ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിൽ വികസിപ്പിക്കപ്പെട്ട ഒരു എഴുത്തുരീതിയാണ് സിറിലിക് അക്ഷരമാല അഥവാ സിറിലിക് ലിപി. ആദ്യത്തെ രണ്ട് അക്ഷരങ്ങളുടെ പഴയ നാമങ്ങളിൽ നിന്ന് അസ്ബുക എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബൾഗേറിയൻ, റഷ്യൻ, ബെലാറസിയൻ, റുസിൻ, മാസിഡോണിയൻ, സെർബിയൻ, യുക്രൈനിയൻ എന്നീ സ്ലാവിക് ഭാഷകളും മൊൾഡോവൻ, കസാഖ്, ഉസ്ബെക്, കിർഗിസ്, താജിക്, തുവാൻ, മംഗോളിയൻ എന്നീ ഇതരഭാഷകളും ഈ എഴുത്തുരീതി ഉപയോഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മിക്ക രാജ്യങ്ങളും ഈ ലിപിയാണ് പിൻതുടരുന്നത്. സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും എല്ലാ അക്ഷരങ്ങൾക്കും ഉപയോഗമില്ല.

സിറിലിക് അക്ഷരമാല
ഇനംഅക്ഷരമാല
ഭാഷ(കൾ)മിക്ക പൗരസ്ത്യ-ദക്ഷിണ സ്ലാവിക് ഭാഷകൾ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ മിക്ക ഭാഷകളും
കാലഘട്ടം940 (ആദ്യ രൂപങ്ങൾ)
മാതൃലിപികൾ
സഹോദര ലിപികൾലാറ്റിൻ അക്ഷരമാല
കോപ്റ്റിക് അക്ഷരമാലാർമേനിയൻ അക്ഷരമാല
ഗ്ലാഗോലിതിക് അക്ഷരമാല
യൂണിക്കോഡ് ശ്രേണിU+0400 to U+04FF
U+0500 to U+052F
U+2DE0 to U+2DFF
U+A640 to U+A69F
ISO 15924Cyrl
Cyrs (Old Church Slavonic variant)
Note: This page may contain IPA phonetic symbols in Unicode.

മിക്ക സംഘടനകളും സിറിലിക് ലിപിക്ക് ഔദ്യോഗികപദവി നൽകിയിട്ടുണ്ട്. 2007 ജനുവരി 1-ന് ബൾഗേറിയ യൂറോപ്യൻ യൂണിയന്റെ ഭാഗമായതോടെ ലാറ്റിൻ, ഗ്രീക്ക് എന്നിവയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ ഔദ്യോഗിക അക്ഷരമാലയായി സിറിലിക് മാറി.

ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിന്റെ കാലത്ത് എ.ഡി. പത്താം നൂറ്റാണ്ടിൽ പ്രീസ്ലാവ് ലിറ്റററി സ്കൂളിൽ വികസിപ്പിച്ചെടുത്ത ആദ്യകാല സിറിലിക് ലിപിയിൽ നിന്നാണ് സിറിലിക് ലിപി വികസിച്ചത്.[1][2] 2011-ൽ ഉദ്ദേശം 25.2 കോടി ആൾക്കാർ യൂറേഷ്യയിൽ ഇത് ഔദ്യോഗിക ലിപിയായി തങ്ങളുടെ ദേശീയഭാഷകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പകുതിപ്പേരും റഷ്യയിലാണ്.[3] ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന എഴുത്തുരീതികളിൽ ഒന്നാണിത്.

ഗ്രീക്ക് അൺസിയൽ ലിപിയിൽ നിന്നാണ് സിറിലിക് ഉത്ഭവിച്ചത്. പഴയ ഗ്ലാഗോലിറ്റിക് ലിപിയിൽ നിന്നും ഓൾഡ് ചർച്ച് സ്ലാവോണിക് ലിപിയിൽ നിന്നും ഗ്രീക്ക് ഭാഷയിലില്ല്ലാത്ത ശബ്ദങ്ങളുടെ അക്ഷരങ്ങൾ സ്വീകരിക്കപ്പെട്ടു. വിശുദ്ധ സിറിൾ, മെഥോഡിയസ് എന്നീ രണ്ട് സഹോദരന്മാരുടെ ബഹുമാനാർത്ഥമാണ് (ഇവരാണ് ഗ്ലാഗോലിറ്റിക് ലിപി സൃഷ്ടിച്ചത്) ഈ ലിപിക്ക് സിറിലിക് എന്ന പേരു നൽകപ്പെട്ടത്.

അക്ഷരമാല

തിരുത്തുക
സിറിലിക് അക്ഷരമാലയിലെ അക്ഷരങ്ങൾ
А
A
Б
Be
В
Ve
Г
Ge
Ґ
Ge upturn
Д
De
Ђ
Dje
Ѓ
Gje
Е
Ye
Ё
Yo
Є
Ye
Ж
Zhe
З
Ze
Ѕ
Dze
И
I
І
Dotted I
Ї
Yi
Й
Short I
Ј
Je
К
Ka
Л
El
Љ
Lje
М
Em
Н
En
Њ
Nje
О
O
П
Pe
Р
Er
С
Es
Т
Te
Ћ
Tshe
Ќ
Kje
У
U
Ў
Short U
Ф
Ef
Х
Kha
Ц
Tse
Ч
Che
Џ
Dzhe
Ш
Sha
Щ
Shcha
Ъ
Hard sign (Yer)
Ы
Yery
Ь
Soft sign (Yeri)
Э
E
Ю
Yu
Я
Ya
സ്ലാവിക്-ഇതര അക്ഷരങ്ങൾ
Ӏ
Palochka
Ә
Cyrillic Schwa
Ғ
Ayn
Ҙ
Dhe
Ҡ
Bashkir Qa
Қ
Qaf
Ң
Ng
Ө
Barred O
Ү
Straight U
Ұ
Straight U
with stroke
Һ
He
പുരാതന അക്ഷരങ്ങൾ
ІА
A iotified
Ѥ
E iotified
Ѧ
Yus small
Ѫ
Yus big
Ѩ
Yus small iotified
Ѭ
Yus big iotified
Ѯ
Ksi
Ѱ
Psi
Ѳ
Fita
Ѵ
Izhitsa
Ѷ
Izhitsa okovy
Ҁ
Koppa
Ѹ
Uk
Ѡ
Omega
Ѿ
Ot
Ѣ
Yat
  1. Southeastern Europe in the Middle Ages, 500-1250, Cambridge Medieval Textbooks, Florin Curta, Cambridge University Press, 2006, ISBN 0521815398, pp. 221-222.
  2. The Orthodox Church in the Byzantine Empire, Oxford History of the Christian Church, J. M. Hussey, Andrew Louth, Oxford University Press, 2010, ISBN 0191614882, p. 100.
  3. Česky. "List of countries by population - Wikipedia, the free encyclopedia". En.wikipedia.org. Retrieved 2012-06-13.

ഗ്രന്ഥസൂചിക

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
Cyrillic alphabet എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=സിറിലിക്_ലിപി&oldid=3773313" എന്ന താളിൽനിന്ന് ശേഖരിച്ചത്