സിസ്റ്റർ അഭയ കൊലക്കേസ്

കേരളത്തിലെ ഒരു കൊലപാതകക്കേസ്
(സിസ്റ്റർ അഭയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിസ്റ്റർ അഭയ (ജനനം: ബീന തോമസ്; 1973 - 27 മാർച്ച് 1992) എന്ന 19 വയസ്സുള്ള കന്യാസ്ത്രീയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പിയു

സിസ്റ്റർ അഭയ
ജനനം
ബീനാ തോമസ്

1973 (1973)
കോട്ടയം, കേരള, ഇന്ത്യ
മരണം27 മാർച്ച് 1992(1992-03-27) (പ്രായം 18–19)
കോട്ടയം, കേരള, ഇന്ത്യ
മരണ കാരണംകൊലപാതകം
തൊഴിൽNun
സംഘടന(കൾ)ക്നാനായ

യസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.[1]

2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. 2020 ഡിസംബർ 23നായിരുന്നു ചരിത്രപ്രധാനമായ വിധി വന്നത്.

കേസിന്റെ വഴിത്തിരിവുകൾ

തിരുത്തുക

1992 മാർച്ച്‌ 27 നാണ്‌ ബി.സി.എം. കോളേജ്‌ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പതിനഞ്ചു വർഷം മുമ്പ്‌ തിരുവനന്തപുരത്തെ ചീഫ്‌ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ്‌ പത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.[2]

ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു.[3][4] സിസ്‌റ്റൻ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയ്യാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.[5]

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ

തിരുത്തുക

ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്[6]. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

ഫാ. തോമസ്‌ കോട്ടൂർ

തിരുത്തുക

സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്‌. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ ഫാ. കോട്ടൂരാണെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു[7]. ഫാ. തോമസ്‌ കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ്‌ കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു[8]. ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5 ലക്ഷം രൂപാ പിഴയും വിധിച്ചു. 2020 ഡിസംബർ 23നായിരുന്നു വിധി വന്നത്.

ഫാ. ജോസ്‌ പൂതൃക്കയിൽ

തിരുത്തുക

സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിൽ രണ്ടാം പ്രതിയാണ്‌. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന്‌ ഫാ. കോട്ടൂരിനോടൊപ്പമാണ്‌ ഫാ. പൂതൃക്കയിലും പോയത്‌[7]. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട്‌ ജില്ലയിലെ രാജപുരം സെന്റ്. പയസ്‌ ടെൻത്‌ കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു ജോസ്‌ പൂതൃക്കയിൽ[9].

സിസ്റ്റർ സെഫി

തിരുത്തുക

സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ്‌ സിസ്റ്റർ സെഫി സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക്‌ കണ്ടെത്താൻ കഴിഞ്ഞത്.[7]. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ്‌ ജോസഫ്‌ കോൺവന്റിലെ അന്തേവാസിനിയായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ

തിരുത്തുക

പ്രതികൾ തമ്മിൽ ലൈംഗികമായി ബന്ധപ്പെടുന്നതിന് സിസ്റ്റർ അഭയ സാക്ഷിയായതിലുള്ള മാനഹാനി ഭയന്ന്.

കേസിന്റെ നാൾ വഴി

തിരുത്തുക
  • 1992 മാർച്ച് 27: കോട്ടയം ബിസിഎം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • 1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്.
  • 1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
  • 1993: ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യംചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയിൽ.
  • 1993 മാർച്ച് 29: ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി. തോമസിന് അന്വേഷണച്ചുമതല.
  • 1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.
  • 1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസിന്റെ ആരോപണം.
  • 1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.
  • 1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.
  • 1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം.
  • 1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദം.
  • 2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആന്റണി ടി. മൊറെയ്സിന്റെ നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.
  • 2001 മേയ് 18: അഭയ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയ്ക്കു ഹൈക്കോടതിയുടെ നിർദ്ദേശം.
  • 2001 ഒാഗസ്റ്റ് 16: സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്ത്.
  • 2002 ഏപ്രിൽ രണ്ട്: അഭയ കേസ് സിബിഐയെക്കൊണ്ടു വീണ്ടും സമ്പൂർണമായി അന്വേഷിപ്പിക്കണമെന്നു കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത.
  • 2005 ഓഗസ്റ്റ് 30: കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ.
  • 2006 ഓഗസ്റ്റ് 21: അന്വേഷണം അവസാനിപ്പിച്ചു പിൻമാറാൻ സിബിഐയ്ക്ക് അനുമതി നിഷധിച്ച് വീണ്ടും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ്. പൊലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷണം.
  • 2007 ഏപ്രിൽ-മേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന റജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ട്.
  • 2007 മേയ് 22: ഫൊറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.
  • 2008 ഒക്‌ടോബർ 23: സിസ്റ്റർ അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
  • 2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി
  • 2008 നവംബർ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയിൽ പോലീസ് കറ്റഡിയിൽ
  • 2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി പോലീസ് കറ്റഡിയിൽ
  • 2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയിൽ വിടുന്നു.
  • 2008 നവംബർ 24: സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തു. ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായുള്ള ആരോപണം.
  • 2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡീഷയ് മജിസ്ട്റേറ്റ് തീരുമാനിക്കുന്നു.
  • 2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്റ്റ്റേറ്റ് തള്ളിക്കളയുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയിൽ. സി.ബി.ഐ-യുടെ വാദങ്ങൾ കേസ് നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റീസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐ-യുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. കേരളകൗമുദിപ്പത്രം വിവാദമുണർത്തിയ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോർട്ടലക്‌ഷ്യക്കേസ്.

  • 2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹേമ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. കോടതിമുൻപാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സി.ഡി-കൾ സി.ബി.ഐ. തിരുമറിനടത്തിയവയായിരിക്കാമെന്ന് അവർ നിരീക്ഷിക്കുന്നു. സി.ഡി.കളുടെ മൂലം ഹാജരാക്കാൻ കോടതി ഉത്തരവിടുന്നു.

ജസ്റ്റീസ് ഹേമയുടെ ഉത്തരവുകൾ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റീസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേൽനോട്ടമെന്ന് ജസ്റ്റീസ് ബസന്ത് ഉത്തരവിടുന്നു.

എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാൻ അധികാരമുള്ളു എന്നും വാദിച്ച്, ജസ്റ്റീസ് ബസന്തിന്റെ ഉത്തരവുകൾ അടുത്ത ദിവസം ജസ്റ്റീസ് ഹേമ തള്ളിക്കളയുന്നു. ജഡ്ജിമാരുടെ പരസ്യമായ തർക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങൾക്കിടയിലും ചർച്ചാവിഷയമാകുന്നു.

കേസിന്റെ മേൽനോട്ടത്തിൽ നിന്ന് ജസ്റ്റീസ് ബസന്ത് ഒഴിയുന്നു.

  • 2009 ജനുവരി 14: കേസിന്റെ മേൽനൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കുന്നു.

നാർക്കോ സംബന്ധമായ മൂല-സി.ഡി.കൾ മുഖ്യ ജുഡീഷ്യൻ മജിസ്ട്റേറ്റിനു മുൻപാകെ. അവയെ സി.ഡി.ഏ.സി.യുടെ പരിഗണക്കയക്കുന്നു.

2009 ഫെബ്രുവരി 20: ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി Archived 2010-06-08 at the Wayback Machine. പുറത്തിറങ്ങുന്നു.[10]

  • 2009 മാർച്ച് 9: CDAC നാർക്കോ സി.ഡി.കൾ പരിശോധിക്കാനുള്ള സാങ്കേതിക കഴിവുകേട് പറഞ്ഞ് അവ തിരികെ അയക്കുന്നു.
  • 2009 മാർച്ച് 12: പ്രതികളുടെ ജാമ്യവ്യവസ്ഥകളിൽ ഹൈക്കോടതി അയവുവരുത്തുന്നു. അതിന്റെ മുൻപിൽ അഭയകേസ് സംബന്ധമായുണ്ടായിരുന്ന എല്ലാ നടപടികളും ഹൈക്കോടതി അവസാനിപ്പിക്കുന്നു. എറണാകുളം മുഖ്യ ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതിയിൽ നടപടികൾ തുടരുന്നു.

അഭയയുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ ഷെർളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാർക്കോ പരിശോധനക്ക് വിധേയരാക്കാൻ സി.ബി. ഐ. അനുമതി ആവശ്യപ്പെടുന്നു. കോടതി അനുമതി കൊടുക്കുന്നു. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.

  • 2009 മാർച്ച് 23: മുഖപ്രസംഗം സംബന്ധിച്ച് കേരള കൗമുദി പത്രം നിരുപാധികഖേദം രേഖപ്പെടുത്തിയതിനെ തുടർന്ന് പത്രത്തിനെതിരായുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിക്കുന്നു.

കൊലക്കേസിൽ കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി[11].

പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി. മൈക്കിൾ നൽകിയ ഹർജിയിയിൽ വാദം കേൾക്കവെ കേസ് തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.[1]

രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി.[12]

ഒന്നാം പ്രതിയുടേയും മൂന്നാം പ്രതിയുടേയും വിടുതൽ ഹർജി സുപ്രീം കോടതി തള്ളി.[13]

2020 ഡിസംബർ 22ന് തിരുവനന്തപുരം സിബിഐ കോടതി പ്രതികളായ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

  1. 1.0 1.1 അഭയക്കേസ് : തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, 19-Dec-2013 മാതൃഭൂമി
  2. http://www.mathrubhumi.com/php/news2007Frm.php?news_id=1218532[പ്രവർത്തിക്കാത്ത കണ്ണി]
  3. എ.എസ്.ഐ. അഗസ്റ്റിന്റെ മരണം അന്വേഷിക്കണം: കോടതി, മാതൃഭൂമി
  4. അഗസ്റ്റിൻറെ ആത്മഹത്യ അന്വേഷിക്കണം: ഹൈക്കോടതി, 4 ഫെബ്രുവരി 2010, Webdunia
  5. http://mathrubhumi.com/php/newsFrm.php?news_id=1266621&n_type=HO&category_id=1&Farc=&previous=Y[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-04. Retrieved 2008-11-19.
  7. 7.0 7.1 7.2 http://mathrubhumi.com/php/newsFrm.php?news_id=1265380&n_type=HO&category_id=3&Farc=&previous=Y[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-21. Retrieved 2008-11-20.
  9. http://mangalam.com/index.php?page=detail&nid=95668
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-22. Retrieved 2009-04-01.
  11. അഭയകേസ്: മുൻ ആർച്ച് ബിഷപ്പിന് അവിഹിതബന്ധമെന്ന്
  12. മാതൃഭൂമി 8-3-2018
  13. https://www.manoramaonline.com/news/latest-news/2019/07/15/sister-abhaya-murder-case.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിസ്റ്റർ_അഭയ_കൊലക്കേസ്&oldid=3987088" എന്ന താളിൽനിന്ന് ശേഖരിച്ചത്