സംവാദം:വ്യാഴത്തിന്റെ കാന്തമണ്ഡലം

ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് വ്യാഴത്തിന്റെ കാന്തമണ്ഡലം എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Mid  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ശരാശരി ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു

കാന്തികമണ്ഡലം

തിരുത്തുക

കാന്തികത അനുഭവപ്പെടുന്ന മണ്ഡലം കാന്തികമണ്ഡലമല്ലേ--പ്രവീൺ:സംവാദം 01:46, 30 ജനുവരി 2010 (UTC)Reply

പ്രവീൺ ഉദ്ദേശിക്കുന്നത് കാന്തികക്ഷേത്രമാണെന്ന് തോന്നുന്നു. കന്തികമണ്ഡലം എന്നതിനേക്കാൾ നല്ലത് കാന്തികക്ഷേത്രമാണ്. ഇത് കാന്തമണ്ഡലം. കാന്തമണ്ഡലത്തെക്കുറിച്ച് ഒരു ലേഖനം വേണം --ജുനൈദ് | Junaid (സം‌വാദം) 03:59, 30 ജനുവരി 2010 (UTC)Reply

മാഗ്നെറ്റിക് ഫീൽഡ് അല്ലേ കാന്തികക്ഷേത്രം. കാന്തികക്ഷേത്രവും കാന്തികതയുടെ മണ്ഡലവും തമ്മിൽ ബന്ധമുണ്ടെങ്കിലും, കാന്തികത തിരിച്ചറിയാൻ കഴിയുന്ന ഭാഗം മുഴുവൻ മാഗ്നെറ്റിക് ഫീൽഡിൽ വരില്ലേ. സ്വാധീനം ചെലുത്തുന്ന ഭാഗം മാഗ്നെറ്റോസ്ഫിയറും (?) [1]. കാന്തികതയുടെ മണ്ഡലം കാന്തികമണ്ഡലമാണെന്നാണ് എനിക്കു തോന്നുന്നത്.--പ്രവീൺ:സംവാദം 04:16, 30 ജനുവരി 2010 (UTC)Reply

ഈ മാഗ്നെറ്റോ- എന്നായതിനാലാണ് കാന്ത- എന്നുപയോഗിക്കുന്നതെന്ന് തോന്നുന്നു. മാഗ്നെറ്റിക്ക്- എന്നതിന് കാന്തിക- എന്നും. അങ്ങിനെയാണോ? എനിക്കീ മലയാളം വല്യ പിടിയില്ല ;-) --ജുനൈദ് | Junaid (സം‌വാദം) 04:48, 30 ജനുവരി 2010 (UTC)Reply
കാന്തികമണ്ഡലം എന്ന പദം magnetic field എന്ന അർത്ഥത്തിൽ തന്നെ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. അപ്പോൾ അത് ഇവിടെ ഉപയോഗിക്കാനാകില്ലല്ലോ -- റസിമാൻ ടി വി 12:36, 30 ജനുവരി 2010 (UTC)Reply

അത് തെറ്റി ഉപയോഗിക്കുന്നതാവാനാണു സാദ്ധ്യത. കാന്തമണ്ഡലം എന്ന പദം അതിന്റെ ഉപയോഗിച്ചിരിക്കുന്ന അർത്ഥത്തിൽ ശരിയാണോ എന്നതാണെന്റെ സംശയം. കാന്തികതയല്ലേ ഇവിടെ പ്രധാനം. ഗൂഗിളും കാന്തികമണ്ഡലമാണ് എണ്ണത്തിൽ കൂടുതൽ കാണിക്കുന്നത്. അത് തപ്പിയപ്പോൾ കിട്ടിയ ചില താളുകൾ [2] [3] [4] [5]--പ്രവീൺ:സംവാദം 15:51, 30 ജനുവരി 2010 (UTC)Reply

ഒന്നാണ് ആദ്യം പറയാനുള്ളത്: സാങ്കേതികപദങ്ങൾക്കെങ്കിലും പത്രങ്ങളെ ആശ്രയിക്കരുത്.

  • കാന്തികമണ്ഡലം എന്ന പദം ആരുടെ അശ്രദ്ധയായാലും magnetic field-നു വർഷങ്ങളായി പതിഞ്ഞിരിക്കുന്നു. ഇനി മാറ്റാൻ പറ്റുമെന്നുതോന്നുന്നില്ല.
  • മാഗ്നെറ്റോസ്ഫിയറിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ തിരഞ്ഞിട്ട് വാക്കു കിട്ടിയില്ല. സർവവിജ്ഞാനകോശത്തിൽനിന്നാണ് കാന്തമണ്ഡലം എന്ന വാക്കു കിട്ടിയത്. ജലമണ്ഡലം(ഹൈഡ്രോസ്ഫിയർ), വായുമണ്ഡലം/അന്തരീക്ഷം(അറ്റ്മോസ്ഫിയർ), .. തുടങ്ങിയ വാക്കുകളുമായി യോജിക്കുന്നതുകൊണ്ട് അത് ഉചിതമായി തോന്നി. സന്ദിഗ്ദ്ധതയുടെ പ്രശ്നമുണ്ടെന്ന് കരുതുന്നില്ല.
  • എതിർപ്പുണ്ടെങ്കിൽ കാന്തികവലയം എന്ന വാക്ക് ഉപയോഗിക്കാമെന്നുതോന്നുന്നു. മാഗ്നെറ്റിൿ ഫീൽഡ് എന്ന അർത്ഥത്തിൽ ഈ വാക്ക് അധികം ഉപയോഗിച്ചുകണ്ടിട്ടില്ല. ബാലമാസികകളിലെ സയൻസ് ഫിക്ഷനുകളിൽ ഈ വാക്ക് മാഗ്നെറ്റോസ്ഫിയർ എന്ന അർത്ഥത്തിൽ ഉപയോഗിച്ചുകണ്ടിട്ടുമുണ്ട്.
  • എങ്കിലും ഫീൽഡ് = ക്ഷേത്രം എന്നുതന്നെ ഏകീകരിക്കണം.
  • ലേഖനത്തിലുപയോഗിച്ചിരിക്കുന്ന ചില വാക്കുകളുടെ മലയാളം:

heliosphere = സൌരമണ്ഡലം; magnetodisc = കാന്തികചക്രിക; Bow shock = നൌകാഗ്രാഘാതം/നൌകാഗ്രവിക്ഷോഭം; magnetopause = കാന്തികപരിധി/സീമ; magnetotail = കാന്തികപുച്ഛം; quadrapole = ചതുർധ്രുവം; octopole = അഷ്ടധ്രുവം; dipole = ദ്വിധ്രുവം; moment = ആഘൂർണ്ണം; magnetosheath =കാന്തിക ‍ഉറ/കാന്തികനിചോളം; lobe = പാളി; Plasmasphere =പ്ലാസ്മാമാണ്ഡലം; current sheet = (വൈദ്യുത)ധാരാപടലം; Torus = വളയം; Diffusion=വിസരണം; Radial =അരീയം/ആരീയം; adiabatic heating = രുദ്ധോഷ്മതാപനം; Direct current = നേർധാര; Planetary wind = ഗ്രഹീയവാതം; Flux tube = അഭിവാഹനാളി; substorm =ഉപചണ്ഡവാതം; spot = കളങ്കം; transient = ക്ഷണികം; arc =കമാനം; cusp=ശിതാഗ്രം((need'nt to be used here); activity = സക്രിയത; collimation = സമാന്തരണം/.ed=..രിതം; sputter =പ്രസ്ഫോടനം; radiolysis = വികിരണവിശ്ലേഷണം; eccentricity = ഉത്കേന്ദ്രത(CSTT പ്രകാരമുള്ളത്); halo ring =പ്രഭാവലയം; wedge = ആപ്പ്; subsonic =അവധ്വനികം(need'nt to be used here); icy =ഹിമാവൃതം; orientation=അഭിവിന്യാസം/..വിന്യസ്ത.--തച്ചന്റെ മകൻ 19:50, 30 ജനുവരി 2010 (UTC).Reply

ലോബ് എന്നാൽ ഉരുണ്ട സധനമല്ലേ? പാളി എന്ന തർജ്ജമ ശരിയാകുമോ? അതുപോലെ ഡിസ്പെർഷൻ വിസരണമാണെങ്കിൽ ഇതെന്താ? ബാക്കിയുള്ളവ കണ്ണിൽ കണ്ടതൊക്കെ മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 21:19, 30 ജനുവരി 2010 (UTC)Reply
കാന്തികമണ്ഡലമാണ് കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് എന്നു കാട്ടാനാണ് ലിങ്കുകൾ കൊടുത്തത്. പണ്ട് പഠിച്ചിരുന്നതും കാന്തികമണ്ഡലം എന്നായിരുന്നു എന്നോർമ്മ. സർവ്വവിജ്ഞാന കോശത്തിൽ കാന്തമണ്ഡലമെന്നും കാന്തികമണ്ഡലമെന്നും തലങ്ങും വിലങ്ങും ഉപയോഗിച്ചിട്ടുണ്ട്. മാഗ്നെറ്റോഡിസ്കിനു കാന്തികചക്രിക എന്നുപയോഗിക്കണോ കാന്തികചക്രം എന്നുപയോഗിച്ചാൽ മതിയാകുമല്ലോ. --പ്രവീൺ:സംവാദം 02:03, 31 ജനുവരി 2010 (UTC)Reply
ചക്രം/ചാക്രിക എന്നതൊക്കെ ആവർത്തിക്കുന്നതിനെ സൂചിപ്പിക്കുവാനല്ലേ, ഡിസ്ക് എന്നതിന്‌ വേറെ വല്ലതുമായിരിക്കും നല്ലത്, സ്കാറ്റെറിംഗ് വിസരണം ഉം, ഡിസ്പേർഷൻ പ്രകീർണ്ണനം ഉം തന്നെയല്ലേ? --ജുനൈദ് | Junaid (സം‌വാദം) 03:37, 31 ജനുവരി 2010 (UTC)Reply

@ raziman: Diffusion = വിസരണം എന്നല്ലേ പറഞ്ഞത്? Dispersion പ്രകീർണ്ണനമാണ്‌. Scattering-നും വിസരണം എന്നുതന്നെയാണ്‌ ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ലോബിന്‌ പാളി എന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനശബ്ദാവലിയിലുള്ളതാണ്‌. ചിത്രത്തിലെ മേലെയും കീഴെയും നീലഭാഗങ്ങൾ പാളിയായാണ്‌ കാണുന്നതും. വേറെ വാക്ക് അന്വേഷിക്കാം.

റസിമാൻ, ലേഖനത്തിൽ കുറേക്കൂടി കണ്ണികൾ ആവാമെന്നുതോന്നുന്നു. ആവശ്യമുള്ള കണ്ണികൾ നിർമ്മിച്ച് നീലിപ്പിക്കുകയാണെങ്കിൽ -വിശേഷിച്ചും ജാർഗണുകൾ- കൂടുതൽ പ്രയോജനപ്പെടും.(വിഷമകരമാണെന്നറിയാം)

@praveen: 'സർവി'യിൽ കാന്തമണ്ഡലം എന്ന് കാന്തികക്ഷേത്രത്തിനും ഉപയോഗിച്ചുകാണുന്നു[6]:) ഡിസ്കിന്‌ ചക്രിക എന്നാണ്‌ വി.ശബ്ദാവലിയിൽ. ഇവിടെയും. കാന്തികഡിസ്ക് എന്ന് ഉപയോഗിച്ചാലും മതി. ചക്രം മതിയാവില്ലെന്നാ തോന്നുന്നേ.--തച്ചന്റെ മകൻ 04:14, 31 ജനുവരി 2010 (UTC)Reply

ലോബിനിവിടെ പാളി എന്ന തർജ്ജുമ ശരിയാവില്ല ഉദാഹരണം en:Frontal lobe , ചില സന്ദർഭങ്ങളിൽ യോജിച്ചേക്കാമെന്നുതോന്നുന്നു. --ജുനൈദ് | Junaid (സം‌വാദം) 04:42, 31 ജനുവരി 2010 (UTC)Reply

ലോബിന്‌ ഇവിടെ പാളി പറ്റില്ല എന്നാണ്‌ കരുതുന്നത്. ഈ വാക്കിന്റെ ജ്യോതിശാസ്ത്രത്തിലെ ഒരുപയോഗം നോക്കൂ. സ്കാറ്ററിങ്ങിന്‌ വിസരണം എന്ന് ഉപയോഗിക്കുന്ന സ്ഥിതിക്ക് ഡിഫ്യൂഷനും അതുതന്നെ ശരിയാകില്ലല്ലോ. ഇനി കണ്ണിയിട്ടാൽ ലേഖനം മുഴുവൻ ചുവന്ന നിറമാകും. ഏതാണ്ടൊക്കെ എഴുതാനും ലിങ്ക് ചെയ്യാനും ശ്രമിക്കാം -- റസിമാൻ ടി വി 10:41, 31 ജനുവരി 2010 (UTC)Reply
സംവാദം:പ്രകാശം എന്നതിന്റെ ഹെല്പ് എന്ന ഭാഗം വായിച്ചാ‍ൽ കുറച്ചുകൂടീ കൺഫ്യൂഷനാക്കാം ;-) --ജുനൈദ് | Junaid (സം‌വാദം) 11:10, 31 ജനുവരി 2010 (UTC)Reply
"വ്യാഴത്തിന്റെ കാന്തമണ്ഡലം" താളിലേക്ക് മടങ്ങുക.