സിൽവർ അസറ്റേറ്റ്

രാസസം‌യുക്തം

CH3CO2Ag (അല്ലെങ്കിൽ AgC2H3O2 ) എന്ന സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് സിൽവർ അസറ്റേറ്റ് . ഇത് ഫോട്ടോസെൻസിറ്റീവ് ആയ വെള്ളനിറത്തിലുള്ള സ്ഫടിക ഖരപദാർത്ഥമാണ്. ഓക്സിഡൈസിംഗ് അയോൺ ഇല്ലാത്ത വെള്ളി അയോണുകളുടെ ഉറവിടമെന്ന നിലയിൽ ഇത് ലബോറട്ടറിയിലെ ഉപയോഗപ്രദമായ ഒരു റിയേജന്റാണ്. ചില ആന്റിസ്മോക്കിംഗ് മരുന്നുകളിൽ ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

സിൽവർ അസറ്റേറ്റ്
Silver acetate
Names
Other names
Acetic acid, silver (1+) salt
Silver ethanoate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.008.414 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 209-254-9
RTECS number
  • AJ4100000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white to slightly grayish powder
slightly acidic odor
സാന്ദ്രത 3.26 g/cm3, solid
ക്വഥനാങ്കം
1.02 g/100 mL(20 °C)
−60.4·10−6 cm3/mol
Hazards
EU classification {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

നിർമ്മാണവും ഘടനയും

തിരുത്തുക

അസറ്റിക് ആസിഡിന്റെയും സിൽവർ കാർബണേറ്റിന്റെയും പ്രതിപ്രവർത്തനം വഴിയാണ് സിൽവർ അസറ്റേറ്റ് നിർമ്മാണം. 45–60 °ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മാവിലാണ് പ്രവർത്തനം. തണുപ്പിക്കുമ്പോൾ ഖര ഉൽ‌പന്നം അവക്ഷിപ്തപ്പെടുന്നു.[1]

2CH3CO2H + Ag2CO3 → 2AgO2CCH3 + H2O + CO2

സിൽവർ നൈട്രേറ്റിന്റെ സാന്ദ്രീകൃത ജലീയ ലായനിയിൽ നിന്നും സോഡിയം അസറ്റേറ്റ് ലായനി ഉപയോഗിച്ചും ഈ സംയുക്തം അവക്ഷിപ്തപ്പെടുത്താം.

സിൽവർ അസറ്റേറ്റിന്റെ ഘടനയിൽ 8 Ag2O4C2 വളയങ്ങൾ അടങ്ങിയിരിക്കുന്നു.[2]

പ്രതികരണങ്ങൾ

തിരുത്തുക

ഓർഗാനിക് സിന്തസിസിലെ ചില പരിവർത്തനങ്ങളിൽ സിൽവർ അസറ്റേറ്റ് ഉപയോഗപ്പെടുത്തുന്നു. [3]

സൾഫെനാമൈഡ് നിർമ്മാണം

തിരുത്തുക

സൾഫെനാമൈഡ് നിർമ്മാണത്തിന് സിൽവർ അസറ്റേറ്റ് ഉപയോഗിക്കുന്നു: [3]

R2NH + AgOAc + (RS)2 → R2NSR + AgSR + HOAc

ഹൈഡ്രജനേഷൻ

തിരുത്തുക

പിറിഡിനിലെ സിൽവർ അസറ്റേറ്റിന്റെ ഒരു ലായനി ഹൈഡ്രജനെ ആഗിരണം ചെയ്യുകയും വെള്ളി സ്വതന്ത്രമാക്കുകയും ചെയ്യുന്നു: [4]

2CH3CO2 Ag + H 2 → 2Ag + 2CH3CO2H.

ഓക്സിഡേറ്റീവ് ഡിഹാലോജനേഷൻ

തിരുത്തുക

ചില ഓർഗാനോഹലോജൻ സംയുക്തങ്ങളെ ആൽക്കഹോളുകളാക്കി മാറ്റാൻ സിൽവർ അസറ്റേറ്റ് ഉപയോഗിക്കാം.

വുഡ്‌വാർഡ് സിസ്-ഹൈഡ്രോക്സിലേഷൻ

തിരുത്തുക

സിൽവർ അസറ്റേറ്റ് അയോഡിനുമായി ചേർന്ന് വുഡ്‌വാർഡ് സിസ്-ഹൈഡ്രോക്സിലേഷന്റെ അടിസ്ഥാനമായി മാറുന്നു.[5]

ഉപയോഗങ്ങൾ

തിരുത്തുക

ആരോഗ്യമേഖലയിൽ, പുകവലിക്കാരെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ സിൽവർ അസറ്റേറ്റ് അടങ്ങിയ ഉൽപ്പന്നങ്ങൾ ഗം, സ്പ്രേ, ലോസഞ്ച് എന്നിവയിൽ ഉപയോഗിക്കുന്നു. ഈ ഉൽ‌പ്പന്നങ്ങളിലെ വെള്ളി, പുകയുമായി കലരുമ്പോൾ പുകവലിക്കാരന്റെ വായിൽ‌ അസുഖകരമായ ലോഹ രുചി സൃഷ്ടിക്കുന്നു, അങ്ങനെ അവരെ പുകവലിയിൽ‌ നിന്നും പിന്തിരിപ്പിക്കുന്നു. [6]

സിൽവർ അസറ്റേറ്റ് അച്ചടിയിൽ ഉപയോഗിക്കുന്നു. സിൽവർ അസറ്റേറ്റിന്റെ കോംപ്ലക്സുകൾ "റിയാക്ടീവ് ഇങ്കുകൾ" ഉണ്ടാക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.[7]

സിൽവർ അസറ്റേറ്റ് വിഷകരമാണ്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.[8] സിൽവർ അസറ്റേറ്റ് അമിതമായി കഴിക്കുന്നത് അർജീരിയയ്ക്ക് കാരണമായേക്കാം. [6] [9]

  1. Logvinenko, V.; Polunina, O.; Mikhailov, Yu; Mikhailov, K.; Bokhonov, B. (2007). "Study of Thermal Decomposition of Silver Acetate". Journal of Thermal Analysis and Calorimetry. 90 (3): 813–816. doi:10.1007/s10973-006-7883-9.
  2. Olson, Leif P.; Whitcomb, David R.; Rajeswaran, Manju; Blanton, Thomas N.; Stwertka, Barbara J. (2006). "The Simple Yet Elusive Crystal Structure of Silver Acetate and the Role of the Ag−Ag Bond in the Formation of Silver Nanoparticles during the Thermally Induced Reduction of Silver Carboxylates". Chemistry of Materials. 18 (6): 1667–1674. doi:10.1021/cm052657v.
  3. 3.0 3.1 Silver(I) Acetate. 2008. doi:10.1002/047084289X.rs013m.pub2. ISBN 978-0471936237. {{cite book}}: |work= ignored (help); Unknown parameter |authors= ignored (help)
  4. Wright, Leon; Well, Sol; Mills, G.A. (1955). "Homogeneous Catalytic Hydrogenation III. Activation of Hydrogen by Cuprous and Silver Acetates in Pyridine and Dodecylamine". Journal of Physical Chemistry. 59 (10): 1060–1064. doi:10.1021/j150532a016.
  5. Woodward, R. B.; Brutcher, F. V. (January 1958). "cis-Hydroxylation of a Synthetic Steroid Intermediate with Iodine, Silver Acetate and Wet Acetic Acid". Journal of the American Chemical Society. 80 (1): 209–211. doi:10.1021/ja01534a053.
  6. 6.0 6.1 Hymowitz, Norman; Eckholdt, Haftan (1996). "Effects of a 2.5-mg Silver Acetate Lozenge on Initial and Long-Term Smoking Cessation". Journal of Preventive Medicine. 25 (5): 537–546. doi:10.1006/pmed.1996.0087. PMID 8888321.
  7. "Reactive Silver Inks for High-Performance Printed Electronics". Sigma-Aldrich (in ഇംഗ്ലീഷ്). Retrieved 2019-08-11.
  8. Horner, Heidi C.; Roebuck, B.D.; Smith, Roger P.; English, Jackson P. (1977). "Acute toxicity of some silver salts of sulfonamides in mice and the efficacy of penicillamine in silver poisoning". Drug and Chemical Toxicology. 6 (3): 267–277. doi:10.3109/01480548309017817. PMID 6628259.
  9. E. J. Jensen; E. Schmidt; B. Pedersen; R. Dahl (1991). "Effect on smoking cessation of silver acetate, nicotine and ordinary chewing gum, Influence of smoking history". Psychopharmacology. 104 (4): 470–474. doi:10.1007/BF02245651. PMID 1780416.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • F. H. MacDougall; S. Peterson (1947). "Equilibria in Silver Acetate Solutions". The Journal of Physical Chemistry. 51 (6): 1346–1361. doi:10.1021/j150456a009. PMID 20269041. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=സിൽവർ_അസറ്റേറ്റ്&oldid=3466292" എന്ന താളിൽനിന്ന് ശേഖരിച്ചത്