കൊലപാതകം

ദുരുദ്ദേശത്തോടെ മനുഷ്യനെ നിയമവിരുദ്ധമായി കൊല്ലുന്നത്

ദുഷ്ടലക്ഷ്യത്തോടെ നിയമവിരുദ്ധമായ രീതിയിൽ ഒരാളുടെ ജീവനെടുക്കുന്നതിനെയാണ് കൊലപാതകം എന്ന് വിളിക്കുന്നത്. കൊല ചെയ്യണമെന്ന ലക്ഷ്യമാണ് കൊലപാതകത്തെ മറ്റു തരം നരഹത്യകളിൽ നിന്ന് വേർതിരിക്കുന്നത്. കൊലപാതകം നടത്തിയിട്ടുള്ളയാളാണ് കൊലപാതകി.[1]

ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് കൊല ചെയ്യപ്പെട്ടയാളുടെ ബന്ധുമിത്രാദികൾക്ക് അതിയായ ദുഃഖമുണ്ടാക്കുന്നതിനാൽ കൊല സമൂഹത്തിന്റെ സാധാരണ വ്യാപാരങ്ങളെ ബാധിക്കുന്നു. നിലവിലുള്ള സമൂഹങ്ങൾ മാത്രമല്ല, പുരാതനസംസ്കാരങ്ങളും കൊലപാതകത്തെ ഏറ്റവും കഠിനമായ ശിക്ഷ നൽകേണ്ട കുറ്റമായി കണ്ടിരുന്നു. മിക്ക രാജ്യങ്ങളിലും കൊലക്കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ട വ്യക്തിക്ക് ദീർഘമായ ജയിൽ ശിക്ഷയോ (ഇത് ജീവപര്യന്തം പോലുമാകാം) വധശിക്ഷ തന്നെയോ നൽകപ്പെടാം. വധശിക്ഷ നൽകുന്നത് സമീപകാലത്തായി കുറഞ്ഞുവരുന്നുണ്ട്.[2]

  1. murderer എന്ന വാക്കിന് മെറിയം വെബ്സ്റ്റേഴ്സ് ഓൺലൈൻ ഡിക്ഷണറിയിലെ (2009) നിർവ്വചനം. ശേഖരിച്ചത് 2009-05-17.
  2. ട്രാൻ, മാർക്ക് (2011-03-28). "ചൈന ആൻഡ് യു.എസ്. എമങ് ടോപ് പണിഷേഴ്സ്, ബട്ട് ഡെത്ത് പെനാൽറ്റി ഇൻ ഡിക്ലൈൻ". ദി ഗാർഡിയൻ. ലണ്ടൻ.

ഗ്രന്ഥസൂചി

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
murder എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കൊലപാതകം&oldid=1800451" എന്ന താളിൽനിന്ന് ശേഖരിച്ചത്