ആർ. രാമചന്ദ്രൻ

ഇന്ത്യന്‍ രചയിതാവ്‌

ഒരു മലയാള കവിയായിരുന്നു രാമചന്ദ്രൻ. ആർ (1923 - ഓഗസ്റ്റ് 3 2005). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രാമചന്ദ്രൻ.ആർ
R Ramachandran poet.jpg
ജനനം1923
മരണംഓഗസ്റ്റ് 3 2005
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽകവി, കോളേജ് അദ്ധ്യാപകൻ
പങ്കാളി(കൾ)എ.കെ. വിശാലാക്ഷി
അവാർഡുകൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2000)[1],
കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)[2]
രചനാകാലം1923-2005
പ്രധാന കൃതികൾആർ. രാമചന്ദ്രന്റെ കവിതകൾ

ജീവിതരേഖതിരുത്തുക

1923-ൽ തൃശ്ശൂർ ജില്ലയിലെ താമരത്തിരുത്തിയിൽ ആർ. രാമകൃഷ്ണ അയ്യരുടെയും അന്നപൂർണ്ണേശ്വരി അമ്മാളുടെയും മകനായി ജനിച്ചു[3][4] . പഴയ കൊച്ചി രാജ്യത്തിലെ വിവിധ വിദ്യാലയങ്ങളിലും, എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1948 മുതൽ 1978 വരെയുള്ള കാലയളവിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്[3]. 2005 ഓഗസ്ത് 3-നു് അന്തരിച്ചു[5] . എ.കെ. വിശാലാക്ഷി ഭാര്യയും വസന്ത, മുരളി, സുരേഷ്, മോഹൻ എന്നിവർ മക്കളുമാണ്[3]

കവിതയിൽ തന്റേതായ ഒരു ചാലു കീറി അതിനെ ആസ്വാദക ഹൃദയങ്ങളിലേക്ക് നയിച്ച് അവിടങ്ങളിൽ നനവുണ്ടാക്കി. വളരെക്കുറച്ചു കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ. പാബ്ലോ നെരൂദയുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്[5].

കവിതകൾതിരുത്തുക

 • മുരളി
 • സന്ധ്യാ നികുഞ്ജങ്ങൾ
 • ശ്യാമ സുന്ദരി
 • പിന്നെ[5]
 • എന്തിനീ യാത്രകൾ
 • ആർ. രാമചന്ദ്രന്റെ കവിതകൾ
 • രാമചന്ദ്രന്റെ കവിതകൾ[6]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. 1.0 1.1 Awards- prd.kerala.gov.in
 2. 2.0 2.1 "Akbar Kakkattil wins best novelist award". The Hindu. ശേഖരിച്ചത് 22 ഡിസംബർ 2011.
 3. 3.0 3.1 3.2 ആർ. രാമചന്ദ്രൻ - books.puzha.com
 4. "വയലുകൾക്കപ്പുറം..." മാതൃഭൂമി. ശേഖരിച്ചത് 22 ഡിസംബർ 2011.
 5. 5.0 5.1 5.2 5.3 "Poet dead". The Hindu. ശേഖരിച്ചത് 22 ഡിസംബർ 2011.
 6. "Serene but stoic". ശേഖരിച്ചത് 22 ഡിസംബർ 2011.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർ._രാമചന്ദ്രൻ&oldid=3435620" എന്ന താളിൽനിന്ന് ശേഖരിച്ചത്