സഹോദരി (വനിതാ മാസിക)
കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള വനിതാ മാസികയാണ് സഹോദരി. 1925 ജനുവരിയിലായിരുന്നു മാസികയുടെ തുടക്കം. വീട്ടമ്മമാരെ ലോകവാർത്തകളും പുസ്തകനിരൂപണങ്ങളുംസാഹിത്യകൃതികളുെം മറ്റും അറിയിക്കാൻ ശ്രമിച്ച പ്രധാനപ്പെട്ട ഒരു മാസികയാണിത്.[1] മാസികക്ക് അധികകാലം ആയുസുണ്ടായില്ല എന്ന് ജി. പ്രിയദർശനൻ മാസികാ പഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു. [2]1
"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം."
ഇതായിരുന്നു ഈ മഹിളാമാസികയുടെ മുദ്രാവാക്യം. സാമൂഹ്യ പ്രവർത്തകയായിരുന്ന പി.ആർ. മന്ദാകിനിയായിരുന്നു പ്രസാധിക.ഭർത്താവ് പി.ആർ. നാരായണനായിരുന്നു സഹോദരി മാസികയുടെ മാനേജർ. രണ്ടു രൂപയായിരുന്നു വാർഷിക വരി. കൊല്ലത്തെ ആശ്രാമത്തു നിന്നുമായിരുന്നു പ്രസിദ്ധീകരണം. അച്ചടി കൊല്ലം വി.വി. പ്രസ്സിലും.
944 ൽ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിലെ ഏതാനും ലക്കങ്ങൾ ഗ്രന്ഥപ്പുര വെബ്സൈറ്റിൽ കാണുന്നുണ്ട്. അതിന്റെ പ്രസാധകനും പി.ആർ. നാരായണൻ തന്നെ . അച്ചടി കൊല്ലത്തെ ശ്രീരാമ വിലാസം പ്രസിൽ നിന്നാണ്. പിന്നീട് കൗമുദിയിൽ പത്ര പ്രവർത്തകനായ കെ. കാർത്തികേയൻ എം.എ ആയിരുന്നു പത്രാധിപർ.
പ്രസാധക ലക്ഷ്യം
തിരുത്തുകസാഹിത്യ വാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഗൃഹസ്ഥകളായവരെ ലോക കാര്യങ്ങൾ അറിയിച്ച് വിവേകികളും വിജ്ഞാനികളുമാക്കുക തുടങ്ങിയവയായിരുന്നു സഹോദരിയുടെ പ്രസാധക ലക്ഷ്യം.
പ്രധാന എഴുത്തുകാർ
തിരുത്തുകവള്ളത്തോൾ, പള്ളത്തു രാമൻ, കെ. അയ്യപ്പൻ, ഉള്ളൂർ, തോട്ടയ്ക്കാട്ടു മാധവിയമ്മ, മുതുകുളം പാർവ്വതിയമ്മ, മേരി ജോൺ, കുമാരനാശാന്റെ ഒരു മംഗളാശംസ എന്ന കവിത സഹോദരിയിലാണ് അടിച്ചു വന്നത്.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.keralawomen.gov.in/index.php/ml/vanaitaamaasaikakalautae-tautakakam
- ↑ ജി. പ്രിയദർശൻ (1974). മാസികാപഠനങ്ങൾ (1 ed.). കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ (published 1 June 1974). pp. 178–188.