യൂസുഫ് സാഹിബ് നദുവി
ആലപ്പുഴ ജില്ലയിലെ കറ്റാനം ഇലിപ്പക്കുളം പുലത്തറയിൽ വീട്ടിൽ 1971 മെയ് 15 ജനനം. പിതാവ് കെ.ഇസ്ഹാക്ക് കുഞ്ഞ് (റിട്ട:അറബിക് അധ്യാപകൻ,കാപ്പിൽ തയ്യിൽ തെക്ക് സ്കൂള്).മാതാവ് ഇലിപ്പക്കുളം പുലത്തറയിൽ ശരീഫാ ബീവി. ബാല്യകാലം ഇലിപ്പക്കുളത്ത്. പിന്നീട് കുടുംബം തൊട്ടടുത്ത പ്രദേശമായ ഓച്ചിറയിലേക്ക് താമസം മാറി. ഇന്ന് ഹയർസെക്കൻഡറി സ്കൂൾ നിലവാരത്തിലുള്ള ഓച്ചിറ ഗവൻമെന്റ് ഹൈസ്കൂൾ, പ്രയാർ രാമവർമ്മ ഷഷ്ട്ടിപൂർത്തി മെമ്മോറിയൽ ഹൈസ്കൂൾ (ആർ .വി.എസ്.എം.എച്ച്.എസ്)പ്രയാർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1986 മാർച്ചിൽ പ്രയാർ എച്ച്.എസ്.ൽ നിന്നും എസ്.എസ്.എൽ .സി. പാസ്സായി.
ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയായി കഴിഞ്ഞപ്പോൾ മാതാപിതാക്കളുടെ നിർദേശം അനുസരിച്ച് പരമ്പരാഗത മതപഠന രംഗത്തേക്ക് പ്രവേശിച്ചു. നേരത്തെതന്നെ ഈ രംഗത്ത് നാട്ടിലെ തന്നെ പ്രമുഖന്മാരായ പണ്ഡിത പുരോഹിതന്മാരിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. പിന്നീട് ഈ മാർഗ്ഗത്തിൽ കൂടുതൽ അറിവ് കരസ്ഥമാക്കുന്നതിന് കുടുംബ ബന്ധുകൂടിയായ പ്രമുഖ അറബിക്കവിയും ഭാഷാ പണ്ടിതനമുമായ ഇലിപ്പക്കുളം സൈദ്‌കുഞ്ഞു മൌലവി (കെ.എസ്.കെ ബാഖവി)ആറാട്ടുപുഴയിലെ പുരാതനമായ എം.യു. ഓർഫനേജിനോട് അനുബന്ധമായി നടത്തിയിരുന്ന അറബിക്കോളേജിൽ മുഴുവൻ സമയ വിദ്യാർഥിയായി ചേർന്നു.(തുടരും)