മുറിഡേ കുടുംബത്തിലെ ഒരു എലിയാണ് സഹ്യാദ്രി കാട്ടെലി[2] (Sahyadris forest rat); (ശാസ്ത്രീയനാമം: Rattus satarae).

സഹ്യാദ്രി കാട്ടെലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Superorder:
Order:
Suborder:
Superfamily:
Family:
Subfamily:
Genus:
Species:
R.  satarae
Binomial name
Rattus satarae
Hinton, 1918

പശ്ചിമഘട്ടതദ്ദേശവാസിയായ ഈ എലി അവിടെത്തന്നെ മൂന്ന് ഇടങ്ങളിലായി വേർതിരിഞ്ഞുകിടക്കുന്നു.മഹാരാഷ്ട്രയിലെ സതാറ, തമിഴ്‌നാട്ടിലെ നീലഗിരി, കർണ്ണാടകയിലെ കുടക് എന്നിവിടങ്ങൾ ആണവ.[1]

വംശനാശഭീതി

തിരുത്തുക

2000 ചതുരശ്രകിലോമീറ്ററിൽ കുറഞ്ഞ പ്രദേശത്തുമാത്രമേ ഇവയുള്ളൂ എന്നതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്ക്. തുണ്ഡവൽക്കരിക്കപ്പെട്ട ഈ പ്രദേശം തന്നെ ചെറിയ പരിസ്ഥിതിമാറ്റങ്ങളെപ്പോലും മറികടക്കാൻ ശേഷിയില്ലാത്തവയുമാണ്. ആവാസവ്യവസ്ഥയുടെ ഗുണം കുറഞ്ഞതും മുതിർന്ന ആണെലികളുടെ എണ്ണത്തിലുള്ള കുറവും ഇവയ്ക്ക് ഭീഷണിയാണ്. പരിസ്ഥിതിമാറ്റം അതിവേഗം ബാധിക്കുന്ന ഇനവും ആണ് ഈ എലികൾ. അധിനിവേശസസ്യങ്ങളും, കാടു തോട്ടമാക്കി മാറ്റുന്നതും, മരം മുറിക്കുന്നതുമൊക്കെ ഇവ നേരിടുന്ന പ്രശ്നങ്ങളാണ്.[1]

അവാസവ്യവസ്ഥ

തിരുത്തുക

ഉത്തരപശ്ചിമഘട്ടത്തിലെ 700 മീറ്ററിനും 1200 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതകാടുകളിലും മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. മരങ്ങളുടെ മധ്യത്തിലോ മുകളിലോ ഉയർന്ന ഇറങ്ങളിലോ മാത്രമേ ഇവ താമസിക്കാറുള്ളൂ. വല്ലപ്പോഴും മാത്രം താഴെയിറങ്ങുന്ന ഇവയുടെ ഭക്ഷണം പഴങ്ങളും പ്രാണികളും ആണ്.[1][3]

നല്ല നീളമുള്ള വാലുള്ള ഇവ കാഴ്ചയ്ക്കുള്ള സാമ്യം മൂലം ആദ്യം കറുത്ത എലിയുടെ(Rattus rattus) ഒരു ഉപസ്പീഷി ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഡി എൻ എ പഠനങ്ങളിൽ നിന്നും അവ വ്യത്യസ്തസ്പീഷിസുകളാണെന്നും ഒരേയിടത്ത് ജീവിക്കുന്നുണ്ടായിട്ടും തമ്മിൽ കലർപ്പുണ്ടാകുന്നില്ലെന്നും കണ്ടെത്തി. ഒരേ ആവാസവ്യവസ്ഥയിൽ വസിക്കുന്നതുകൊണ്ടുള്ള സാമ്യം മാത്രമാണ് ഇവയ്ക്കു തമ്മിൽ എന്നാണു വിലയിരുത്തപ്പെടുന്നത്.[4]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 Molur, S.; Nameer, P.O. (2008). "Rattus satarae". IUCN 2013. IUCN Red List of Threatened Species Version 2013.1. Retrieved 3 July 2013. {{cite web}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Musser, GG; Carleton, MD (2005). Superfamily Muroidea. In Wilson, DE & Reeder, DM (eds.). Mammal Species of the World. 3rd ed. JHU Press. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. Pagès, Marie; et al. (2011). "Morphological, chromosomal, and genic differences between sympatric Rattus rattus and Rattus satarae in South India". Journal of Mammalogy. 92 (3): 659–670. doi:10.1644/10-MAMM-A-033.1.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സഹ്യാദ്രി_കാട്ടെലി&oldid=3775201" എന്ന താളിൽനിന്ന് ശേഖരിച്ചത്