സഹായത്തിന്റെ സംവാദം:കീഴ്‌വഴക്കം

‘ലിപ്യന്തരീകരണ‘ത്തേക്കാൾ കുറച്ചുകൂടി എളുപ്പവും നല്ലതും ‘ലിപിമാറ്റ‘മല്ലേ.. സിബു 18:28, 16 ജനുവരി 2006 (UTC)Reply

നാമം ചുരുക്കുമ്പോൾ

തിരുത്തുക

എന്റെ അഭിപ്രായമാണു്, അതു കൊണ്ടു തന്നെ തള്ളിക്കളയാൻ പ്രാപ്തവുമാണു്.

എസ് കെ പൊറ്റെക്കാട്ട് : അഭികാമ്യം

ഇനി തീരുമാനം മറിച്ചാണെങ്കിൽ, പിന്തുടരാനും മടിയില്ല.

കെവി 08:17, 23 ഫെബ്രുവരി 2006 (UTC)Reply

ഉപഭൊക്താക്കൾ : ലേഖകർ

തിരുത്തുക

"വിക്കിപീഡിയയിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് " എന്ന വരിയിൽ ഒരു പ്രശ്നമില്ലേ? റെജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപഭൊക്താക്കളോ അതോ ലേഖകരോ?

സച്ചു 08:17, 23 ഫെബ്രുവരി 2006 (UTC)Reply

അക്കങ്ങൾ

തിരുത്തുക

അക്കങ്ങൾ എഴുതുന്നതിന്‌ എന്തെങ്കിലും കീഴ്‌വഴക്കമുണ്ടോ? ഉദാഹരണത്തിന്‌ ൨൦൦൪-ലെ ഏതൻ‌സ് ഒളിംപിക്സ് എന്ന താളിൽ തലക്കെട്ടിൽ മലയാളം അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു; എന്നാൽ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌ അറബി അക്കങ്ങളാണ്‌. --Manojb 08:12, 20 ജൂലൈ 2006 (UTC)Reply

അക്കങ്ങൾ ++

തിരുത്തുക

അക്കങ്ങൾ 1, 2 എന്നിങ്ങനെ എഴുതുന്നതല്ലേ അഭികാമ്യം? ഭൂരിപക്ഷം മലയാളികളും ഉപയോഗിക്കാത്ത (വായിക്കാൻ പോലും അറിയാത്ത) മലയാളം അക്കങ്ങൾക്ക് ചരിത്ര പ്രാധാന്യമല്ലേ ഉള്ളൂ?

ചിത്രങ്ങളുടെ ന്യായമായ ഉപയോഗം: സംശയങ്ങൾ

തിരുത്തുക

ന്യായമായ ഉപയോഗം (fair use) എന്നതിന് ഒരു template ഉണ്ടെങ്കിൽ നന്നായിരുന്നു. ഉദാ: http://en.wikipedia.org/wiki/Image:Dennis_Ritchie.jpg. ജോൺ അബ്രഹാമിന്റെ പേജിലുള്ള ചിത്രം ന്യായമായ ഉപയോഗത്തിൽ പെടുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തിൽ creative common license-ൽ ഒക്കെ ചിത്രങ്ങൾ ദുർലഭമായതിനാൽ source, link, fair use statement എന്നിവ കൊടുത്തുകൊണ്ട് ഇംഗ്ലീഷ് വിക്കിപ്പീഡിയക്കു സമാനമായി ചിത്രങ്ങൾ “കടപ്പാട്” എന്ന clause-നുള്ളിൽ പ്രസിദ്ധീകരിക്കാമോ? വഴികാട്ടുമല്ലോ. -- സുധീർ കൃഷ്ണൻ (Sudhir Krishnan)

Fair use എന്നതു്‌ ഒരു അമേരിക്കൻ പ്രയോഗമാണ്‌. ഇന്ത്യൻ നിയമത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകൾ "fair dealing" എന്നാണ്‌. ഇതിൽ ഉൾപ്പെടുന്ന പ്രവൃത്തികൾ (ഇവിടെ പ്രസക്തമായവ)
  • ഗവേഷണവും സ്വകാര്യ പഠനവും
  • നിരൂപണം
വിക്കിപീഡിയയിൽ നമ്മൾ ചെയ്യുന്നതു്‌ ഇവയിൽ പെടുമോയെന്നു്‌ പറയാനുള്ള നിയമപരിജ്ഞാനം എനിക്കില്ല.
മലയാളം വിക്കിപീഡിയയിൽ ഇന്ത്യൻ നിയമമാണോ അമേരിക്കൻ നിയമമാണോ (അതോ രണ്ടുമോ) പ്രസക്തം എന്നതു്‌ വേറൊരു ചോദ്യം.
ഇന്ത്യൻ കോപ്പിറൈറ്റ്‌ നിയമം ഇവിടെ കാണാം: [1]. 52-ആം വകുപ്പാണു്‌ പ്രസക്തമായ വകുപ്പു്‌.
Fair dealing-നെപറ്റിയുള്ള ഒരു ലേഖനം: [2]
മനോജ്ബി 18:18, 24 ജൂലൈ 2006 (UTC)Reply

ചുരുക്കെഴുത്തുകൾ

തിരുത്തുക

ചുരുക്കെഴുത്തുകളുടെ ഏകീകരണത്തിനു ഒരു വ്യക്തമായ കീഴ്‌വഴക്കത്തിനുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. പല താളുകളും പല മാനദണ്ഡങ്ങൾ സ്വീകരിച്ചിരിക്കുന്നു. ചുരുക്കെഴുത്തിനു കുത്തിനു ശേഷം ഒരു സ്പേസ് എന്ന് സാമാന്യ രീതിയാണ് അഭികാമ്യം(ഉദാ: ഒ. എൻ. വി. കുറുപ്പ്) എന്നെനിക്കു തോന്നുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിയിക്കുക--പ്രവീൺ:സംവാദം 09:59, 27 ഓഗസ്റ്റ്‌ 2006 (UTC)

  • ചുരുക്കെഴുത്തുകളിൽ സാധാരണ സ്വീകരിക്കുന്നത് ഈ ശൈലി അല്ല എന്നു തോന്നുന്നു പ്രവീൺ. ഒ.എൻ.വി. കുറുപ്പ് -അതായത് പൂർണനാമത്തിനു തൊട്ടുമുൻ‌പുള്ള ചുരുക്കെഴുത്തിനു മാത്രം സ്പേസ് നൽകുക. ഉദാ: പി.ജെ. ജോസഫ്, പി.ടി. ഉഷ, എന്നിങ്ങനെ. മലയാളം അച്ചടിയിലും പൊതുവേ ഈ രീതിയാണു പിന്തുടരുന്നത്. കൂടുതൽ ചർച്ച ചെയ്ത ശേഷം തീരുമാനത്തിലെത്താം. ഏതായാലും കുറച്ചു നാളത്തേക്കെങ്കിലും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ റിഡിറക്ടൂകളെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ.
മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)05:18, 28 ഓഗസ്റ്റ്‌ 2006 (UTC)

ചുരുക്കെഴുത്തിനെക്കുറിച്ച ഞാൻ പഠീച്ചത് ഇവിടെ എഴുതാം. പേർ ഇനിയും ഉണ്ട്, ഇത് ചുരുക്കമാണ് എന്ന കാണിക്കാനാണ് (.) കൊടു--ചള്ളിയാൻ 18:23, 28 ഏപ്രിൽ 2007 (UTC)ക്കുന്നത്. അതായത് തൂടരും എന്നർത്ഥത്തിൽ. അതിനുശേഷം സ്പേസ് വേണ്ട. എന്നാൽ പേർ പൂർണ്ണ രൂപത്തിൽ എഴുതുകയാണെങ്കിൽ ഇടാക്ക് സ്പേസ് വേണം. സി.ബീ.ഐ. എന്ന് അല്ലെങ്കിൽ സെണ്ട്രൽ ബ്യൂറോ ഒഫ് ഇനർട്ട്സ് എന്നും എഴൂതണം. ഇപ്പോഴത്തെ രീതി ശരീയാണ് എന്ന് വിശ്വസിക്കുന്നു. --ചള്ളിയാൻ 18:23, 28 ഏപ്രിൽ 2007 (UTC)Reply

1. മേൽപ്പറഞ്ഞ സം‌വാദത്തിൽ ഞാൻ സൂചിപ്പിച്ച പോലെ, പാശ്ചാത്യർ വ്യക്തികളുടെ പേരുകളിൽ കുത്തിട്ട ചുരുക്കെഴുത്തും അല്ലാത്ത വാക്കുകളിൽ കുത്തില്ലാത്ത രൂപവും ഉപയോഗിക്കുന്നു എന്ന വസ്തുത (അനേകമനേകം ഉദാഹരണങ്ങൾ) - എന്റെ അറിവാണ്‌, ഭിന്നാഭിപ്രായമുള്ളവർ രേഖപ്പെടുത്തുക.

2. കീഴ്വഴക്കങ്ങളും ശൈലികളും എന്തുതന്നെയായാലും ചിത്രത്തിന്റെ ഔദ്യോഗികനാമത്തിനെ മാനിക്കേണ്ട ചുമതല. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഇതൊന്നും അറിയില്ലെങ്കിൽപ്പോലും അവരുടെ ചിത്രത്തിന്റെ പേര് അവരുടെ അവകാശമല്ലേ?

ഇവിടെയുള്ള ലേഖകർ ദയവായി ഈ സം‌വാദത്തിൽ പങ്കെടുത്ത് എത്രയും വേഗം പാവം സേതുരാമയ്യരെ തിരിച്ചുവിടലിൽ (റീഡയറക്റ്റ്) നിന്നു രക്ഷിക്കാൻ അപേക്ഷ. << പെരുവഴിക്കൊള്ളക്കാരൻ 22:26, 20 ജൂൺ 2008 (UTC)Reply

ചില്ലക്ഷരപ്രശ്നം

തിരുത്തുക

ർ ൻ ൾ തുടങ്ങിയ പ്രശ്നങ്ങൾ administratorക്കും ഉള്ളതായി കാണുന്നു. താങ്കൾ ഇതു ശരിയാക്കാത്തിടത്തോളം ചില്ലക്ഷരത്തിന്റെ കാര്യത്തിൽ ചിട്ടവട്ടങ്ങളിൽ വലിയ കാര്യമുണ്ട്‌ എന്നു തോന്നുന്നില്ല. ഞാൻ ഇതു ശരിയാക്കൻ കുറെ ശ്രമിച്ചെങ്കിലും ൪, ൯ ‍ മാത്രമേ ശരിയാകുന്നുള്ളു. --Challiyan 13:21, 26 സെപ്റ്റംബർ 2006 (UTC)Reply

ചുരുക്കെഴുത്ത്

തിരുത്തുക

വിക്കിക്ക് പുറത്ത് ചുരുക്കെഴുത്തുകളെ ശ്രദ്ധിച്ചു "എസ്.കെ.പൊറ്റെക്കാട്" എന്ന രീതിയാണ്‌ കാണുന്നത്. അതായതെ (.) കഴിഞ്ഞ് സ്പേസ് കാണുന്നില്ല മിക്കവയിലും --ചള്ളിയാൻ ♫ ♫ 18:25, 12 ജനുവരി 2008 (UTC)Reply

കേരളത്തിൽ ബ്രഹ്മാവിൻറെ ക്ഷേത്രം എവിടെയെങ്കിലും ഉണ്ടോ ഉണ്ടോ അറിയാൻ താല്പര്യമുണ്ട് ഉണ്ട് Balanchukkassery (സംവാദം) 14:24, 28 ഏപ്രിൽ 2019 (UTC)Reply

ശൈലീപുസ്തകം

തിരുത്തുക

ഈ താളിലെ ഉള്ളടക്കം ശൈലീപുസ്തകത്തിലാക്കി ഒരുമിപ്പിക്കുന്നതല്ലേ നല്ലത് (പ്രത്യേകിച്ച് ചുരുക്കെഴുത്ത്)? --Vssun 03:44, 5 ഫെബ്രുവരി 2008 (UTC)Reply

കുത്തും സ്പേസും വേണം

തിരുത്തുക

ഇവിടത്തെ സംവാദം ഇങ്ങോട്ടു മാറ്റിയിട്ടുണ്ട്.--സിദ്ധാർത്ഥൻ 09:11, 26 മേയ് 2009 (UTC)Reply

"കീഴ്‌വഴക്കം" താളിലേക്ക് മടങ്ങുക.