സുകുമാരൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Sukumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു സുകുമാരൻ എന്നറിയപ്പെട്ടിരുന്ന എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ (ജീവിതകാലം: 1945 മാർച്ച് 18 – 1997 ജൂൺ 16). 250-ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. "കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ"ന്റെ മുൻ ചെയർമാൻ ആയിരുന്നു.

സുകുമാരൻ
Sukumaran.jpg
ജനനം
പി.സുകുമാരൻ നായർ

18 മാർച്ച് 1945
മരണം16 ജൂൺ 1997(1997-06-16) (പ്രായം 52)
ദേശീയതഇന്ത്യൻ
തൊഴിൽനടൻ, നിർമ്മാതാവ്
സജീവ കാലം1973–1997
ജീവിതപങ്കാളി(കൾ)മല്ലിക സുകുമാരൻ
കുട്ടികൾഇന്ദ്രജിത് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ
മാതാപിതാക്ക(ൾ)പരമേശ്വരൻ നായർ
എടപ്പാൾ പൊന്നാംകുഴി വീട്ടിൽ സുഭദ്രാമ്മ
ബന്ധുക്കൾപൂർണ്ണിമ ഇന്ദ്രജിത് (മരുമകൾ)
സുപ്രിയ മേനോൻ (മരുമകൾ)

ആദ്യകാല ജീവിതംതിരുത്തുക

1948 മാർച്ച് 18-ന് കേരളത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന സ്ഥലത്ത് സുകുമാരൻ ജനിച്ചു. പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ.[1] രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

സിനിമാലോകത്തേക്ക്തിരുത്തുക

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് 'നിർമ്മാല്യം' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന 'ശംഖുപുഷ്പം' ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.

വ്യക്തിജീവിതംതിരുത്തുക

പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ 1978 ഒക്ടോബർ 17-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. ഇവർക്ക് ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് ആണ്മക്കളാണുള്ളത്. ഇരുവരും ഇന്ന് ചലച്ചിത്രനടന്മാരെന്ന നിലയിൽ പ്രശസ്തരാണ്.നടൻ രാമു സുകുമാരന്റെ കസിൻ ആണ്.

മരണംതിരുത്തുക

1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു. 52 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

അഭിനയിച്ച സിനിമകൾതിരുത്തുക

അവലംബംതിരുത്തുക

  1. Weblokam - Profile: Page 2 Archived 2007-12-09 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=സുകുമാരൻ&oldid=3824999" എന്ന താളിൽനിന്ന് ശേഖരിച്ചത്