ഇന്ത്യയിലെ കേരളത്തിലെ ഒരു അധ്യാപകനും, സർവീസ് യൂണിയൻ പ്രവർത്തകനും ചെറുകഥാകൃത്തും രാഷ്ട്രീയക്കാരനുമായിരുന്നു കെ. സുകുമാരനുണ്ണി (ഏപ്രിൽ 11, 1929 - ജൂലൈ 13, 1984). അദ്ദേഹ്ം അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കെ. സുകുമാരനുണ്ണി
Member of the Kerala Legislative Assembly
ഓഫീസിൽ
1977–1980
മുൻഗാമിC. Govinda Panicker
പിൻഗാമിK. Sankaranarayanan
മണ്ഡലംശ്രീകൃഷ്ണപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-04-11)11 ഏപ്രിൽ 1929
British India
മരണം13 ജൂലൈ 1984(1984-07-13) (പ്രായം 55)
പങ്കാളി(കൾ)P. Lakshmikutty
കുട്ടികൾ3

ജീവചരിത്രംതിരുത്തുക

ചിന്നമ്മാളു വയങ്കരമ്മയുടെ മകനായി 1929 ഏപ്രിൽ 11നാണ് കെ.സുകുമാരനുണ്ണി ജനിച്ചത്. [1] 1984 ജൂലൈ 13 [1] -ന് അദ്ദേഹം അന്തരിച്ചു.

രാഷ്ട്രീയംതിരുത്തുക

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമെന്ന നിലയിൽ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററായും സുകുമാരനുണ്ണി പ്രവർത്തിച്ചു. [1] അധ്യാപകനായിരിക്കെ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എജ്യുക്കേഷണൽ അസോസിയേഷന്റെ ട്രഷറർ, കേരള എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ടീച്ചേഴ്‌സ് സെൽ സംസ്ഥാന കൺവീനർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. [1][2]

സുകുമാരനുണ്ണി അഞ്ചാം കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [1]

സാഹിത്യ കൃതികൾതിരുത്തുക

  • ഉന്നതി, ചെറുകഥകൾ (1957) [1]
  • രാജൻ, ചെറുകഥകൾ (1959) [1]

ബഹുമതികൾതിരുത്തുക

അധ്യാപകൻ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി സുകുമാരനുണ്ണി എജ്യുക്കേഷണൽ ട്രസ്റ്റ് സുകുമാരനുണ്ണി അവാർഡ് ഏർപ്പെടുത്തി.[3] 10,001 ഇന്ത്യൻ രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സംസ്ഥാനത്തെ മികച്ച അധ്യാപകർക്കാണ് നൽകുന്നത്. [3]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Members - Kerala Legislature". www.niyamasabha.org.
  2. "അധ്യാപകരുടെ ശമ്പള പാക്കേജ് പരിഗണിക്കും: ഉമ്മൻചാണ്ടി". Emalayalee (ഭാഷ: ഇംഗ്ലീഷ്). 27 July 2012.
  3. 3.0 3.1 "മികച്ച അദ്ധ്യാപകർക്ക് നൽകുന്ന സുകുമാരനുണ്ണി അവാർഡ് എം സലാഹുദ്ദീന്". Sathyam Online. 9 July 2021.
"https://ml.wikipedia.org/w/index.php?title=കെ._സുകുമാരനുണ്ണി&oldid=3737152" എന്ന താളിൽനിന്ന് ശേഖരിച്ചത്