സത്‌ലുജ് നദി
പഞ്ചനദികളിൽ ഏറ്റവും നീളമേറിയ നദിയാണ് സത്‌ലുജ് . വേദങ്ങളിൽ ശതദ്രു, ഗ്രീക്ക് പുരാണങ്ങളിൽ ഹെസിഡ്രോസ് എന്നീ പേരുകളിൽ പരാമർശിക്കപ്പെടുന്നു. വിന്ധ്യ പർവതനിരകൾക്ക് വടക്കായും ഹിന്ദു കുഷ് പർവതനിരകൾക്ക് തെക്കായും പാകിസ്താനിലെ മക്രാൻ പർവനിരകൾക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു. ടിബറ്റിലെ കൈലാസ പർവതത്തിന് സമീപമുള്ള മാനസരോവർ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. ബിയാസ് നദിയുമായി പാകിസ്താനിലേക്ക് ഒഴുകുന്നു. അവിടെ വച്ച് സിന്ധു നദിയുമായി ചേരുകയും കറാച്ചിക്കടുത്തുവച്ച് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാ-നംഗൽ സത്‌ലജ് നദിയിലാണ്. സത്‌ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന എസ്.എൽ.വൈ (സത്‌ലജ്-യമുന ലിങ്ക്) എന്ന കനാൽ ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നു. സിന്ധു നദീജല ഉടമ്പടി പ്രകാരം ഈ നദിയുടെ ഭൂരിഭാഗം ജലവും ഇന്ത്യക്ക് ലഭിക്കുന്നു.
ബാഹ്യ കണ്ണികൾതിരുത്തുക
Sutlej River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |