ജോമോൻ പുത്തൻപുരക്കൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജോമോൻ പുത്തൻ പുരക്കൽ, മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്. കോട്ടയം ജില്ലയിലെ ഉഴവൂർ, അരീക്കര സ്വദേശിയാണ്. സിസ്റ്റർ അഭയ കേസിന്റെ ആക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്[അവലംബം ആവശ്യമാണ്]. ഒരു ആക്ഷൻ കൗൺസിൽ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു സിസ്റ്റർ അഭയ കൊലക്കേസിലെ ജോമാൻ പുത്തൻ പുരയ്ക്കലിന്റെ പ്രവർത്തനങ്ങൾ. ആദ്യ ഘട്ടത്തിൽ കേസ് അന്വേഷണം അട്ടിമറിച്ച് ആത്മഹത്യയെന്ന് വിധിയെഴുതിയ സംഭവത്തിലെ ദുരൂഹതകൾ വെളിവാക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. അവിവാഹിതനായ ജോമോൻ 35 വർഷത്തോളമായി മനുഷ്യാവകാശ പ്രവർത്തകനായി നില കൊള്ളുന്നു. മനുഷ്യാവകാശ കമ്മീഷനെതിരെ എഴുതിയ ലേഖനത്തിന് 2005- ലെ മികച്ച നിയമ കാര്യ ലേഖനത്തിനുള്ള അവാർഡിനർഹനായി[അവലംബം ആവശ്യമാണ്]. 2009- ൽ സിസ്റർ അഭയ കേസിൽ തുടക്കം മുതലുള്ള ഉന്നത സ്വാധീനങ്ങൾ അടക്കം വിശദമായി വിവരിക്കുന്ന "അഭയകേസ് ഡയറി" എന്ന പുസ്തകവും പുറത്തിറക്കി[അവലംബം ആവശ്യമാണ്].