സംവാദം:ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്

തലക്കെട്ട്

തിരുത്തുക

പുസ്തകം മലയാളത്തിൽ തർജ്ജമ ചെയ്ത് പുറത്തിറക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ തലക്കെട്ട് "ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്" എന്നുതന്നെയാകുന്നതാണ് നല്ലതെന്ന് അഭിപ്രായം. ഇംഗ്ലീഷിലെ പുസ്തകത്തിന്റെ പേര് മലയാളത്തിൽ തർജ്ജമ ചെയ്ത് നൽകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 17:55, 19 ഫെബ്രുവരി 2014 (UTC)Reply

 Y ചെയ്തു--KG (കിരൺ) 06:10, 24 ഫെബ്രുവരി 2014 (UTC)Reply

സന്തുലിതത്വം

തിരുത്തുക

"അമൃതാനന്ദമയിയുടെ ബന്ധം", "ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറയുന്ന രംഗങ്ങൾ...ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്" എന്നീ ഭാഗങ്ങൾ സന്തുലിതമല്ല എന്ന് സംശയിക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള പരാമർശങ്ങളായതിനാൽ "അമൃതാനന്ദമയിക്ക് ബന്ധമുണ്ടെന്ന ആരോപണം", "ലൈംഗികരോഗം പിടിപെട്ടതായി ഒരാൾ പറഞ്ഞതായുള്ള ആരോപണം" എ‌ന്നിങ്ങനെ ചേർക്കുന്നതാവും നല്ലത് എന്നഭിപ്രായപ്പെടുന്നു. വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയമനുസരിച്ച് മേൽപ്പറഞ്ഞ പ്രസ്താവ‌നകൾ ചർച്ചയ്ക്കുമുന്നേ തന്നെ ഭേദഗതി ചെയ്യുന്നു. കൂടുതൽ ചർച്ചയ്ക്കുശേഷം അ‌ഭിപ്രായസമന്വയമനുസരിച്ച് വേണമെങ്കിൽ പുനഃസ്ഥാപിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:03, 19 ഫെബ്രുവരി 2014 (UTC)Reply

ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് അവലംബമില്ലാത്ത പ്രസ്താവനകളുണ്ടെങ്കിൽ നിലവിലുള്ള (ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്ത) നയമനുസരിച്ച് നീക്കം ചെയ്യാവുന്നതാണ്. എത്രയും പെട്ടെന്ന് അവലംബം ചേർക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 18:11, 19 ഫെബ്രുവരി 2014 (UTC)Reply

ഇല്ലാത്ത കാര്യം പറഞ്ഞാലേ സന്തുലിതമല്ലാതാവൂ. ഫലകം നീക്കുന്നു.--Roshan (സംവാദം) 18:39, 19 ഫെബ്രുവരി 2014 (UTC)Reply

ആരോപണങ്ങൾ എന്ന രീതിയിൽ ഞാൻ വരുത്തിയ മാറ്റം സംബന്ധിച്ച് സമവായമുണ്ടെങ്കിൽ സന്തുലിതത്വഫലകം നീക്കം ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 19:32, 19 ഫെബ്രുവരി 2014 (UTC)Reply

ഒരു വ്യക്തി എഴുതിയ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ലേഖനത്തിൽ ഉള്ളത്. അത് പുസ്തകത്തിന്റെ വശത്തുനിന്ന് മാത്രമാണ് എഴുതുന്നത്. അമ്മയുടെ സൈഡിൽ നിന്ന് എഴുതിയാൽ സന്തുലിതമല്ല എന്നു തോന്നും.--Roshan (സംവാദം) 07:24, 20 ഫെബ്രുവരി 2014 (UTC)Reply

/ബാലു എന്ന മാതാ അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യൻ (ഇപ്പോൾ അമൃതസ്വരൂപാനന്ദപുരി, മാതാ അമൃതാന‌ന്ദമയീ മഠത്തിന്റെ വൈസ് ചെയർമാൻ)/. ബാലു ആണ് അമൃതസ്വരൂപാനന്ദപുരി എന്ന് പുസ്തകത്തിന്റെ 175 ആമത്തെ പുറത്തിൽ പറഞ്ഞിട്ടുണ്ടോ ?? ബിപിൻ (സംവാദം) 05:14, 23 ഫെബ്രുവരി 2014 (UTC)Reply

ബിപിൻ ജീ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആ സമയത്ത് നിലവിലുണ്ടായിരുന്ന ഭാഗം തർജ്ജമ ചെയ്ത് ചേർക്കുകയാണ് ചെയ്തത് (ഞാനാണ് ചെയ്തത്). അവലംബം വായിച്ചുനോക്കിയിട്ടില്ല. സംശയമുള്ള സ്ഥിതിക്ക് ആ ഭാഗം നീക്കം ചെയ്യുന്നു. വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്ന നയമനുസരിച്ച് ഇത്തരം അസാധാരണ ആരോപണങ്ങൾക്ക് അസാധാരണ തെളിവുതന്നെ വേണം. സ്വയം പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകം ഇത്തരമൊരു പ്രസ്താവനയ്ക്ക് തെളിവായി സ്വീകരിക്കാവുന്നതല്ല. ഇതിന് സ്വതന്ത്ര മൂന്നാം കക്ഷി സ്രോതസ്സു തന്നെ ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:20, 23 ഫെബ്രുവരി 2014 (UTC)Reply

പുസ്തകം ഞാൻ കുറച്ചൊക്കെ വായിച്ചു, 175 ആമത്തെ പുറത്തിൽ എന്തായാലും, ബാലു അമൃതസ്വരൂപാനന്ദപുരി എന്നു പറയുന്നില്ല. ബിപിൻ (സംവാദം) 05:00, 24 ഫെബ്രുവരി 2014 (UTC)Reply

/ / ഒരു വ്യക്തി എഴുതിയ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമാണ് ലേഖനത്തിൽ ഉള്ളത്. അത് പുസ്തകത്തിന്റെ വശത്തുനിന്ന് മാത്രമാണ് എഴുതുന്നത്. അമ്മയുടെ സൈഡിൽ നിന്ന് എഴുതിയാൽ സന്തുലിതമല്ല എന്നു തോന്നും./ / റോഷൻ, സ്വയം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് അപമാനകരമാണെന്ന് സംശയിക്കാമെങ്കിൽ അ‌ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്താവുന്നതല്ല. ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ അവലംബമായുണ്ടെങ്കിലേ ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് അപമാനകരമായി കണക്കാക്കാവുന്ന പ്രസ്താവനകൾ സത്യം എന്ന നിലയിൽ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. ഇല്ലെങ്കിൽ ആരോപണം എന്ന നിലയിൽ ഉൾപ്പെടുത്തുകയാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:07, 24 ഫെബ്രുവരി 2014 (UTC)Reply

ഒമ്പതാമത്തെ അവലംബം ലേഖനത്തിലെ വാചകവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. ബിപിൻ (സംവാദം) 12:57, 24 ഫെബ്രുവരി 2014 (UTC)Reply

ബന്ധമുണ്ടെന്നാണ് കാണുന്നത്.. ലേഖനത്തിലെ ഭാഗം ഗ്രന്ഥത്തിനെതിരേ കോടതിയിൽ ഹർജി നൽകപ്പെടുകയുമുണ്ടായി എന്നാണ്. അവലംബത്തിലെ ഉദ്ധരണി ഇതാ...

മിനുക്കുപണികൾ ആവശ്യമുണ്ടെങ്കിൽ ബിപിൻ തന്നെ ചെയ്തുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 13:01, 24 ഫെബ്രുവരി 2014 (UTC)Reply

ഉവ്വ് ചെയ്തേനെ, ഒരു തർക്ക വിഷയമാകണ്ട എന്നു കരുതി സംവാദതാളിലേക്കുമാറിയതാണ്. ആദ്യത്തെ പോയിന്റാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. അമൃതാനന്ദമയിയുടെ ജീവചരിത്രകാരന്റെ അഭിപ്രായം. അതു അവലംബത്തിൽ കണ്ടതുമില്ല. ബിപിൻ (സംവാദം) 16:20, 24 ഫെബ്രുവരി 2014 (UTC)Reply

[1] നോക്കൂ.

--അജയ് ബാലചന്ദ്രൻ (സംവാദം) 16:45, 24 ഫെബ്രുവരി 2014 (UTC)Reply

The correct transliteration of Memoir should be മെമ്മ്വാർ, I suggest that the title of the book in this article be corrected accordingly. --Kaippally (സംവാദം) 14:17, 20 ഏപ്രിൽ 2014 (UTC)Reply

"ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്" താളിലേക്ക് മടങ്ങുക.