പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷത്തിലെ ഒരു കാലമാണ് സാധാരണ കാലം അഥവാ 'ആണ്ടുവട്ടം.ലത്തീനിൽ [1]Tempus Per Annum (Time through the Year) എന്നത് മലയാളീകരിച്ചാണ് ആണ്ടുവട്ടം എന്ന് പറയുന്നത്. [2] യേശുവിന്റെ ജ്ഞാനസ്നാനതിരുനാളിന് തൊട്ടടുത്ത ദിവസം മുതൽ വിഭൂതി ബുധന് തൊട്ടു മുൻപുള്ള ദിവസം വരെയും,പെന്തക്കോസ്താ തിരുനാളിന് തൊട്ടടുത്ത ദിവസം മുതൽ ആഗമനകാലം ഒന്നാം ഞായറിന് തൊട്ടുമുൻപുള്ള ദിവസം വരെയുമാണ് സാധാരണ കാലം.

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
സീറോ മലബാർ റീത്ത്

സാധാരണ കാലം ആദ്യപാദംതിരുത്തുക

യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് തൊട്ടടുത്ത ദിവസം മുതലാണ് ആണ്ടുവട്ടത്തിലെ ആദ്യ പാദം ആരംഭിക്കുന്നത്. [3] സാധാരണ ഗതിയിൽ എപ്പിഫനി (പ്രത്യക്ഷീകരണ തിരുനാൾ) കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് യേശുവിന്റെ ജ്ഞാനസ്നാനതിരുനാൾ ആഘോഷിക്കുന്നത്. തൊട്ടടുത്ത തിങ്കളാഴ്ച മുതൽ ആണ്ടുവട്ടത്തിലെ ആദ്യ പാദം ആരംഭിക്കും. [4]അമേരിക്കയിലെ ചില കത്തോലിക്കാ രൂപതകളിൽ എപ്പിഫനി ആഘോഷിക്കുന്ന ഞായറാഴ്ച ജനുവരി 7ഓ 8 ഓ തീയതികളിൽ ആണെങ്കിൽ അതിനടുത്തു വരുന്ന തിങ്കളാഴ്ച (ജനുവരി 8 അല്ലെങ്കിൽ ജനുവരി 9) യേശുവിന്റെ ജ്ഞാനസ്നാനതിരുനാളായി ആഘോഷിക്കും. അങ്ങനെവരുമ്പോൾ ജനുവരി 9 നോ 10 നോ ആണ് ആണ്ടുവട്ടത്തിലെ ആദ്യ പാദം ആരംഭിക്കുന്നത്. രണ്ടു സാഹചര്യത്തിലും തുടർന്ന് വരുന്ന ഞായറാഴ്ച ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ ആയിരിക്കും. തപസ്സ് കാലം ആരംഭിക്കുന്ന വിഭൂതി ബുധന് തൊട്ടു മുൻപുള്ള ദിവസമാണ് ആണ്ടുവട്ടം ആദ്യപാദം അവസാനിക്കുന്നത്.

[5]ചില പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾ ഈ കാലയളവ്‌ എപ്പിഫനി കാലമായിട്ടാണ് ആചരിക്കുന്നത്. എപ്പിഫനി (ജനുവരി 6)ക്ക് തൊട്ടടുത്ത ദിവസം മുതൽ വിഭൂതി ബുധന് തൊട്ടു മുൻപുള്ള ദിവസം വരെയാണ് എപ്പിഫനി കാലമായി ഇവർ ആചരിക്കുന്നത്. റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം അനുസരിച്ച് എപ്പിഫനി സീസൺ ഇല്ല. [6]ഇംഗ്ലണ്ടിലെ സഭ 2000-ൽ പൊതു ആരാധനാ കലണ്ടർ സ്വീകരിച്ചതോട് കൂടി എപ്പിഫനിക്ക് മുൻപുള്ള ദിവസത്തെ സായാഹ്ന പ്രാർത്ഥന മുതൽ ഫെബ്രുവരി മാസം ആദ്യ ആഴ്ചയിൽ വരുന്ന സമർപ്പണതിരുനാളിന് മുൻപുള്ള ദിവസത്തെ സായാഹ്ന പ്രാർത്ഥന വരെ എപ്പിഫനിക്കാലമായി ആചരിക്കുന്നു. അതിനുശേഷമാണ് ആണ്ടുവട്ടം ആദ്യപാദം ആരംഭിക്കുന്നത്.

സാധാരണ കാലം രണ്ടാം പാദംതിരുത്തുക

പെന്തക്കോസ്താ തിരുനാളിന് ശേഷം വരുന്ന തിങ്കളാഴ്ച മുതലാണ്‌ സാധാരണ കാലം (ആണ്ടുവട്ടം) രണ്ടാം പാദം ആരംഭിക്കുന്നത്. പൂർണ്ണമായോ ഭാഗീകഗമായോ [7]33 മുതൽ 34 വരെ ആഴ്ചകളാണ് സാധരണ കാലത്തിൽ വരുന്നത്. മിക്കവർഷങ്ങളിലും 33 ആഴ്ചകളാണ് വരുന്നത്. അതുകൊണ്ട് പെന്തക്കോസ്ത ഞായറിന് ശേഷം വരുന്ന ഒരു വാരം ഒഴിവാക്കിയാണ് രണ്ടാം പാദം ആരംഭിക്കുന്നത്.[8]ഉദാഹരണമായി 2013 ലെ ആദ്യപാദം അവസാനിക്കുന്നത് ആണ്ടുവട്ടത്തിലെ അഞ്ചാം വാരത്തിലാണ്. എന്നാൽ പെന്തക്കോസ്തയ്ക്ക് ശേഷം വരുന്ന രണ്ടാം പാദം ആരംഭിക്കുന്നത് എഴാം വാരത്തിലും.

ആഗമനകാലം ഒന്നാം ഞായറിന് തൊട്ടുമുൻപുള്ള ശനിയാഴ്ചയാണ് സാധാരണ കാലം അവസാനിക്കുന്നത്. [9]റോമൻ കത്തോലിക്കാ സഭ സാധാരണ കാലം (ആണ്ടുവട്ടം) അവസാന ഞായർ ക്രിസ്തുവിന്റെ രാജത്വ തിരുനാളായി ആഘോഷിക്കുന്നു. [10] പ്രൊട്ടസ്റ്റന്റ് സഭാവിഭാഗമായ മെത്തഡിസ്റ്റുകൾ പെന്തക്കോസ്താ തിരുനാളിന് ശേഷം വരുന്ന സാധാരണ കാലത്തിന്റെ രണ്ടാം പകുതി രാജത്വകാലമായി ആചരിക്കുന്നു. റോമൻ കത്തോലിക്കാ സഭയെ പോലെ ആഗമനകാലത്തിനു മുൻപ് വരുന്ന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാളായി ആഘോഷിക്കുന്നു.

ആരാധനക്രമ നിറംതിരുത്തുക

പ്രധാന ലേഖനം: ആരാധനക്രമ നിറങ്ങൾ

[11]പച്ചയാണ് സാധാരണ കാലത്തിലെ ആരാധനക്രമനിറം. അൾത്താര വിരികൾ, അൾത്താരയിൽ വെക്കുന്ന വിളക്കുകളുടെ ഗ്ലാസ്, വാതിൽ വിരികൾ, സക്രാരി വിരികൾ, കാർമ്മികൻ ധരിക്കുന്ന മേൽവസ്ത്രങ്ങൾ തുടങ്ങിയവ പച്ച നിറത്തിൽ ഉള്ളതായിരിക്കും.

[12]സാധാരണ കാലത്തെ പ്രധാന തിരുനാളുകൾതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാധാരണ_കാലം&oldid=2286393" എന്ന താളിൽനിന്ന് ശേഖരിച്ചത്