സംവാദം:പ്രകാശം
Help
തിരുത്തുക- Diffraction, Polarization എന്നിവയുടെ മലയാളം??
- ദൃശ്യപ്രകാശ തരംഗം ഈ താളുമായി ലയിപ്പിക്കേണ്ടതല്ലേ???--ശ്രുതി 12:45, 24 സെപ്റ്റംബർ 2008 (UTC)
Diffraction=വിഭംഗനം Polarization=ധ്രുവണം--ശാലിനി 12:51, 24 സെപ്റ്റംബർ 2008 (UTC)Salini
ഡിഫ്രാക്ഷന് വിസരണം എന്നാണ് പഠിച്ചിരിക്കുന്നത് എന്നോർക്കുന്നു. --Vssun 17:15, 27 സെപ്റ്റംബർ 2008 (UTC)
- ഡിഫ്രാക്ഷന് വിസരണം എന്നാണ് ഞാനും പഠിച്ചിരിക്കുന്നത്--അഭി 17:21, 27 സെപ്റ്റംബർ 2008 (UTC)
- scattering = വിസരണം
- Diffraction = വിഭംഗനം --ശ്രുതി 08:58, 28 സെപ്റ്റംബർ 2008 (UTC)
- 9, 8 ക്ലാസുകളിലെ പാഠപുസ്തകം കിട്ടാൻ സാധ്യതയുള്ളവർ പരിശോധിക്കുക. വിഭംഗനം എന്ന വാക്ക് പഠിച്ചതായി ഓർക്കുന്നേയില്ല. പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്. --Vssun 05:06, 29 സെപ്റ്റംബർ 2008 (UTC)
- Diffraction-നു വിസരണം എന്നാണു ഞാനും കേട്ടിട്ടുള്ളത്. --Anoopan| അനൂപൻ 05:10, 29 സെപ്റ്റംബർ 2008 (UTC)
വിസരണം scattering ആണ്. SCERT 10-ആം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ അഞ്ചാം അദ്ധ്യായത്തിൽ അതിന് തെളിവുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ മുകളിലെ ലിങ്കിൽ 5-ആം അധ്യായം ഇല്ല.--ശ്രുതി 07:55, 29 സെപ്റ്റംബർ 2008 (UTC)
- അഞ്ചാം അദ്ധ്യായം ഞാൻ ഒന്നു ഓടിച്ചു നോക്കിയിരുന്നു. പക്ഷേ വിസരണം എന്ന് കൊടുത്തിട്ടുണ്ടെന്നല്ലാതെ കൂടൂതൽ വിവരങ്ങൾ ഈ അദ്ധ്യായത്തിലില്ല. --Vssun 10:35, 29 സെപ്റ്റംബർ 2008 (UTC)
- മുകളിലെ അഞ്ചാം അദ്ധ്യായത്തിൽ 67-ആം താളിൽ ആദ്യം തന്നെ പ്രകാശത്തിന്റെ പല സവിശേഷതകളെപ്പറ്റി പറയുന്നുണ്ട്. അവിടെ വിഭംഗനം വരുന്നേയില്ല എന്നു കാണാം. --Vssun 10:38, 29 സെപ്റ്റംബർ 2008 (UTC)
- Siso Books ന്റെ Dictionary for Science and Technology യിൽ പേജ് 143-ൽ Diffraction ന് വിഭംഗനം എന്നും, പേജ് 572-ൽ scattering ന് പ്രകീർണനം എന്നും കണ്ടു.പഴയ 10-ആം ക്ലാസ് പാഠപുസ്തകവും നോക്കി(SCERT, 2003-2004). അതിൽ scattering വിസരണമാണ്(പേജ് 15). പ്രകീർണനം Dispersionഉം(പേജ് 11)!!! Diffraction ന് ഡിഫ്രാക്ഷൻ എന്നു മലയാളത്തിൽ കൊടുത്തിരിക്കുന്നു...ആകെ കൺഫ്യൂഷനായി :(--ശ്രുതി 12:08, 29 സെപ്റ്റംബർ 2008 (UTC)
Diffractionന് വിഭംഗനം എന്ന് പത്താം തരത്തിലെ പുസ്തകത്തിൽ ഇല്ല എന്നതിനാൽ ഈ വാക്ക് യോജിക്കില്ല എന്നാണോ?.Diffusion= വിസരണം ,Scattering=പ്രകീർണ്ണനം.(ആധാരം ഹൈസ്ക്കൂൾ ശാസ്ത്രനിഘണ്ടു കേരള ശാസ്ത്രസാഹിത്യ പരിഷദ് പ്രസിദ്ധീകരണം)--ശാലിനി 16:13, 29 സെപ്റ്റംബർ 2008 (UTC)salini
- ഇത് യോജിക്കില്ലെന്നല്ല പറഞ്ഞത്. വാക്കുകൾക്ക് ഒരു സമവായം വേണം. പല പുസ്തകങ്ങളിൽ പലരീതിയിലാണ് കൊടുത്തിരിക്കുന്നതെന്നു ശാലിനിയുടെ സംവാദത്തിൽ നിന്നു മനസിലാകുന്നു. --Vssun 05:59, 30 സെപ്റ്റംബർ 2008 (UTC)
- ശാസ്ത്രസാഹിത്യപരിഷദിന്റെ നിഘണ്ടുവിൽ Dispersion ന്റെ മലയാളം എന്താണ്??--ശ്രുതി 10:10, 30 സെപ്റ്റംബർ 2008 (UTC)
ഒരു സംശയം കൂടി, Optical Instruments = പ്രകാശിക ഉപകരണങ്ങൾ??--ശ്രുതി 10:13, 30 സെപ്റ്റംബർ 2008 (UTC)
Dispersion=പ്രകീർണനം,optical instruments=പ്രകാശിത ഉപകരണങ്ങൾ--ശാലിനി 12:41, 30 സെപ്റ്റംബർ 2008 (UTC)
കണികാസിദ്ധാന്തത്തിന്റെ പരാജയം
തിരുത്തുക“ | ബ്ലാക്ക് ബോഡി റേഡിയേഷൻ, കളർ വിഷൻ തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതിൽ ഈ സിദ്ധാന്തം പരാജയപ്പെട്ടു. | ” |
സംശയങ്ങൾ :
- കണികാ സിദ്ധാന്തത്തിൽ വിശ്വസിക്കാൻ ആൾക്കാരുണ്ടായിരുന്ന കാലത്ത് ബ്ലാക്ക് ബോഡി റേഡിയേഷൻ പഠിക്കപ്പെട്ടിരുന്നോ?
- ബ്ലാക്ക് ബോഡി റേഡിയേഷൻ സമസ്യയ്ക്ക് ഉത്തരം കിട്ടുന്നത് ശുദ്ധമായ തരംഗസിദ്ധാന്തങ്ങൾ ഒഴിവാക്കി quantisation ഉണ്ടെന്ന് കരുതുമ്പോഴല്ലേ? ഇത് തരംഗസിദ്ധാന്തത്തെക്കാൾ കണികാസിദ്ധാന്തത്തോടല്ലേ കൂടുതൽ യോജിക്കുക?
- കളർ വിഷൻ കണികാസിദ്ധാന്തമുപയോഗിച്ചും വിശദീകരിച്ചുകൂടേ? (ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ ഇന്നും കളർ വിഷനെക്കുറിച്ച് നമുക്ക് അത്ര കാര്യമായൊന്നും അറിയില്ല)
കണിക
തിരുത്തുകഇവിടെ കണിക എന്ന പദത്തിൽ ക്ലിക്ക് ചെയ്താൽ പ്രകാശവുമായി ബന്ധപ്പെട്ട കണികയെക്കുറിച്ചുള്ള ലേഖനമെല്ലെ ലഭിക്കേണ്ടത്?Arif Kuttayi 07:58, 29 സെപ്റ്റംബർ 2011 (UTC)
- നിലവിലുള്ള തെറ്റായ കണ്ണി ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ 08:08, 29 സെപ്റ്റംബർ 2011 (UTC)