മദ്ധ്യേഷ്യയിലെ ഇറാനിയൻ പാരമ്പര്യമുള്ള പേർഷ്യൻ ഭാഷികളായ ഒരു ജനവിഭാഗമാണ് താജിക്കുകൾ (تاجيک Tājīk; Тоҷик). [14] ഈ ജനതയുടെ പരമ്പരാഗതവാസസ്ഥലം, ഇന്നത്തെ അഫ്ഗാനിസ്താൻ, താജികിസ്താൻ, തെക്കൻ ഉസ്ബെക്കിസ്താൻ എന്നിവയാണ്. താജിക്കുകളിൽ ഒരു ചെറിയ വിഭാഗം ഇന്ന് ഇറാനിലും പാകിസ്താനിലും ജീവിക്കുന്നുണ്ടെങ്കിലും ഇവരിൽ കൂടുതലും അഫ്ഗാനിസ്താനിൽ നിന്നുള്ള അഭയാർത്ഥികളാണ്.[15] ഭാഷയിലും സംസ്കാരത്തിലും ചരിത്രത്തിലും, താജിക്കുകൾ, ഇറാനിലെ പേർഷ്യൻ ഭാഷികളോട് വളരെ സാമീപ്യം പുലർത്തുന്നു. അഫ്ഗാനിസ്താനിലെ മറ്റു ജനവിഭാഗക്കാരെപ്പോലെ ഇവർ നാടോടികളല്ല എന്നതാണ് പ്രധാന പ്രത്യേകത. ഇവരുടെ ഉൽഭവവും, ചരിത്രവും അജ്ഞാതമാണെങ്കിലും പ്രദേശത്തെ പുരാതനപേർഷ്യൻ ജനവിഭാഗമായിരിക്കാം ഇവർ എന്നു കരുതുന്നു. [16] എന്നാൽ ഇറാനിയരുടേയും മംഗോളിയരുടേയും സങ്കരവംശമാണ് താജിക്കുകളുടേത് എന്നും വാദമുണ്ട്.[17]

താജിക്
(تاجیک Тоҷик)
Total population
ഏതാണ്ട് 2 കോടി
Regions with significant populations
 അഫ്ഗാനിസ്താൻ
        (വിവിധ കണക്കുകളനുസരിച്ച്)
6,900,000
7,900,000[1]
[2]
 താജിക്കിസ്ഥാൻ6,000,000[3]
 ഉസ്ബെക്കിസ്ഥാൻ
    (suggestive estimates)
1,400,000
7-9,000,000[4]
[5]
 പാകിസ്താൻ1,220,000[6]
 ഇറാൻ500,000[7]
 റഷ്യ120,000[8]
 ജെർമനി90,000[9]
 ഖത്തർ87,000[അവലംബം ആവശ്യമാണ്]
 യുണൈറ്റഡ് സ്റ്റേറ്റ്സ്52,000[10]
 കിർഗ്ഗിസ്ഥാൻ47,500[11]
 ചൈന41,028
[12]
 കാനഡ15,870
[13]
Languages
പേർഷ്യൻ
ദാരി, താജികി എന്നീ വകഭേദങ്ങൾ
Religion
ഇസ്ലാം - ഭൂരിപക്ഷവും സുന്നികൾ (ഹനഫി, ഷിയ, ഇസ്മായീലി വിഭാഗങ്ങൾ ന്യൂനപക്ഷം)

താജിക് എന്ന് അറിയപ്പെടുകയും കിഴക്കൻ ഇറാനിയൻ ഭാഷകൾ സംസാരിക്കുന്നുവെങ്കിലും ചൈനയിലെ താജിക്കുകൾ പേർഷ്യൻ താജിക്കുകളിൽ നിന്നും വ്യത്യസ്തരാണ്.[18][19]

ചരിത്രം

തിരുത്തുക

താജിക്കുകളെക്കുറിച്ചെന്നു കരുതുന്ന ആദ്യപരാമർശം ബി.സി.ഇ. 128-ൽ അമു ദര്യ തീരങ്ങൾ സന്ദർശിച്ച ചൈനീസ് ദൂതനായിരുന്ന ചാങ് കിയന്റേതാണ്. ബാക്ട്രിയയിൽ വസിച്ചിരുന്ന ജനങ്ങളെക്കുറീച്ചുള്ള ഇദ്ദേഹത്തിന്റെ വിവരണം, താജിക്കുകളുടെ സ്വഭാവസവിശേഷതകളുമായി യോജിച്ചുപോകുന്നു. ബാക്ട്രിയയെ അദ്ദേഹം താ-ഹിയ എന്നാണ് പരാമർശിക്കുന്നത്. സ്ഥിരതാമസക്കാരായ ഇവിടത്തെ ജനങ്ങൾ ചുമരുകളുള്ള പട്ടണങ്ങളിൽ, സ്ഥിരം വീടുകളിലാണ് വസിച്ചിരുന്നത് എന്നും കണിശക്കാരായ കച്ചവടക്കാരായിരുന്നെങ്കിലും ഇവർ യുദ്ധനിപുണരായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[16]

ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന ഉസ്ബെക്കുകൾ, അഫ്ഗാനിസ്താനിലെ ഫാഴ്സി സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഈ സമയം മുതൽക്കേ അഫ്ഗാനിസ്താനിലേയും താജികിസ്താൻ പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു.[20]

അറബിയിലെ താജ് എന്ന പേരിൽ നിന്നാണ് താജിക് എന്ന പേരുവന്നത് എന്ന വാദങ്ങളുണ്ട്. ദക്ഷിണപേർഷ്യയുടെ ഭൂരിഭാഗവും കീഴടക്കിയിരുന്ന അറബികൾക്ക് തദ്ദേശീയരിലുണ്ടായ സങ്കരസന്തതികൾക്ക് നൽകിയിരുന്ന വിളിപ്പേരാണ് താജ് എന്നത്.[16]

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാത്രമാണ് താജിക് എന്ന പേരിൽ ഈ ജനതയെ വിശേഷിപ്പിക്കുന്ന രീതി വ്യാപകമായത്. മദ്ധ്യേഷ്യയിലെ സോവിയറ്റ് ഭരണത്തിന്റെ ഫലമായാണിത്. അതിനു മുൻപ് പരിഹാസരൂപേണയാണ് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നത്.[14] ഫാഴ്സി (പേർഷ്യൻ എന്നർത്ഥം), ഫാർഴ്സിവാൻ (പേർഷ്യൻ ഭാഷക്കാരൻ), ദിഹ്ഗാൻ ( Деҳқон, Dehqon സ്ഥിരതാമസമാക്കിയ കൃഷിക്കാരൻ എന്നർത്ഥം - നാടോടി[൧] എന്നതിനു വിപരീതമായി)[21] തുടങ്ങിയവ താജിക്കുകളുടെ മറ്റു പേരുകളാണ്.

അഫ്ഗാനിസ്താനിൽ

തിരുത്തുക
 
ബുർഹാനുദ്ദീൻ റബ്ബാനി - ഒരു താജിക് വംശജനായ ഇദ്ദേഹം, അഫ്ഗാനിസ്താനിലെ ഒരു പ്രധാനപ്പെട്ട പ്രതിപക്ഷകക്ഷിയായ യുനൈറ്റഡ് നാഷണൽ ഫ്രണ്ടിന്റെ തലവനാണ്.

അഫ്ഗാനിസ്താനിലെ 27% ജനങ്ങൾ‌ താജിക്കുകളാണ്.[1] രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് ഇവർ വസിക്കുന്നത്. അഫ്ഗാനിസ്താനിലെ പുരാതനജനവിഭാഗമാണിവർ.[20] അലക്സാണ്ടറുടെ ആക്രമണകാലത്ത് ഹിന്ദുകുഷ് പ്രദേശത്ത് ജീവിച്ചിരുന്ന ഇന്തോ-ഇറാനിയരുടെ പിൻഗാമികൾ താജിക്കുകളാണെന്ന് കരുതപ്പെടുന്നു. [22]

ആദ്യകാലത്ത് പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ മാത്രമേ താജിക് എന്ന പേരുപയോഗിച്ചിരുന്നുള്ളൂവെങ്കിൽ, ഇപ്പോൾ, അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന പഷ്തൂണുകളല്ലാത്ത എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്.[20] കാബൂളിന് ചുറ്റുമായി, കോഹിസ്താനിലും പഞ്ച്ശീർ തടത്തിലും വടക്കുകിഴക്ക് ഹിന്ദുകുഷിനപ്പുറത്ത്, അമു ദര്യയുടെ മേൽഭാഗത്തുള്ള തടത്തിലും ഇവർ അധിവസിക്കുന്നു. ബാമിയാനിന് ചുറ്റുമായും, ഹെറാത്ത് പ്രവിശ്യയിലും ഇവരുടെ വലിയ കൂട്ടങ്ങളെ കാണാം. പാർസിവാനുകൾ എന്നാണ് അഫ്ഗാനികൾ, താജിക്കുകളെ വിളിക്കുന്ന പേര്. ഇന്നത്തെ താജിക്കുകൾ ശാന്തരായ കൃഷിക്കാരും പ്രവർത്തനനിരതരുമായ ജനങ്ങളാണ്. രാജ്യത്തെ ഭൂരിപക്ഷജനവിഭാഗമായ പഷ്തൂണുകളെ അപേക്ഷിച്ച് ഇവർ ബൗദ്ധികമായി മുന്നിട്ടുനിൽക്കുന്നു.[16]

താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു.[20]

കുറീപ്പുകൾ

തിരുത്തുക
  • ^ മദ്ധ്യേഷ്യയിലെ മിക്കവാറും തദ്ദേശീയവംശജരും നാടോടികളായിരുന്നു
  1. 1.0 1.1 "Afghanistan". The World Factbook. Central Intelligence Agency. May 10, 2010. Archived from the original on 2016-07-09. Retrieved 2010-05-26.
  2. Dupree, L. "Afghānistān: (iv.) ethnocgraphy". In Ehsan Yarshater (ed.). Encyclopædia Iranica (Online Edition ed.). United States: Columbia University. Archived from the original on 2011-08-07. Retrieved December 29, 2007. {{cite encyclopedia}}: |edition= has extra text (help)
  3. "Tajikistan". The World Factbook. Central Intelligence Agency. May 5, 2010. Archived from the original on 2007-06-12. Retrieved 2010-05-26.
  4. "Uzbekistan". The World Factbook. Central Intelligence Agency. May 6, 2010. Archived from the original on 2019-01-05. Retrieved 2010-05-26.
  5. Richard Foltz, "The Tajiks of Uzbekistan", Central Asian Survey, 15(2), 213-216 (1996).
  6. There are 1,000,000 Persian-speakers native to Pakistan and 220,000 Tajik war-refugees from Afghanistan remain in Pakistan. Ethnologue.com's entry for Languages of Pakistan. Census of Afghans in Pakistan.
  7. UN Refugee Agency: about 50% of the total number of Afghan refugees in Iran in 2006 (920,000)
  8. "2002 Russian census". Archived from the original on 2020-05-16. Retrieved 2010-09-10.
  9. GTZ: Migration and development – Afghans in Germany Archived 2007-09-27 at the Wayback Machine.: estimate for Tajiks based on total of 100,000 Afghans in Germany.
  10. This figure only includes Tajiks from Afghanistan. The population of people from Afghanistan the United States is estimated as 80,414 (2005). United States Census Bureau. "US demographic census". Archived from the original on 2020-02-12. Retrieved 2008-01-23. Of this number, approximately 65% are Tajiks according to a group of American researchers (Barbara Robson, Juliene Lipson, Farid Younos, Mariam Mehdi). Robson, Barbara and Lipson, Juliene (2002) "Chapter 5(B)- The People: The Tajiks and Other Dari-Speaking Groups" Archived 2010-01-27 at the Wayback Machine. The Afghans – their history and culture Cultural Orientation Resource Center, Center for Applied Linguistics, Washington, D.C., OCLC 56081073.
  11. "Ethnic composition of the population in Kyrgyzstan 1999-2007" (PDF). Archived from the original (PDF) on 2013-11-13. Retrieved 2010-09-09.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-21. Retrieved 2010-09-09.
  13. This figure only includes Tajiks from Afghanistan. The population of people with descent from Afghanistan in Canada is 48,090 according to Canada's 2006 Census.. Tajiks make up an estimated 33% of the population of Afghanistan. The Tajik population in Canada is estimated form these two figures. Ethnic origins, 2006 counts, for Canada Archived 2019-01-06 at the Wayback Machine..
  14. 14.0 14.1 C.E. Bosworth, B.G. Fragner (1999). "TĀDJĪK". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.
  15. Afghan refugees in Iran and Pakistan
  16. 16.0 16.1 16.2 16.3 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter I - The Afghans and other races of the Hindukush". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 54-55. {{cite book}}: Cite has empty unknown parameter: |coauthors= (help)
  17. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 26. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  18. Arlund, Pamela S. (2006). An Acoustic, Historical, And Developmental Analysis Of Sarikol Tajik Diphthongs. Ph.D Dissertation. The University of Texas at Arlington. p. 191. Archived from the original on 2013-12-10. {{cite book}}: Cite has empty unknown parameter: |coauthors= (help)
  19. Felmy, Sabine (1996). The voice of the nightingale: a personal account of the Wakhi culture in Hunza. Karachi: Oxford University Press. p. 4. ISBN 0195775996.
  20. 20.0 20.1 20.2 20.3 Vogelsang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 30–36. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  21. M. Longworth Dames, G. Morgenstierne, and R. Ghirshman (1999). "AFGHĀNISTĀN". Encyclopaedia of Islam (CD-ROM Edition v. 1.0 ed.). Leiden, The Netherlands: Koninklijke Brill NV.{{cite encyclopedia}}: CS1 maint: multiple names: authors list (link)
  22. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 19. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=താജിക്&oldid=4022854" എന്ന താളിൽനിന്ന് ശേഖരിച്ചത്