കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കരുനാഗപ്പള്ളി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് സി.ആർ. മഹേഷ്. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐയിലെ ആർ. രാമചന്ദ്രനെ 29,208 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.ആർ. മഹേഷ് നിയമസഭയിലേക്ക് എത്തിയത്.

സി.ആർ. മഹേഷ്
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 3 2021
മുൻഗാമിആർ. രാമചന്ദ്രൻ
മണ്ഡലംകരുനാഗപ്പള്ളി
സംസ്ഥാന ഉപാദ്ധ്യക്ഷൻ, യൂത്ത് കോൺഗ്രസ്സ്
ഓഫീസിൽ
2013 മുതൽ
വ്യക്തിഗത വിവരങ്ങൾ
ജനനം തഴവ, കരുനാഗപ്പള്ളി, കൊല്ലം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

ജീവിതരേഖതിരുത്തുക

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ തഴവയിൽ കൈതവന വീട്ടിൽ രാജൻ പിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു.പരേതനായ പ്രശസ്ത നാടക രചയിതാവ് സി.ആർ.മനോജ് സഹോദരനാണ്. ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ടയിൽ നിന്നും ബിരുദം നേടി.

പൊതു പ്രവർത്തനംതിരുത്തുക

കോളേജ് പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ മഹേഷ് 2005ൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തഴവ ഗ്രാമപഞ്ചായത്തിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ മഹേഷ് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.2013 ൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.2016ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ആർ.രാമചന്ദ്രനോട് പരാജയപ്പെട്ടു.തുടർന്ന് കോൺഗ്രസസ്സിൽ നിന്നും രാജിവച്ചിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് തിരിച്ചെത്തി.2018ൽ എ.ഐ.സി.സി അംഗമായി തിരഞ്ഞെടുത്തു.

വിവാദങ്ങൾതിരുത്തുക

രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സ് നേതൃത്വത്തേയും വിമർശിച്ച് കോൺഗ്രസ്സിൽ നിന്നും രാജിവച്ച ഇദ്ദേഹത്തിന്റെ നടപടി ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചു.പിന്നീട് ഇദ്ദേഹം തിരിച്ചെത്തി

തിഞ്ഞെടുപ്പുകൾതിരുത്തുക

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം സി.ആർ. മഹേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് ആർ. രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ്
2016[2] കരുനാഗപ്പള്ളി നിയമസഭാമണ്ഡലം ആർ. രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ് സി.ആർ. മഹേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്

അവലംബംതിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
  2. http://www.niyamasabha.org/codes/members.htm
"https://ml.wikipedia.org/w/index.php?title=സി.ആർ._മഹേഷ്&oldid=3741969" എന്ന താളിൽനിന്ന് ശേഖരിച്ചത്