പെന്തിക്കൊസ്തി

(പെന്തക്കോസ്താ തിരുനാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം അപ്പോസ്തോലന്മാരിലും മറ്റ് ശിഷ്യരിലും പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായ പുതിയനിയമ സംഭവത്തെ അനുസ്മരിക്കുന്ന ക്രിസ്ത്യൻ വിശേഷദിനമാണ് പെന്തിക്കൊസ്തി (Pentecost). പെന്തെക്കൊസ്തെ (Greek: Πεντηκοστή , Pentēkostē) എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം അൻപതാം ദിനം എന്നാണ്. ഈസ്റ്റർ ഞായറാഴ്ചക്കു ശേഷം അൻപതാം ദിവസം പെന്തിക്കൊസ്തി ആഘോഷിക്കപ്പെടുന്നു.

പെന്തിക്കൊസ്തി
ആചരിക്കുന്നത്കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പ്രൊട്ടസ്‌റ്റന്റ് സഭകൾ
തരംക്രിസ്ത്യൻ
പ്രാധാന്യംഅപ്പോസ്തോലന്മാരിലും മറ്റ് ക്രിസ്തുശിഷ്യരിലും ആദ്യമായി പരിശുദ്ധാത്മാവിന്റെ ആവാസമുണ്ടായതിന്റെ അനുസ്മരണം.
അനുഷ്ഠാനങ്ങൾപ്രാർത്ഥന, ജാഗരണങ്ങൾ, ഉപവാസം, നൊവേനകൾ, ധ്യാനം, കുർബ്ബാന, ലുത്തിനിയ
തിയ്യതിEaster + 49 days
2024-ലെ തിയ്യതിdate missing (please add)

പഴയനിയമ പശ്ചാത്തലം

തിരുത്തുക

യഹൂദരുടെ വിളവെടുപ്പ് ഉത്സവമായ ഷാവൂത്ത്‌ പെരുന്നാൾ ഗ്രീക്കിൽ പെന്തിക്കൊസ്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പെസഹായ്ക്കു അൻപതാം ദിവസം (49 ദിവസങ്ങൾ അഥവാ ഏഴ് ആഴ്ചകൾക്ക് ശേഷം) ആഘോഷിച്ചിരുന്നതിനാലാണ് അൻപതാം ദിനം എന്നർത്ഥമുള്ള പെന്തിക്കൊസ്തി എന്ന പേരു കൂടി ഷാവൂത്തിന് സിദ്ധിച്ചത്. സീനായി മലയിൽ വെച്ച് ദൈവം ന്യായപ്രമാണം നൽകിയതിന്റെ വാർഷിക അനുസ്മരണമായി യെഹൂദർ ഈ പെരുന്നാൾ ആചരിച്ചു വരുന്നു.

ക്രിസ്തുമതത്തിൽ

തിരുത്തുക

ക്രിസ്തുമതത്തിൽ പെന്തിക്കൊസ്തിയുടെ പ്രാധാന്യം പുതിയ നിയമത്തിലെ അപ്പൊസ്തലന്മാരുടെ പ്രവൃത്തികളിലെ രണ്ടാം അദ്ധ്യായത്തിലെ വിവരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പെന്തക്കൊസ്തി(ഷാവൂത്ത്) നാളിൽ ഒരു മുറിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നതായ ക്രിസ്തുശിഷ്യരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ചതായി ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്നു:

ഗലീലക്കാരായ ക്രിസ്തുശിഷ്യർ വിവിധ ഭാഷകളിൽ സംസാരിക്കുന്നതു കേട്ട് സ്തബ്ദരായ ജനങ്ങളോട് ഇതു യോവേലിന്റെ പ്രവചന പൂർത്തീകരണമാണെന്നു പത്രോസ് വിശദീകരിക്കുന്നതും തുടർന്ന് മൂവായിരത്തോളം പേർ സ്നാനം എറ്റു ശിഷ്യസമൂഹത്തോടു ചേർന്നതായും നടപടി പുസ്തകത്തിൽ വിവരിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പെന്തിക്കൊസ്തി&oldid=3976826" എന്ന താളിൽനിന്ന് ശേഖരിച്ചത്