ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്

അമൃതാനന്ദമയിയെപ്പറ്റി രചിക്കപ്പെട്ട പുസ്തകമാണ് ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ് (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓർമക്കുറിപ്പ്).[1] അടുത്ത അനുയായികളുമായി അമൃതാനന്ദമയിക്ക് ലൈംഗികബന്ധമുണ്ടെന്ന ആരോപണം [2] മുതൽ അവരിൽ നിന്ന് ലൈംഗിക രോഗം പിടിപെട്ടതായി ഒരാൾ പറഞ്ഞു[അവലംബം ആവശ്യമാണ്] എന്ന ആരോപണം വരെ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കാരിയായ ഗെയിൽ ട്രെഡ്‌വെൽ ആണ് രചയിതാവ്.

ഹോളി ഹെൽ: എ മെമ്മ്വാർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ്
കർത്താവ്ഗെയ്ൽ ട്രെഡ്വെൽ
രാജ്യംഓസ്ട്രേലിയ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംഅനുഭവക്കുറിപ്പ്
പ്രസാധകർവാറ്റിൽ ട്രീ പ്രെസ്സ്
പ്രസിദ്ധീകരിച്ച തിയതി
2013 ഒക്റ്റോബർ 22
ISBN978-0989679404

അമൃതാനന്ദമയിയുടെ പഴയ ശിഷ്യയായിരുന്ന ഗെയ്ൽ ട്രെഡ്വെൽ ഗായത്രി എന്ന പേരു സ്വീകരിച്ച് 20 വർഷം ആശ്രമവാസിയായി കഴിഞ്ഞിരുന്നു. ഈ കാലഘട്ടമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.[3][4][5]ഈ ആരോപണങ്ങൾ അവിശ്വസിക്കേണ്ടതില്ലെന്ന് അമൃതാനന്ദമയിയുടെ ജീവചരിത്രകാരനായ പ്രഫ. എം. രാമകൃഷ്ണൻ നായർ പ്രസ്താവിച്ചിരുന്നു.[6]

ഈ ഗ്രന്ഥം വലിയ വിവാദങ്ങൾക്ക് കാരണമായി.[2][7] ലേഖിക മൂന്നു തവണ മാതാ അമൃതാനന്ദമയിയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്ന് ആശ്രമത്തിലെ മറ്റൊരു ശിഷ്യയായ ബ്രഹ്മചാരിണി ലക്ഷ്മി ആരോപിക്കുകയുണ്ടായി.[8]

ഗ്രന്ഥം പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകപ്പെടുകയുണ്ടായി.[9]

  1. വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓർമക്കുറിപ്പ്': മലയാള പരിഭാഷ.
  2. 2.0 2.1 ‘വിശുദ്ധ നരക’വും ഉത്തരം തേടുന്ന ആ ചോദ്യവും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി Archived 2014-03-02 at the Wayback Machine..
  3. "അമൃതാനന്ദമയി മഠം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ". Madhyamam (in Malayalam). 2014 Feb 18. Archived from the original (Article) on 2014-02-18 11:42:04. Retrieved 2014 Feb 18. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)CS1 maint: unrecognized language (link)
  4. Gail Tredwell's website
  5. "അമൃതാനന്ദമയിക്കെതിരെ മുൻ ശിഷ്യയുടെ പുസ്തകം". Madhyamam (in Malayalam). Archived from the original on 2014-02-18 12:15:48. Retrieved 2014 Feb 18. {{cite news}}: Check date values in: |accessdate= and |archivedate= (help)CS1 maint: unrecognized language (link)
  6. ‘വിശുദ്ധ നരകം‘: ആരോപണങ്ങളെ അവിശ്വസിക്കേണ്ടെന്ന് അമ്മയുടെ ജീവചരിത്രകാരൻ.
  7. https://archive.today/20140222162215/http://www.metrovaartha.com/2014/02/20172331/20140220AMRUTHA.html വിശുദ്ധ നരകം: അന്വേഷണം വേണമെന്നു ശശീന്ദ്രൻ ,ജാഗ്രത പാലിക്കണമെന്നു ബൽറാം].
  8. 'വിശുദ്ധ നരകം' എഴുതിയ ഗെയ്‌ലിനെതിരേ വിദേശ സന്യാസിനി: വള്ളം മറിച്ചും വിഷക്കൂണു നൽകിയും ഗെയ്‌ൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു, additional text.
  9. കേരള ഓൺലൈൻ ന്യൂസ്