സംവാദം:സെബാസ്റ്റ്യൻ മങ്കുഴിക്കരി
മുൻഗാമിയും പിൻഗാമിയും അവരുടെ പദവിതന്നെ വിലയിരുത്തി ശ്രദ്ധേയത ഉള്ളവരായി കരുതുമ്പോൾ ഈ പദവിയിൽ ചുരുങ്ങിയ കാലയളവിൽ മാത്രം ഇരുന്നാൽ പോലും ഇദ്ദേഹത്തിനും ശ്രദ്ധേയത ഉള്ളതായി കരുതാം. ശ്രദ്ധേയതാ ഫലകം മാറ്റി ഒറ്റവരി ആക്കാം --എഴുത്തുകാരി സംവാദം 04:13, 13 ഫെബ്രുവരി 2012 (UTC)
- മറ്റിരുവരും കർദ്ദനാൾ സ്ഥാനത്തെത്തിയവരാണെന്ന വ്യത്യാസമുണ്ട്. --Vssun (സംവാദം) 08:20, 13 ഫെബ്രുവരി 2012 (UTC)
- തീർച്ചയായും ഒരു രൂപതയുടെ അധിപന് വിക്കിയിൽ ശ്രദ്ധേയതയുണ്ട്. ഇദ്ദേഹം മെത്രാൻ മാത്രമാണ്. ഇദ്ദേഹം സഹായ മെത്രാനായ ശേഷം മെത്രാപ്പോലീത്തായായി.--റോജി പാലാ (സംവാദം) 09:40, 13 ഫെബ്രുവരി 2012 (UTC)
സഹായമെത്രാനോ മെത്രാപ്പോലീത്തയോ ആയിരുന്നുവെന്നതിനപ്പുറം സെബാസ്റ്റ്യൻ മങ്കുഴിക്കരിയെ ശ്രദ്ധേയനാക്കുന്ന മറ്റു കാരണങ്ങൾ ഉണ്ട്. ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാരിൽ വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിലെ കത്തോലിക്കാ പുരോഹിതന്മാരിൽ ഇത്ര തികഞ്ഞ വാഗ്മിത്വം മറ്റാർക്കും ഉണ്ടായിരുന്നില്ല; ഇന്നുമില്ല. ആഴവും പരപ്പുമുള്ള വായനയുടേയും പാണ്ഡിത്യത്തിന്റേയും പിൻബലമുള്ളവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. നാലഞ്ചു പ്രസംഗങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കൽ കേൾക്കുന്നവർ, ആരാധകർ ആകുമായിരുന്നു. യുവപ്രായത്തിൽ ആരാധിച്ചിരുന്ന പല മൂർത്തികളും മനസ്സിൽ ഉടഞ്ഞുപോയെങ്കിലും, അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ശ്രദ്ധേയതയെക്കുറിച്ചുള്ള മുകളിലെ തർക്കം എന്നെ അത്ഭുതപ്പെടുത്തിയതും ഇത്രയും എഴുതിയതാൻ പ്രേരിപ്പിച്ചതും.Georgekutty (സംവാദം) 11:51, 13 ഫെബ്രുവരി 2012 (UTC)
"സഹായമെത്രാനായ അതേവർഷം ഫെബ്രുവരി 7-ന് അതിരൂപതയുടെ വികാരി ജനറലായും ചുമതല ഏറ്റെടുത്തു" എന്നെഴുതുന്നതു തെറ്റിദ്ധാരണ ഉണ്ടാക്കും. സഹായമെത്രാന്മാർ അതിനാൽ തന്നെ അവരുടെ ചുമതലയിലുള്ള രൂപതകളുടെ വികാരിജനൽമാർ കൂടി ആയിരിക്കും എന്നാണ് എന്റെ അറിവ്.Georgekutty (സംവാദം) 13:25, 13 ഫെബ്രുവരി 2012 (UTC)
- ഇതിലേതൊന്നു പരിശോധിക്കുമോ?--റോജി പാലാ (സംവാദം) 13:44, 13 ഫെബ്രുവരി 2012 (UTC)
ലിങ്ക് വായിച്ചു. ഞാൻ മുകളിൽ എഴുതിയതാണ് ഈ പദവികൾ തമ്മിലുള്ള ബന്ധം എന്ന എന്റെ അറിവു വച്ചു നോക്കുമ്പോൾ അതും ശരിയല്ല. സഹായമെത്രാന്മാർക്ക് പതിവില്ലാത്ത ഒരു പദവി ഇദ്ദേഹത്തിനു കിട്ടി എന്ന സൂചന തരുന്നതിനാൽ അതിനെ ആശ്രയിക്കേണ്ടതില്ല എന്നാണ് എന്റെ വിചാരം.Georgekutty (സംവാദം) 13:52, 13 ഫെബ്രുവരി 2012 (UTC)
സ്വതന്ത്രമായ അവലംബങ്ങളില്ല
തിരുത്തുകശ്രദ്ധേയതയെക്കുറിച്ച ചർച്ച 2012-ൽ കാര്യമായി നടന്നെങ്കിലും ലേഖനത്തിൽ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ ഒരവലംബവുമില്ല എന്ന പോരായ്മയുണ്ട്. മാത്രമല്ല ലേഖനത്തിന്റെ ശൈലി വിജ്ഞാനകോശത്തിന് ചേർന്നതായി തോന്നുന്നുമില്ല.-- Irshadpp (സംവാദം) 19:24, 3 നവംബർ 2022 (UTC)