-12-28.
- ↑ "സി.ജി. പണിക്കർ വിടപറഞ്ഞിട്ട് 16 വർഷം" (in ഇംഗ്ലീഷ്). Retrieved 2020-12-28.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://klaproceedings.niyamasabha.org/pdf/KLA-011-00121-00023.pdf
- ↑ May 10, PTI /; 2004; Ist, 20:37. "Former MLA Panicker passes away | Thiruvananthapuram News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-12-28.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "Kerala Assembly Election Results in 1977". Archived from the original on 2021-01-07. Retrieved 2020-12-28.
- ↑ "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-14.