ക്രിസ്തുരാജന്റെ തിരുനാൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2011 നവംബർ) |
രാജസ്ഥാനത്തിന്റെ മേന്മ നഷ്ടപ്പെട്ടുകൊണ്ടാണിരിക്കുന്നതെങ്കിലും രാജത്വം ഇന്നും പരമാധികാരത്തിന്റെ പ്രതീകമാണ് .വിശുദ്ധ വത്സരമായി ആചരിച്ച 1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചു. എങ്കിലും 1969-ലെ കലണ്ടർ പരിഷ്കാരത്തിനു ശേഷം ആരാധനാമുറപ്പഞ്ചാംഗത്തിലെ (Liturgical year) അവസാന ഞായറാഴ്ചയാണ് ഇത് ആചരിക്കപ്പെടുന്നത്. അതനുസരിച്ച് നവംബർ 20-നും 26-നും ഇടക്കുള്ള ഒരു ഞായറാഴ്ചയാണ് ഇപ്പോൾ ഇതിന്റെ ആചരണം.</ref>
ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കാനാണ് ഈ തിരുനാൾ മാർപ്പാപ്പ സ്ഥാപിച്ചത് .1925-ൽ ക്രിസ്തുവിനെ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ രാജാവായി പ്രഖ്യാപിച്ചു .
ബൈബിളിലൂടെ
തിരുത്തുകക്രിസ്തുവിന്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ ചിലയിടങ്ങളിൽ കാണാം .
- ഗബ്രിയേൽദൂതൻ മംഗളവാർത്ത അരുളിയപ്പോൾ പറഞ്ഞു: യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും .അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല (ലൂക്ക 1:33).
- പീലാത്തോസ് ചോദിച്ചു: അപ്പോൾ നീ രാജാവാണ് അല്ലേ?, യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു ഞാൻ രാജാവാണെന്ന് (യോഹ 18:37)