സംവാദം:ശിവൻ
“ | സംഹാരത്തിന്റെ ദേവതയുമാണ് പരമശിവൻ | ” |
ദേവനല്ലേ ശരി? --ജ്യോതിസ് 22:11, 19 മാർച്ച് 2009 (UTC)
ശിവന് ചെകിതാന എന്നൊരു പേരുണ്ട്. പണ്ടത്തെ അടിയുണ്ടായിരുന്ന കാലത്ത്, ദ്രാവിഡരെ ഹിന്ദുമതത്തിലേക്ക് ചേർക്കുന്നതിനു മുൻപ് ശിവനെ ചെകിതാനായി കരുതിയിരുന്നിരിക്കണം. --Challiovsky Talkies ♫♫ 07:38, 1 മേയ് 2009 (UTC)
ശിവൻ ഒരു ദ്രാവിഡ ദേവനാണ്. ഹിന്ദുമതത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ആയിരക്കണക്കിന് ദേവതകളിൽ പ്രമുഖനെന്നു മാത്രം. --Challiovsky Talkies ♫♫ 07:58, 19 സെപ്റ്റംബർ 2009 (UTC)
--ശിവൻ ദ്രാവിഡ ദേവനാണ് എന്നതിനു തെളിവില്ല. ഹാരപ്പൻ സംസ്കാരകാലത്തെ അവശിഷ്ടങ്ങളിൽ നിന്നും പശുപതി നാഥന്റെ ചിഹ്നങ്ങളടങ്ങിയ ഫലകങ്ങൾ ലഭിച്ചിട്ടുണ്ട്. ദ്രാവിഡരേക്കാൾ ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ ദേവനാണ് എന്നതാണ് ശരി. ശിവകഥകളിലൊന്നും തെക്കേ ഇന്ത്യയിലെ പരാമർശങ്ങൾ കാണാനില്ല, മറിച്ച് വടക്കേ ഇന്ത്യയിലെ സ്ഥലങ്ങളും ആചാരങ്ങളുമാണ് പ്രാമുഖ്യം. വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് ഹിമാലയസാനുക്കളിലെ ഗോത്രവർഗക്കാരുടെ ദേവനാണ് എന്ന് വേണം കരുതാൻ. അരുൺ ഇലക്ട്ര (സംവാദം) 11:34, 26 മാർച്ച് 2013 (UTC)
--ദ്രാവിഡർ ദക്ഷിണേന്ത്യക്കാർ മാത്രമാണെന്നത് തെറ്റായ ധാരണയാണ്. ഉത്തരേന്ത്യയിൽ ദ്രാവിഡ ഭാഷകൾ നിലവിലുണ്ട്. ഉത്തരേന്ത്യയിലെ ഒരു ദ്രാവിഡ ഗോത്രവർഗ്ഗക്കാരുടെ ദേവനായിരിക്കണം ശിവൻ.ആര്യാധിനിവേശത്തെ തുടർന്ന് ഉത്തരേന്ത്യയിൽ നിന്ന് ഭൂരിപക്ഷം ദ്രാവിഡരും പലായനം ചെയ്യുകയോ അടിമകളാക്കപ്പെടുകയോ ചെയ്തിരിക്കാം എന്നു മാത്രം. ഗോത്രത്തിലെ ധീരനെ പിൽക്കാലത്ത് ദൈവമോ(തെയ്യം), അവതാരമോ ആയി കണക്കാക്കുന്ന പ്രാചീന രീതി പ്രകാരം ദൈവപദത്തിലെത്തിയ ധീരനുമാകാം ശിവൻ. ചെകിതാന എന്ന പേര് സാത്താൻ എന്ന് പരിണമിച്ചിട്ടുണ്ടാകാം. യഹൂദമത വിശ്വാസികളും മറ്റും മറ്റൊരു ഗോത്രത്തിന്റെ ദൈവമായ ശിവനെയാകാം സാത്താനെന്ന പേരിൽ വിശേഷിപ്പിച്ചിട്ടുണ്ടാവുക.
സംഹാരത്തിന്റെ ദേവത എന്നു പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ദിക് ദേവതയായ രുദ്രനും ശിവൻ തന്നെയാണല്ലോ.
ശിവൻ കൊട്ടിയൂർ (സംവാദം)
എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. മിക്ക ക്ഷേത്രങ്ങളിലും എന്നതല്ലേ ശരി?. എന്റെ വീടിനു സമീപം നടരാജ വിഗ്രഹം പ്രതിഷ്ടിച്ച ഒരു ക്ഷേത്രമുണ്ട്. --അഖിൽ ഉണ്ണിത്താൻ 16:49, 7 നവംബർ 2010 (UTC)
ഭീമാശങ്കരത്തും രാമേശ്വരത്തും ജെ പി ജെ ഫയൽ കാണാനുണ്ടു. ഫോട്ടോ വരുന്നില്ല. ശ്രദ്ധിക്കുമോ--Dvellakat 06:04, 25 നവംബർ 2010 (UTC)
- ചെയ്തു--കിരൺ ഗോപി 07:11, 25 നവംബർ 2010 (UTC)
ശിവലിംഗം
തിരുത്തുകഅമർനാഥ് ക്ഷേത്രത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന് ഒഴിവാക്കിയ ഭാഗം താഴെ ചേർക്കുന്നു. ഇവിടെ അല്ലെങ്കിൽ ശിവലിംഗം എന്ന ലേഖനത്തിന് ആവശ്യമെങ്കിൽ ഉൾപ്പെടുത്തുക.
പൊതുവെ ശിവലിംഗ ആരാധനയിലൂടെ കുടുംബ ഐക്യവും ഭദ്രതയും ഉണ്ടാവുമെന്നാണ് വിശ്വാസം. ഇതിനു ഉപോൽബലമായി ഒരു ഐതിഹ്യവും നിലനിൽക്കുന്നു. അത്രി മഹർഷിയും അനസൂയയും ഒരിക്കൽ തപസ്സിരുന്നു.അത്രിമഹർഷി തപസ്സിരുന്നാൽ എഴുന്നൽക്കില്ലെന്ന് അറിയാവുന്ന അനവധി പേർ സുന്ദരിയായ അനസൂയയ്ക്ക് ചുറ്റും വട്ടമിട്ടു. ഭർത്താവിന്റെ തപസ്സിന് ഭംഗം വരുത്താൻ ആഗ്രഹിക്കാത്ത അനസൂയ പൃഥ്വിലിംഗം സൃഷ്ടിച്ച് വണങ്ങിപ്പോന്നു. ലിംഗത്തിന്റെ അസഹ്യമായ ചൂട് കാരണം അവളെ പ്രാപിക്കാൻ മോഹിച്ച് എത്തിയവർക്ക് അങ്ങോട്ട് അടുക്കാനാവാതെ മടങ്ങി ഓടേണ്ടിവന്നു. ഈ സന്ദർഭത്തിൽ തപസ്സവസാനിപ്പിച്ച മഹർഷി പത്നിയോട് വെള്ളം ആവശ്യപ്പെട്ടു. ചൂട് കാരണം വരണ്ടുപോയ ഭൂമിയിൽ എങ്ങും ജലം കിട്ടാതെ ,അനസൂയ ശിവനോട് മനസ്സുരുകി പ്രാർത്ഥിച്ചു. ശിവനും ഗംഗാദേവിയും പ്രത്യക്ഷപ്പെട്ട് ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും അതുപ്രകാരം കുഴിച്ചപ്പോൾ വെള്ളം ലഭിക്കുകയും ആ സ്ഥലമാണ് ഗംഗ മഹാപ്രവാഹമായി ഒഴുകുന്നത് എന്നാണ് വിശ്വാസം. ഗംഗയോട് ഇവിടെ നിരന്തരം ഒഴുകണമെന്ന് അഭ്യർത്ഥിക്കുകയും അതിനു ഗംഗാദേവി ഒരു വർഷത്തെ ശിവലിംഗവഴിപാടിന്റെ ഫലം തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. അനസൂയ അത് നൽകുകയും ചെയ്തു എന്നാണ് വിശ്വാസം.
ഭഗവാൻ ശിവൻ
തിരുത്തുകവിക്കിപീഡിയയിൽ ഭഗവാൻ ശിവൻ എന്ന പ്രയോഗം നിഷ്പക്ഷമല്ല. ശിവൻ എന്നു മാത്രം മതിയാകും. --Vssun (സംവാദം) 12:04, 23 മാർച്ച് 2013 (UTC)
ഭഗവാൻ ശിവൻ എന്നതിൽ ഭഗവാൻ ഒരു ബഹുമാന വിശേഷണമായി ഉപയോഗിച്ചിരിക്കുന്നതിനാൽ അത് നിഷ്പക്ഷമല്ല. അരുൺ ഇലക്ട്ര (സംവാദം) 11:58, 26 മാർച്ച് 2013 (UTC)
തിരുത്ത്
തിരുത്തുക"പിനാകം എന്ന ത്രിശൂലം സദാ വഹിക്കുന്നു" എന്നത് തിരുത്തിയിരിക്കുന്നു. പിനാകം ശിവന്റെ ത്രിശൂലത്തിന്റെ പേരല്ല, ശിവന്റെ വില്ലിന്റെ പേരാണ്. അരുൺ ഇലക്ട്ര (സംവാദം) 11:30, 26 മാർച്ച് 2013 (UTC)
അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും തിരുത്തിയിരിക്കുന്നു അരുൺ ഇലക്ട്ര (സംവാദം) 11:58, 26 മാർച്ച് 2013 (UTC)
ശൈവപുരാണം
തിരുത്തുക//ശിവഭഗവാന് സമർപ്പിഛ്കിരിക്കുന്ന ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം//
ശൈവപുരാണത്തെക്കുറിച്ചുള്ള ഈ പരാമർശം ആമുഖത്തിലേക്ക് മാറ്റാവുന്നതാണ്. ശിവന് സമർപ്പിച്ചിരിക്കുന്ന എന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇതിൽ ശിവനെക്കുറിച്ചിരിക്കുന്ന കഥകൾ അടങ്ങിയിരിക്കുന്നു എന്നാണോ അതോ ശിവസ്തുതികൾ അടങ്ങിയിരിക്കുന്നു എന്നോ? --Vssun (സംവാദം) 08:17, 23 ജൂലൈ 2013 (UTC)