സംവാദം:വിഷ്ണുമൂർത്തി തെയ്യം (ചാമുണ്ഡി തെയ്യം)

Latest comment: 9 വർഷം മുമ്പ് by Rajeshodayanchal

ചാമുണ്ഡിയും, വിഷ്ണുമൂർത്തിയും വ്യത്യസ്ത തെയ്യങ്ങളാണു്. --Anilankv 08:27, 13 സെപ്റ്റംബർ 2011 (UTC)Reply

ചാമുണ്ഡി തെയ്യത്തിന്റെ താളിൽ പ്രദിപാദിച്ചിരിക്കുന്നത്‌ വിഷ്ണു മൂർത്തി തെയ്യത്തിനെ പറ്റിയാണ്. Otrajesh


വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം ചെയ്യുന്ന കോലമാണ് തീചാമുണ്ഡി ,അല്ലാതെ ഇവിടെ പറയുന്നതുപോലെ ചാമുണ്ഡി എന്നാൽ വിഷ്ണുമൂർത്തി അല്ല. --പരമശിവൻ തീയ്യൻ (സംവാദം) 02:38, 15 ഫെബ്രുവരി 2015 (UTC)Reply

അപ്പോൾ ഈ താളിൽ പ്രതിാദിച്ചിരിക്കുന്നത് ചാമുണ്ഡി തെയ്യത്തെയാണോ, വിഷ്ണുമൂർത്തി തെയ്യത്തെയാണോ ? മറ്റേതെങ്കിലും അവലംബം കാണിക്കാമെങ്കിൽ അത് തിരുത്താം. ? തെറ്റുണ്ടെങ്കിൽ ഉടൻ തിരുത്താം. അവലംബം ലഭ്യമാക്കാം. എന്ന് ഇവിടെ എഴുതിയിരുന്നാലും മതി. --Adv.tksujith (സംവാദം) 01:04, 16 ഫെബ്രുവരി 2015 (UTC)Reply

ഇവിടെ പറഞ്ഞിരിക്കുന്നത് വിഷ്ണുമൂർത്തി തെയ്യത്തെപ്പറ്റിയാണ്‌

പരമശിവൻ തീയ്യൻ (സംവാദം) 05:19, 16 ഫെബ്രുവരി 2015 (UTC)Reply

ചാമുണ്ഡി എന്നത് അമ്മദൈവത്തിൽ പെട്ട തെയ്യക്കോലമാണ്. അവിടെ പറഞ്ഞിരിക്കുന്നത് പര(രി)ദേവത, വിഷ്ണുമൂർത്തി എന്നൊക്കെ അറിയപ്പെടുന്ന തെയ്യത്തെ പറ്റിയാണ്. പരിദേവത തീപ്രവേശം നടത്തുന്നതും അല്ലാത്തതും ഉണ്ട്, തീപ്രവേശം ചെയ്യുന്ന കോലത്തെ ചിലയിടങ്ങളിൽ തീചാമുണ്ഡി എന്നു വിളിക്കാറുണ്ട്. വിഷ്ണുമൂർത്തിയുടെ ലേഖനം വിക്കിയിൽ ഉണ്ട്, ഇത് അങ്ങോട്ട് ലയിപ്പിക്കാവുന്നതാണ്.- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 16:24, 16 ഫെബ്രുവരി 2015 (UTC)Reply

ലയന നിർദ്ദേശം ഇട്ടിട്ടുണ്ട്. പക്ഷേ രണ്ടിലെയും ചിത്രങ്ങൾ രണ്ടാണല്ലോ... --Adv.tksujith (സംവാദം) 18:31, 16 ഫെബ്രുവരി 2015 (UTC)Reply
വിഷ്ണുമൂർത്തിയുടെതല്ല ഫോട്ടോ...ഇത് തെറ്റാണ്. വിഷ്ണുമൂർത്തി എന്ന ലേഖനത്തിൽ കാണുന്നവയാണ് വിഷ്ണുമൂർത്തി തെയ്യത്തിന്റെ ചിത്രങ്ങൾ. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:14, 17 ഫെബ്രുവരി 2015 (UTC)Reply
ഒകെ. ഇപ്പോൾ കാര്യങ്ങൾ കാര്യങ്ങൾ തിരിഞ്ഞുവരുന്നു. പക്ഷേ, ഇപ്പോഴും നമുക്ക് ചാമുണ്ഡി തെയ്യം എന്നൊരു താളില്ല. കുണ്ടാടി ചാമുണ്ഡി തെയ്യം ഉണ്ട്. അത് ചാമുണ്ഡിത്തെയ്യങ്ങളിൽ ഒന്ന് മാത്രമാണോ, അതോ, ചാമുണ്ഡിത്തെയ്യം എന്നത് അതു മാത്രമാണോ എന്നതാണ് ഇനിയുള്ള സംശയം. ചാമുണ്ഡി എന്ന താളുണ്ട്. അതിൽ പറയുന്ന ചാമുണ്ഡി പക്ഷേ, തെയ്യം മാത്രമല്ലല്ലോ. ഈ താളിന്റെ ഉദ്ദേശം ചാമുണ്ഡി തെയ്യത്തെക്കുറിച്ച് വിശദീകരിക്കലായിരുന്നതിനാൽ അതേപ്പറ്റി എഴുതി, ഈ താൾ പുതുക്കിക്കൂടെ ?--Adv.tksujith (സംവാദം) 02:56, 17 ഫെബ്രുവരി 2015 (UTC)Reply

--Vijayakumarblathur (സംവാദം) 04:51, 17 ഫെബ്രുവരി 2015 (UTC) തെയ്യങ്ങൾക്ക് പ്രാദേശികമായി ചില പേരുമാറ്റങ്ങൾ ഉണ്ട്. തീചാമുണ്ഡി ഒറ്റക്കോലം എന്ന പേരിലും അരിയപ്പെടുന്നു.. രക്തചാമുണ്ഡി വേരെ തെയ്യമാണ്.. വിഷ്ണുനമ്പൂതിരിയെയും രാഘവൻ പയ്യനാടിനേയും മാരാർ മാഷെയും മാത്രം അവലംബമാക്കുക.. അവരുടെ പുസ്തകങ്ങൾ ഇഷ്റ്റമ്പോലെയുണ്ട്.. വെറുതേ ഓരോരുത്തൽ കൺറ്റ പത്രത്തിലും മാസികയിലും വായിക്ക് തോന്നുന്നത് കോതക്ക്പാട്ടെന്ന രൂപത്തിൽ എഴുതിയ ലെഖനങ്ങൾ അവലംബമായി സ്വീകരിച്ചാൽ പ്രശ്നമാകും..Reply

കുണ്ടാടി ചാമുണ്ഡി തെയ്യം മറ്റൊരു തെയ്യമാണ്. വിജയേട്ടൻ പറഞ്ഞപോലെ രക്തചാമുണ്ഡി, കരിഞ്ചാമുണ്ഡി, ചാമുണ്ഡി, തീചാമുണ്ഡി, മടയിൽ ചാമുണ്ഡി എന്നൊക്കെ പേരിലറിയപ്പെടുന്നത് വ്യത്യസ്ഥങ്ങളായ തെയ്യങ്ങളാണ്. പ്രാദേശികമായി നിരവധി ചാമുണ്ഡിതെയ്യങ്ങൾ ഉണ്ട്. ചാമുണ്ഡി അമ്മദൈവമാവുമ്പോൾ തീചാമുണ്ഡി ആൺദൈവമാണെന്നു പറഞ്ഞല്ലോ, കേവലം പേരിലെ സാമ്യത കൊണ്ട് ഇവയെ ഒന്നായി കണക്കാക്കാനും പറ്റില്ല. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:47, 17 ഫെബ്രുവരി 2015 (UTC)Reply
"വിഷ്ണുമൂർത്തി തെയ്യം (ചാമുണ്ഡി തെയ്യം)" താളിലേക്ക് മടങ്ങുക.