എവിടെ നിന്നോ പകർത്തിയപോലുണ്ട്. തിരഞ്ഞിട്ട് കാണുന്നില്ല --ജുനൈദ് (സം‌വാദം) 10:19, 23 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതിക വാക്കുകളുടെ ആധിക്യമുണ്ട്. സാധാരണക്കാർക്കു മനസ്സിലാകുന്ന ലളിതമായ ശൈലിയായിരിക്കും അഭികാമ്യമെന്നു തോന്നുന്നു.ധാരാളം അക്ഷരപ്പിശകുകളുമുണ്ട്. നൗഫൽ 15:05, 23 സെപ്റ്റംബർ 2009 (UTC)Reply

കേരളത്തിലെ മുസ്ലിം സംഘടനകൾ സം‌വാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും തിരഞ്ഞെടുക്കാറുള്ള ഒരു വിഷയമാണിത്. നിലവിൽ ഒരു വിഭാഗത്തിന്റെ വീക്ഷണം മാത്രമേ വന്നിട്ടുള്ളൂ. അതിനാലാണ്‌ POV ഫലകം ചേർത്തത്.--അസീസ് 16:19, 3 ഒക്ടോബർ 2009 (UTC)Reply

ശിർക്ക് വെക്തമായി പറഞ്ഞിരിക്കുന്നു. ഇത് നിരാകരിക്കുന മുസ്ലിം വിഭാഗങ്ങൾ ഇല്ലെന്നാണ് തോന്നുന്നത് ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

മേൽ സൂചിപ്പിച്ച പോലെ :കേരളത്തിലെ മുസ്ലിം സംഘടനകൾ സം‌വാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും തിരഞ്ഞെടുക്കാറുള്ള ഒരു വിഷയമാണിത്. ലേഖനത്തിൽ സാധാരണക്കാരെ വഴി തെറ്റിക്കുന്ന പരാമർശമാണു "സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല" എന്നത്. ജീവിച്ചിരിക്കുന്ന "സ്യഷ്ടിയെ" നേരിട്ടു സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. ആ സ്യഷ്ടി മരിച്ച ശേഷം അതിനോടുള്ള സഹായതേട്ടമാണു ശിർക്ക് ആകുന്നത് "സ്വന്തം കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാകുന്നു.,, ആ വിശ്വാസമില്ലെങ്കിൽ ശിർക്കാകുകയില്ല". എന്നാണു മറ്റൊരു വിശദീകരണം., മാത്രമല്ല, ഈ ആശയത്തിന്റെ വ്യക്താക്കൾ "എന്നാൽ ഭാര്യയോട് ഒരു ചായ ചോദിച്ചാൽ അതും ശിർക്ക് ആകില്ലേ" എന്ന് മറു ചോദ്യം ചോദിക്കാറുമുണ്ട് സാധാരണക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണു അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യയോട് ചായ ചോദിച്ചാൽ അതു ശിർക്ക് ആകില്ല., മറിച്ച് മരിച്ചു പോയ ഭാര്യ ഞാൻ വിളീച്ചാൽ കേൾക്കും, എന്നെ സഹായിക്കും എന്ന വിശ്വാസമുണ്ടെങ്കിൽ അതാണു ശിർക്ക്. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ അയാളോട് സഹായം തേടലും, അയാളുടെ മരണ ശേഷം അയാളോട് സഹായം തേടലും തമ്മിൽ വ്യത്യാസമുൺട് ഇത് തിരിച്ചറിയാൻ ആദ്യം വേണ്ടത് ഉറച്ച പരലോക വിശ്വാസമാണു. ഈ വിഷയം വളരെ വിശാലമായതാണു എല്ലാവരും ഖുർആനും ,ഹദീസും ശരിക്കുംപഠന വിധേയമാക്കണം കാരണം ഓരോ മുസ്ലിമും വളരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ട വിഷയമാണിത്. ഒരു കാര്യം അറിയുക; നരകത്തിൽ നിന്നു രക്ഷപ്പെടാനും, സ്വർഗ്ഗം ലഭിക്കാനും വേണ്ട അറിവു പകർന്നു തന്ന റസൂൽ(സ) അല്ലാഹു അല്ലാത്ത ആരെയും വിളിച്ചു ദുആ ചെയ്തിട്ടില്ല., ആ മാതൃകയാണു നമ്മൾ പിൻപറ്റേണ്ടത്. ഇക്കാര്യം കൂടുതൽ അറിയാനും ചർച്ച ചെയ്യാനും സന്ദർശിക്കുക( WWW.beyluxe.com ) ബെയ് ലക്സ് മെസഞ്ചറീൽ മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം... സസ്നേഹം.,, 4roses

 ജമാൽ കുറാഞ്ചേരി.      jamal6556@yahoo.com

ലയനം

തിരുത്തുക

ബഹുദൈവാരാധന എന്ന താളിനെ ഇതിലേക്ക് ലയിപ്പിക്കേണ്ട ആവശ്യമില്ല. ഈ താൾ, അതിനെക്കുറിച്ചുള്ള ഇസ്ലാമികവീക്ഷണമായും, മറ്റേ താൾ പൊതുവീക്ഷണമായും രണ്ടായി നിൽക്കുന്നതാണ് നല്ലത്. --Vssun (സുനിൽ) 02:26, 8 ജൂലൈ 2011 (UTC)Reply

ഷിർക്ക് അഥവാ ബഹുദൈവ വിശ്വാസം ഇസ്‌ലാമിക വീക്ഷണത്തിൽ

തിരുത്തുക
--യൂസുഫ് സാഹിബ് നദുവി (സംവാദം) 17:36, 18 ഡിസംബർ 2012 (UTC) വൻ പാപങ്ങളിൽ ഒന്നാമത്തതും ഭയങ്കരവുമായ ഒരു പാപമായിട്ടാണ് ഇസ്‌ലാം ബഹുദൈവ വിശ്വാസത്തെ കാണുന്നത്. അബൂബകറ (റ) നിവേദനം: നബി (സ) ചോദിച്ചു: വൻദോഷങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയൊ..? പ്രവാചകൻ( തിരുമേനി (സ) ഈ ചോദ്യം മൂന്നു തവണ ആവർത്തിച്ചു. അതെ പ്രാവചകരെ, അവർ മറുപടി പറഞ്ഞു. നബി മറുപടി പറഞ്ഞു: അള്ളാഹുവിൽ പങ്ക്ചേർക്കൽ .ഈ സംഭവം ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രാമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.Reply

മനുഷ്യ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും സംഭവിക്കുന്ന എല്ലാ ഇതര അപരാധങ്ങളും അല്ലാഹു മാപ്പാകാൻ സാദ്യത ഉണ്ട്.എന്നാൽ ഇസ്‌ലാമിക വീക്ഷണത്തിലെ ഈ ബഹുദൈവവിശ്വാസമെന്ന മഹാഅപരാധം അല്ലാഹു പൊറുക്കണമെങ്കിൽ പ്രത്യകം അവനോടു പശ്ചാത്തപിക്കുക തന്നെവേണം എന്നതാണ് ഇസ്‌ലാമിക വീക്ഷണം. ഈ വിഷയം ഖുർആനിൽ തന്നെ വിവിധ ഭാഗങ്ങളിൽ വിശദമായി കാണാം.

ഈ വൻപാപത്തിന് അടിമയായി പാപമോചനം ലഭിക്കാതെ ഒരാൾ മരണപ്പെട്ടാൽ ശാശ്വതമായി നരകത്തിൽ വസിക്കാൻ കാരണമാകുമെന്നും ഇസ്‌ലാം വീക്ഷിക്കുന്നു. ഇന്നത്തെ മുസ്ലിം സമൂഹത്തിൽ ഇത് സമാനമായ നിറവധി സ്വഭാവങ്ങൾ കണ്ടുവരുന്നു.--യൂസുഫ് സാഹിബ് നദുവി (സംവാദം) 17:36, 18 ഡിസംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശിർക്ക്&oldid=1532716" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശിർക്ക്" താളിലേക്ക് മടങ്ങുക.