കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരിലൊരാളാണ് ജി. പ്രിയദർശനൻ (ജനനം : 23 ജനുവരി 1937).

ജി. പ്രിയദർശനൻ
G priyadarsan.JPG
ജനനം1937 ജനുവരി 23
ദേശീയത ഇന്ത്യ
തൊഴിൽമാധ്യമ പ്രവർത്തകൻ

ജീവിതരേഖതിരുത്തുക

വർക്കല നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ്. സ്കൂളിൽ അധ്യാപകനായിരുന്നു. വോളന്ററി റിട്ടയർമെന്റ് വാങ്ങി മനോരമയിൽ ജീവനക്കാരനായി. 1992 മുതൽ 1995 വരെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. 'യോഗനാദം' മാസികയുടെ ആദ്യത്തെ നാലുവർഷം എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയിൽ 'പഴമയിൽനിന്ന്' എന്ന പരമ്പര പ്രസിദ്ധീകരിച്ചുവരുന്നു. 2019 ഡിസംബർ 31 ന് മലയാള മനോരമയിൽ നിന്ന് റിസർച്ച് ലൈബ്രറി അസിസ്റ്റന്റായി വിരമിച്ചു.

കൃതികൾതിരുത്തുക

  • `ശ്രീനാരായണഗുരു സുവർണരേഖകൾ'
  • `കുമാരനാശാന്റെ മുഖപ്രസംഗങ്ങൾ'
  • `ആശാന്റെ അറിയപ്പെടാത്ത മുഖങ്ങൾ'
  • `പ്രജാസഭാ പ്രസംഗങ്ങൾ'
  • `മൺമറഞ്ഞ മാസികാ പഠനങ്ങൾ'
  • പഴമയിൽനിന്ന്
  • ‘ഭാഷാപോഷിണി സഭ: ചരിത്ര പഠനം’,
  • ‘കേരള സാഹിത്യ നവോത്ഥാനം’

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം 2013[1]
  • കേരള പ്രസ് അക്കാദമിയുടെ മുതിർന്ന പത്രപ്രവർത്തകർക്കുള്ള ആദരവ്[2]

അവലംബംതിരുത്തുക

  1. "എം.പി വീരേന്ദ്രകുമാറിനും സക്കറിയക്കും സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം 11 Oct 2013". മാതൃഭൂമി. 2013 ഒക്ടോബർ 12. Archived from the original on 2013-10-11. ശേഖരിച്ചത് 2013 ഒക്ടോബർ 13. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. പ്രസ്സ് അക്കാദമി ഡോട്ട് ഓർഗ്-മുതിർന്ന പത്രപ്രവർത്തകർക്ക് പ്രസ്സ് അക്കാദമിയുടെ ആദരം
"https://ml.wikipedia.org/w/index.php?title=ജി._പ്രിയദർശനൻ&oldid=3783243" എന്ന താളിൽനിന്ന് ശേഖരിച്ചത്