ഭക്ര നങ്കൽ അണക്കെട്ട്

പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിലുള്ള അണക്കെട്ട്
(ഭക്രാ-നംഗൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963ൽ നിർമ്മാണം പൂർത്തിയായ ഈ ഡാം ഭക്ര എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോപിനാഥ് സാഗർ എന്നറിയപ്പെടുന്നു. 9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു. ജലസംഭരണ ശേഷിയിൽ ഇത് ഭാരതത്തിലെ രൺടാമത്തെ അണക്കെട്ടാണ്. മദ്ധ്യപ്രദേശിലെ ഇന്ദിരാ സാഗർ അണക്കെട്ടിന് 12220 മില്യൺ ക്യുബിക് മീറ്റർ ജലം സംഭരിക്കാനാവും. "ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്" ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചിരുന്നു.

ഭക്ര നങ്കൽ അണക്കെട്ട്
ഭക്രാനാംഗൽ അണക്കെട്ട്
ഭക്രാനാംഗൽ അണക്കെട്ട്
ഔദ്യോഗിക നാമം ഭക്രാ അണക്കെട്ട്
നദി സത്‌ലജ് നദി
Creates ഗോപിനാഥ് സാഗർ
സ്ഥിതി ചെയ്യുന്നത് പഞ്ചാബ് ഇന്ത്യ
നീളം 1,700 ft (520 m)
ഉയരം 741 ft (226 m)
വീതി (at base) 625 ft (191 m)
നിർമ്മാണം തുടങ്ങിയത് 1948[1]
തുറന്നു കൊടുത്ത തീയതി 1963
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 31°24′39″N 76°26′00″E / 31.41083°N 76.43333°E / 31.41083; 76.43333
Pt. Jawaharlal Nehru with group of engineers who constructed Bhakra Dam 03

50 മൈൽ നീണ്ടു കിടക്കുന്ന റിസർവോയറും, 650 മൈൽ നീളമുള്ള പ്രധാന കനാലുകളും 2000 മൈൽ നീളമുള്ള വിതരണകനാലുകളും ഒക്കെയായി വിശാലമായ ഒരു ചിലന്തിവലപോലെ ഈ പദ്ധതി പരന്നു കിടക്കുന്നു[2]‌.

ചരിത്രം

തിരുത്തുക

പഞ്ചാബ് ലഫ്റ്റനന്റ് ഗവർണറായ ലൂയിസ് ഡെയിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് സത്ലജ് നദിക്കു കുറുകെ അണക്കെട്ട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ആദ്യം ആലോചിച്ചത്. വലിയ സാമ്പത്തിക ബാദ്ധ്യത വരുമെന്നതിനാൽ ബ്രിട്ടീഷ് സർക്കാർ അത് മുന്നോട്ടു നീക്കിയില്ല. 1919ൽ എൻജിനിയറായിരുന്ന ഖോസ്ല വീണ്ടും പദ്ധതിയുമായി മുന്നോട്ടു വന്നപ്പോഴും ബ്രിട്ടീഷ് സർക്കാർ താത്പര്യം പ്രകടിപ്പിച്ചില്ല. 1938ൽ തെക്കു കിഴക്കൻ പഞ്ചാബിൽ ക്ഷാമമുണ്ടായപ്പോൾ അണക്കെട്ട് നിർമ്മാണമെന്ന ആവശ്യം വീണ്ടും ഉയർന്നെങ്കിലും രണ്ടാംലോക മഹായുദ്ധം ആരംഭിച്ചതോടെ അതും ഉപേക്ഷിച്ചു. 1947ലെ ബജറ്റിൽ അണക്കെട്ട് നിർമ്മാണത്തിന് പണം വകയിരുത്തിയെങ്കിലും ഇന്ത്യാ - പാക് വിഭജനം മൂലം പദ്ധതി ഉപേക്ഷിച്ചു. പിന്നീട് സ്വാതന്ത്ര്യത്തിനുശേഷമാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അമേരിക്കൻ എൻജിനിയറായ സോൾകമായിരുന്നു പദ്ധതിയുടെ ശിൽപ്പി . പദ്ധതിക്കായി 446 ഗ്രാമങ്ങളിൽ നിന്ന് 36,000 കുടുംബത്തെ ഒഴിപ്പിച്ചു. 740 അടി ഉയരവും 1700 അടി നീളവും 30 അടി വീതിയുമുള്ള അണക്കെട്ടിന് 244 കോടി രൂപയോളം ചെലവായി. അക്കാലത്ത് ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായിരുന്നു. ഇപ്പോൾ തെഹ്രിയാണ് ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള അണക്കെട്ട്. [3]

നിർമ്മാണം

തിരുത്തുക

പഞ്ചാബിലേയും രാജസ്ഥാനിലേയും 35 ലക്ഷം ഏക്കർ പ്രദേശത്തെ ജലസേചനത്തിനായി 1946-ലാണ് ഭക്രാം നംഗൽ പദ്ധതിയുടെ പണിയാരംഭിച്ചത്. പദ്ധതികാവശ്യമായ ഈ തോടുകളെല്ലാം ആയിരക്കണക്കിന് തോഴിലാളികൾ ചേർന്ന് യന്ത്രസഹായങ്ങളൊന്നുമില്ലാതെ നിർമ്മിച്ചതാണ്. തോടുകളുടെ പണിയിൽ നിന്ന് വ്യത്യസ്തമായി അണക്കെട്ടിന്റെ പണിക്ക് അക്കാലത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ അവിദഗ്ദ്ധത്തൊഴിലാളികളുടെ പങ്കാളിത്തം വളരെക്കുറവായിരുന്നു[2].1963 ഒക്ടോബർ 22ന് പദ്ധതി ഉദ്ഘാടനംചെയ്തതു നെഹ്റുവായിരുന്നു.

ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായിയും റഷ്യൻ കമ്യൂണിസ്റ്റ് പാർടി നേതാവ് ക്രൂഷ്ചേവും മറ്റും പലപ്പോഴായി അണക്കെട്ട് സന്ദർശിച്ചിട്ടുണ്ട്.

  1. http://bbmb.gov.in/english/history_nangal_dam.asp
  2. 2.0 2.1 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 159–160. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. വി ബി പരമേശ്വരൻ (2013 ഒക്ടോബർ 23). "നെഹ്റുവിന്റെ ഭക്രയ്ക്ക് നിറംകെട്ട സുവർണജൂബിലി". ദേശാഭിമാനി. Retrieved 2013 ഒക്ടോബർ 23. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഭക്ര_നങ്കൽ_അണക്കെട്ട്&oldid=3816212" എന്ന താളിൽനിന്ന് ശേഖരിച്ചത്