സംവാദം:സ്വലാ
--84.235.72.36 14:00, 6 ഒക്ടോബർ 2012 (UTC)നിസ്കാരം,നമസ്കാരം എന്ന തലകെട്ടിൽ ഒരു #REDIRECT കൊടുക്കാം എന്ന് തോന്നുന്നു.
തലക്കെട്ട് മാറ്റുക
തിരുത്തുകസല എന്നുള്ള അറബി തലക്കെട്ട് നിസ്കാരം എന്നാക്കി മാറ്റണം എന്നും തോന്നുന്നു --ബ്ലുമാൻഗോ ക2മ 17:31, 21 ജനുവരി 2008 (UTC) ' 'നമസ്കാരം അഥവാ സ്വലാത്ത് സ്വലാത്ത് എന്നാണു നമസ്കാരത്തിന്റെ ശരിയായ നാമം. അറബികൾ ഈ വാക്ക് വളരെ ലഘുവായി ഉച്ചരിക്കുന്നത് കൊണ്ട് കേൾക്കുന്നവർക്ക് സല എന്ന് തോന്നും.( സലിം ചേരാവള്ളി )
തറാവീഹ്
തിരുത്തുകതറാവീഹ് നമസ്കാരം ഒരു വിഭാഗം മുസ്ലീംകൾ കൂടിയത് 11ഉം മറ്റൊരു കൂട്ടർ 23/21 ആയും നമസ്കരിക്കാറുണ്ട്.. 21 ആണോ അതോ 23 ആണോ എന്ന് കൺഫ്യൂഷൻ ആയതു കൊണ്ടാണ് അത് അവിടെ എഴുതാതിരുന്നത്. --ml@beeb 16:41, 16 ഫെബ്രുവരി 2008 (UTC)
എന്നാൽ ലേഖനത്തിൽ 8/20 ആണെന്നാണല്ലോ കാണിക്കുന്നത്. അൽഫാസ് എസ് ടി➚സംവാദം 02:36, 24 ജൂലൈ 2012 (UTC)
നിസ്ക്കാരം
തിരുത്തുകനിസ്ക്കാരം എന്നാണു് ഈ താളിന്റെ പേർ വേണ്ടതു് എന്ന് എന്റെ അഭിപ്രായം. അങ്ങനല്ലേ എല്ലാവരും പറയുന്നതും. സലാ എന്ന് എന്റെ അറിവിലുള്ള ഒരു മുസ്ലീമും പറഞ്ഞു് ഞാൻ കെട്ടിട്ടില്ല. നിസ്ക്കരിക്കാൻ പോവുകയാണു് എന്നാനൂ് കേട്ടിട്ടുള്ളതു്. --Shiju Alex|ഷിജു അലക്സ് 05:47, 21 ജൂലൈ 2009 (UTC)
- നമസ്കാരം എന്നതാണ് മലയാള രൂപം -- റസിമാൻ ടി വി 05:59, 21 ജൂലൈ 2009 (UTC)
നമസ്ക്കരിക്കാൻ പോവുകയാണു് എന്നും ഞാൻ കേട്ടിട്ടില്ല.ഈ ലേഖനം എഴുതിയവർ തന്നെ അങ്ങനെ പറയുമോ എന്നു് എനിക്കു് സംശയമാണു് --Shiju Alex|ഷിജു അലക്സ് 06:02, 21 ജൂലൈ 2009 (UTC)
- നിസ്കാരം എന്നത് നമസ്കാരം വാമൊഴിയായി വന്നതാണെന്നാണ് ഞാൻ കരുതുന്നത്, കാരണം ഞാൻ കണ്ടിട്ടുള്ള മദ്രസാ പുസ്തകങ്ങളിലൊക്കെ നമസ്കാരം എന്നാണ് -- റസിമാൻ ടി വി 06:05, 21 ജൂലൈ 2009 (UTC)
ലേഖനത്തിൽ 8 സ്ഥലത്തും നമസ്കാരം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്, നിസ്കാരം 2 സ്ഥലത്ത് മാത്രം--BlueMango ☪ 06:15, 21 ജൂലൈ 2009 (UTC)
- നിസ്കാരം/നിസ്കരിക്കൽ എന്നത് നമസ്കാരം/നമസ്കരിക്കൽ അഥവാ പ്രാർഥന/പ്രാർഥിക്കൽ എന്നതിന്റെ ഒരു പ്രാദേശിക വകഭേദമാണ്. തലക്കെട്ട് നിസ്കാരം എന്ന പേരിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ല. നമസ്കാരം എന്ന തലക്കെട്ടിനു കീഴിൽ വിവിധ തരം നമസ്കാരങ്ങളെ വ്യക്തമായ രീതിയിൽ എഴുതുകയാണെങ്കിൽ നല്ലത്. അല്ലാത്ത പക്ഷം ബാങ്കിലും മറ്റും ഉപയോഗിക്കുന്ന സലാ (ഹയ്യ അല സലാ - നമസ്കാരത്തിലേക്ക് വരുവീൻ) എന്ന തലക്കെട്ടാണ് കൂടുതൽ അനുയോജ്യം. നീലമാങ്ങ നിസ്കാരം, നമസ്കാരം എന്നതിൽ ഏതു പക്ഷത്താണെന്ന് മനസ്സിലാവുന്നില്ല. കാരണം:[1] --സാദിക്ക് ഖാലിദ് 06:23, 21 ജൂലൈ 2009 (UTC)
നമസ്കാരം എന്ന താളിൽ സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം എന്നൊക്കെ കാണുന്നു? താളിനു മുകളിൽ ഈ ലേഖനം അഭിവാദ്യരീതിയായ നമസ്കാരം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ഇങ്ങനെയും കാണുന്നു. സൂര്യ നമസ്കാരം എന്നാൽ സൂര്യനെ അഭിവാദ്യം ചെയ്യലാണോ? അറിവില്ലാത്തത് കൊണ്ടുള്ള ഒരു സംശയം മാത്രം. വിവാദമാക്കരുത്.
- സല എന്നത് സാധാരണ കേരളത്തിൽ ഉപയോഗമില്ലാത്ത വാക്കായതിനാൽ കേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം. --BlueMango ☪ 07:07, 21 ജൂലൈ 2009 (UTC)
- നിസ്കാരമാക്കേണ്ട. മുസ്ലീം നമസ്കാരസമയങ്ങൾ എന്നല്ലേ കലണ്ടറുകളിൽ കാണുന്നത്. --Vssun 10:06, 22 ജൂലൈ 2009 (UTC)
- നമസ്കാരം വേറെ താളുള്ള സ്ഥിതിക്ക് നമസ്കാരം (ഇസ്ലാം) എന്നോ മറ്റോ ആക്കണം. ഇനി ഇത് വയ്ക്കുകയാണെങ്കിൽ തന്നെ സ്വലാ(ത് - silent) എന്നതല്ലേ ശരിയായ ഉച്ചാരണം -- റസിമാൻ ടി വി 12:23, 22 ജൂലൈ 2009 (UTC)
ഐ പി
തിരുത്തുകഇവിടെ ഖുറാനിൽ നിന്നുള്ള സൂക്തം ആണ് വുളൂ എടുക്കുന്നതിന്റെ തെളിവായി നൽകിയിരിക്കുന്നത്. പക്ഷെ ഖുറാനിൽ ,,,,,വംസഹൂ രുഹൂസകും വ അർജുലകും,,,എന്നാണു അല്ലാഹു പറഞ്ഞിട്ടുള്ളത്. അഥവാ തലയും കാലും തടവുക എന്ന്. അക്കാര്യം ഖുറാൻ പറഞ്ഞ അതെ അർത്ഥത്തിൽ തന്നെ വളച്ചൊടിക്കൽ ഇല്ലാതെ ജനങ്ങൾക്കെത്തിക്കണം എന്നാണു എനിക്ക് പറയാനുള്ളത്.സത്യം സത്യമായിത്തന്നെ തുറന്നു പറയേണ്ടത് നമ്മളുടെ ഭാത്യതയാണ്.—ഈ തിരുത്തൽ നടത്തിയത് 86.99.204.22 (സംവാദം • സംഭാവനകൾ) 16:38, 11 ഏപ്രിൽ 2012
വൃത്തിയാക്കൽ
തിരുത്തുകലേഖനത്തിന്റെ ഘടനയും വാക്കുകളും ഒരുപാട് മാറേണ്ടതുണ്ട്. പലയിടങ്ങളിലും അറബിഭാഷയുടെ ആധിക്യം കാണുന്നു--ഇർഷാദ്|irshad (സംവാദം) 17:40, 20 ഫെബ്രുവരി 2017 (UTC)