ശിർക്ക്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ബഹുദൈവ വിശ്വാസമാണ് ശിർക്ക് (അറബിക്: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന് (ഏകദൈവ വിശ്വാസം) വിരുദ്ധമാണിത്. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻ പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന് സ്വർഗ്ഗം നിഷിദ്ധമാണെന്നും[1] നരകത്തിൽ അവൻ സ്ഥിരവാസിയായിരിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.
അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അള്ളാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അള്ളാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവർത്തികൾ (അഫ് ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അള്ളാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവൃത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽപ്പിക്കുകയെന്നതാണത്. അള്ളാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ഠിതമായ അള്ളാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
അള്ളാഹുവിന്റെ പ്രത്യേകമായുള്ള ഏതെങ്കിലും വിശേഷണം ചികഞ്ഞെടുത്ത് അതിൽ മാത്രം പങ്കുചേർക്കൽ ശിർക്കാകുമെന്ന് ചിലർ പറയാറുണ്ട്. ഉദാഹരണത്തിന് മുസ്തഗാസ്(സഹായം തേടപ്പെടുന്നവൻ) വക്കീൽ (ഭാരമല്പ്പിക്കപെടുന്നവൻ) എന്നീ പദങ്ങൾ. വിപൽഘട്ടത്തിൽ ഇസ്തി ഗാസ: ചെയ്യപ്പെടുന്നവൻ, ഭാരമല്പ്പിക്കപെടുന്നവൻ അള്ളാഹുവാണ് അത് മറ്റൊരാളോടായാൽ ബഹുദൈവാരാധനയായി എന്നാണ് അവരുടെ വിശദീകരണം. യഥാർഥത്തിൽ സ്വയം സഹായിക്കാൻ കഴിവുണ്ടെന്ന് (സ്വമദിയത്ത്) ആരോപിച്ചുകൊണ്ട് സ്യഷ്ടിയെ ഏതു ഘട്ടത്തിൽ സമീപിക്കുന്നതും ശിർക്കുതന്നെയാണ്.
സ്വയം സഹായിക്കാനുള്ള കഴിവ് ആരോപിക്കാതെ സ്യഷ്ടിയെ സമീപിക്കുന്നത് തൌഹീദിന് വിരുദ്ധമാകുന്നില്ല. വിപൽഘട്ടവുമായോ മറ്റോ ബന്ധപ്പെട്ടിരിക്കുന്നതല്ല തൌഹീദും ശിർക്കും. വിപൽഘട്ടത്തിലല്ലാതെ ഒരു മനുഷ്യൻ നിസ്സാരമായ പ്രശ്നത്തിന് സ്യഷ്ടിയേ സമീപിക്കുന്നു. ആ സ്യഷ്ടി സർവശക്തനും സ്വയം പര്യാപ്തനുമാണെന്നാണ് അയാളുടെ വിശ്വാസമെങ്കിൽ ആ സമീപനം നിസ്സാര പ്രശ്നത്തിനാണെങ്കിൽ പോലും ശിർക്കായിതീരുന്നു സന്ദർഭത്തിന്റ് പ്രതേകതകളല്ല. മനസ്സിൽ കുടികൊള്ളുന്ന വിശ്വാസമാണ് പ്രധാനമെന്നും അതനുസരിച്ചാണ് തൌഹീദും ശിർക്കും സംഭവിക്കുന്നത്.
ചുരുക്കത്തിൽ വിപൽഘട്ടത്തിൽ സഹായമർഥിക്കപെടുന്നവൻ. അഭയം തേടപ്പെടുന്നവൻ, ഭരമേൽപ്പിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാണ എന്നതിന്റെ അർത്ഥം സ്വന്തം കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവൻ അള്ളാഹു മാത്രമാകുന്നു എന്നാണ്. ആ വിശ്വാസമില്ലെങ്കിൽ ശിർക്കാകുകയില്ല.