ബഹുദൈവവിശ്വാസം

(ബഹുദൈവാരാധന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒന്നിലധികം ദൈവങ്ങളിലോ ദേവതകളിലോ ഉള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം അഥവാ ബഹുദേവതാവിശ്വാസം എന്നറിയപ്പെടുന്നത്. ബഹുദൈവ/ബഹുദേവതാ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം[൧], ബുദ്ധമതം[൨], ജൈനമതം, ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദേവതാ വിശ്വാസം, റോമൻ ബഹുദൈവ വിശ്വാസം, ജെർമാനിക് ബഹുദൈവ വിശ്വാസം, സ്ലാവിക് ബഹുദൈവ വിശ്വാസം, ചൈനീസ് നാട്ടുമതങ്ങൾ, നിയോപേഗൺ വിശ്വാസം, ആംഗ്ലോ-സാക്സൺ പേഗണിസം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. സെമിറ്റിക്ക് മതങ്ങളിലെ ഏകദൈവ വിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ദേവതകളെയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകൾ ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെയോ ദേവതകളെയോ ആരാധിക്കുന്നു. ശൈവമതക്കാർ പരമശിവൻ, വൈഷ്ണവർ നാരായണൻ, ശാക്തേയർ ഭഗവതി ആദിപരാശക്തി, ഗണപത്യ മതക്കാർ വിഘ്‌നേശ്വരൻ എന്നും ദൈവത്തെ വിളിച്ചു. ഇവയുടെ സങ്കലനമായ ഹിന്ദുമതത്തിൽ വിവിധ ദേവതാ സങ്കൽപ്പങ്ങളും ഉണ്ട്. എങ്കിലും ഈ ബഹുദേവതകൾ എല്ലാം തന്നെ ഏകനായ പരമാത്മാവിന്റെ ത്രിഗുണ ഭാവങ്ങൾ ആണെന്നാണ് പൊതുവായ ഹൈന്ദവ വിശ്വാസം.

കുറിപ്പുകൾ

തിരുത്തുക

^ അന്തിമവിശകലനത്തിൽ ഹിന്ദു ധർമ്മം ഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.[1]

^ ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവ മൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.

  1. Selection from the Complete works of Swami Vivekananda(പുറം 203)
"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=3539363" എന്ന താളിൽനിന്ന് ശേഖരിച്ചത്